കുതിപ്പിനൊരുങ്ങി എംജി ആസ്റ്റർ; വില 9.78 ലക്ഷം മുതൽ

ചെറു എസ്‍യുവി സെഗ്‌മെന്റിൽ കുതിപ്പിനൊരുങ്ങി എംജി ആസ്റ്റർ എത്തി. സ്റ്റൈലിഷ്, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വേരിയന്റുകളിലെത്തുന്ന വാഹനത്തിന് 9.78 ലക്ഷം മുതൽ 16.78 ലക്ഷം വരെയാണ് വില. ഒക്ടോബർ 21 മുതൽ ഡീലർഷിപ്പുകളിലെത്തി വാഹനം ബുക്കുചെയ്യാം. ഇന്നു മുതൽ പ്രീബുക്കിങ് ചെയ്യാം.

പുതിയ സെലിസ്റ്റിയൽ ഗ്രിൽ, പുതിയ മുൻ ബംബർ, ഡേറ്റം എൽഇഡി ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാംപ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ആസ്റ്ററിലുണ്ട്. 0.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ള വാഹനത്തിന് ഇന്റർനെറ്റ് കണക്റ്റുവിറ്റിക്കായി ജിയോ സിമ്മാണ് ഉപയോഗിക്കുക. എഐ അടിസ്ഥാനമാക്കിയുള്ള ഒരു പേഴ്സനൽ അസിസ്റ്റ് റോബോട്ട് കാറിനുള്ളിലുണ്ട്. യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബോട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മുടെ ആജ്ഞകളോടു പ്രതികരിക്കുക. ഉയർന്ന വകഭേദത്തിൽ പനോരമിക് സൺറൂഫും ഫീറ്റഡ് ഒആർവിഎമ്മും ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും റെയിൻ സെൻസറിങ് വൈപ്പറുകളും 7 ഇഞ്ച് ഡിജിറ്റർ ഇൻട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്.

20 എച്ച്പി കരുത്തും 150 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും 163 എച്ച്പി കരുത്തും 203 എൻഎം ടോർക്കും നൽകുന്ന 1.3 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളോടെയാണ് പുതിയ വാഹനം എത്തുന്നത്. കിയ സെൽറ്റോസ്,ഹ്യുണ്ടേയ് ക്രേറ്റ, സ്കോഡ കുഷാക്, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുടെ സെഗ്‌മെന്റിലേക്ക് മത്സരിക്കാനാണ് ആസ്റ്റർ എത്തുന്നത്.

Related posts

Leave a Comment