Connect with us
inner ad

Kerala

എം.ജി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യുവിന് തിളക്കമാർന്ന വിജയം

Avatar

Published

on

എം.ജി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യുവിന് തിളക്കമാർന്ന വിജയം

മഹാത്മ ഗാന്ധി സർവകലാശാലയുടെ കീഴിൽ നടന്ന കലാലയ യൂണിയൻ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയുമായി കെ.എസ്.യു.
തേവര എസ്.എച്ച് കോളേജിൽ തുടർച്ചയായി മൂന്നാം വട്ടവും, കാലടി ശങ്കര കോളേജിൽ നാലാം വട്ടവും , യു.സി കോളേജ് മൂന്നാം വട്ടവും, തൃക്കാക്കര ഭാരത മാത കോളേജിൽ രണ്ടാം വട്ടവും കെ.എസ്.യു തേരോട്ടം നടത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എട്ട് വർഷങ്ങൾക്കു ശേഷം എടത്തല അൽ അമീൻ കോളേജ് തിരിച്ച് പിടിച്ച കെ.എസ്.യു വർഷങ്ങൾക്ക് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ ഒരു സീറ്റിലും വിജയിച്ചു.കെ.ഇ കോളേജ് മാന്നാനം, പത്തനംതിട്ട കാതോലിക്കേറ്റ്, എം.ഇ.എസ് മാറമ്പള്ളി, സി.എൽ.എസ് ലോ കോളേജ്, മണിമലക്കുന്ന് ഗവ കോളേജ് ,അൽ അമീൻ കോളേജ് , എം.ഇ.എസ്മാടമ്പിള്ളി , എം.ഇ.എസ് കോതമംഗലം , ബിപിസി പിറവം , ച്ച്.ആർ.ഡി നെടുങ്കണ്ടം ,ജയ് ഭാരത് പെരുമ്പാവൂർ , സെന്റ് പോൾസ് കളമശ്ശേരി ,ജെ.പി.എം ഇടുക്കി , കോപ്പറേറ്റീവ് ലോ കോളേജ് തൊടുപുഴ തുടങ്ങിയ പ്രധാനപ്പെട്ട കോളേജുകളിലെല്ലാം കെ എസ് യുവിന് വിജയിക്കാനായി.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ 83 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുമായി മികച്ച മുന്നേറ്റമാണ് കെ.എസ്.യു നടത്തിയത്.

എസ്എഫ്ഐയുടെ വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കും വിദ്യാഭ്യാസരംഗത്തെ ഒന്നടങ്കം അട്ടിമറിക്കുന്ന ക്രമക്കേടുകൾക്കും വിദ്യാർത്ഥികൾ നൽകിയ മറുപടിയാണ് കെഎസ്‌യുവിന്റെ ഉജ്വല വിജയം എന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കവർന്നെടുത്ത ആനുകൂല്യങ്ങൾ സർക്കാർ തിരികെ നൽകണം; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കവർന്നെടുത്ത ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട അവകാശങ്ങളും അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഫോറസ്റ്റ് ഹെഡ്ക്വോർട്ടേഴ്സിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ജീവനക്കാരന്റേയും 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് സർക്കാർ കവർന്നെടുത്തിരിക്കുന്നത്. മൂന്ന് വർഷമായി ഡിഎ ഇല്ല, 5 വർഷമായി സറണ്ടർ ഇല്ല, മുൻ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകിയിട്ടില്ല, മെഡിസെപ്പ് പദ്ധതി വികലമായി നടപ്പിലാക്കി, ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കി. ചികിത്സക്ക് ആശുപത്രിയുമില്ല ചികിത്സയുമില്ല. ജീവനക്കാരുടെ ഇൻഷ്വറൻസ് തുകക്ക് യാതൊരു പരിരക്ഷയും നൽകാതെ സർക്കാർ വിഹിതം ഇല്ലാതെ വഞ്ചിക്കുകയാണ്.
സർക്കാരിന് ഇത്തരത്തിൽ പണാപഹരണം നടത്തുന്നതിന് ഇടത് സർവ്വീസ് സംഘടനകൾ ഒത്താശ ചെയ്ത് കൊടുക്കുകയാണ്. സർക്കാർ സർവ്വീസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ചവറ ജയകുമാർ കുറ്റപ്പെടുത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇവിടെ ലക്ഷക്കണക്കിന് ആളുകൾക്ക് പിൻവാതിൽ നിയമനം നൽകിയിരിക്കുന്നു. ഇത് ഇവിടത്തെ ഉദ്യോഗാർത്ഥികളോടും യുവാക്കളോടും ഉള്ള കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ മാതൃകാ തൊഴിൽ ദാതാവായി മാറണം. രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയ്യാറാകണം, കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് ഉള്ളതെന്ന് ഓർമ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡന്റ് രാഘേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ്ജ് ആന്റണി സംസ്ഥാന സെക്രട്ടറി ജെ എഡിസൺ, സംസ്ഥാന കമ്മിറ്റി അംഗം അരുൺ ജി ദാസ്, മോബിഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻകുമാർ, ജോയിന്റ് സെക്രട്ടറി ലിജു എബ്രഹാം, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

പിവി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; എംഎം ഹസ്സൻ

Published

on

തിരുവനന്തപുരം: രാഹുല്‍ഗാന്ധി എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎല്‍എ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അൻവറിന്റെ വാക്കുകളെന്നും നെഹ്റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അൻവറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല.സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയിരുന്നു.ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേർക്ക് ജീവന്‍ നഷ്ടമായി. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

Continue Reading

Featured