Connect with us
head

Delhi

പണിമുടക്കി വാട്ട്സ്ആപ്പ്; സേവനങ്ങള്‍ തടസപ്പെട്ടു

മണികണ്ഠൻ കെ പേരലി

Published

on

ന്യൂഡൽഹി : മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായി. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യന്‍ സമയം 12.11 മുതലാണ് വാട്ട്സ്ആപ്പ് വഴിയുള്ള സന്ദേശകൈമാറ്റം തകരാറിലായത്. നിരവധി പേരുടെ സന്ദേശ കൈമാറ്റ സംവിധാനം തടസപ്പെട്ടതിന് പിന്നാലെ പരാതിപ്രവാഹമാണ് ലഭിക്കുന്നത്.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ലോൺ ആപ്പുകൾ ഉൾപ്പെടെ, 232 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ

Published

on

ന്യൂ ഡൽഹി : ചൈനീസ് ആപ്പുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. ഇത്തവണ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളുമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാന്‍ പോകുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ചൈനീസ് ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ വരികയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനോടകം തന്നെ നൂറ് കണക്കിന് ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. ഇതില്‍ അവസാനം എന്ന നിലയില്‍ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഉടന്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.

Advertisement
head

ലോണെടുത്ത ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.ഐടി നിയമത്തിലെ 69 വകുപ്പിന്റെ ലംഘനം നടന്നതായി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസർക്കാർ നടപടി ആരംഭിച്ചത്.

Advertisement
head
Continue Reading

Delhi

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

Published

on

ലക്നൗ: 27 മാസമായി ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ലക്നൗവിലെ ജയിലില്‍ നിന്നും സിദ്ധിഖ് കാപ്പന്‍ മോചിതനായത്.

പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടും നന്ദിയെന്ന് സിദ്ധിഖ് കാപ്പന്‍ പ്രതികരിച്ചു. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലിനുള്ളിലാണെന്നും നീതി പൂര്‍ണമായും ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
head

.

Advertisement
head
Continue Reading

Delhi

കേന്ദ്ര സർക്കാരിന്റേത് ജനവിരുദ്ധ ബജറ്റെന്ന് ; കെ.സി വേണുഗോപാല്‍

Published

on

.

ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാത്തതാണ് കേന്ദ്ര ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍ എംപി.

Advertisement
head

കര്‍ഷകരെ പൂര്‍ണ്ണമായും മറന്നു. അവര്‍ക്ക് വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളോ അവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനേക്കുറിച്ച് പരാമര്‍ശമോ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്. പാവങ്ങളെ തഴഞ്ഞ് അദാനി-കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ധനവിഹിതം കുറച്ച് ഘട്ടം ഘട്ടമായി അത് ഇല്ലായ്മ ചെയ്യാനാണ് മോദിഭരണകൂടം ശ്രമിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് ജീവിതം ഇരുളടഞ്ഞ ചെറുകിട സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പ്രത്യാശയും നല്‍കുന്നില്ല. ജനങ്ങളുടെ ജീവിതച്ചിലവ് വര്‍ധിക്കുന്നതല്ലാതെ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശവുമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഏഴുശതമാനം ജി.ഡി.പി വളർച്ചയെന്ന ധനമന്ത്രിയുടെ അവകാശവാദം അമ്പരപ്പിക്കുന്നതാണ്. 6-6.8 ശതമാനം മാത്രം വളർച്ചയുള്ള ലോകബാങ്ക്, ഇന്റർനാഷണൽ മോണറ്ററി ഫണ്ട്‌ (ഐ.എം.എഫ്) എന്നിവയേക്കാൾ ഉയർന്ന അവകാശവാദമാണ് മന്ത്രിയുടേത്. സാമ്പത്തിക സർവ്വേ പോലും 6.5 എന്ന നിരക്ക് പറയുമ്പോഴാണിത്.

Advertisement
head

2025-ല്‍ അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും പൊള്ളയാണ്. 2023 ല്‍ 3.5 ട്രില്യൺ ഇക്കോണമി എന്നതാണ് യഥാര്‍ത്ഥ അവസ്ഥ. ഇനിയുള്ള രണ്ടുവര്‍ഷം 19.5 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് 2025-ല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. എന്നാല്‍ നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6 ശതമാനം മാത്രമാണ്. ഇതോടെ ബി.ജെ.പിയുടെ മറ്റൊരു വാഗ്ദാനം കൂടി ചാപിള്ളയായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ തിക്തഫലങ്ങള്‍ രാജ്യം നേരിടുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള നടപടികള്‍ തീരെ അപര്യാപ്തമാണ്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കേണ്ടതായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured