Connect with us
48 birthday
top banner (1)

Kuwait

മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സ്വകാര്യ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. പുതിയ കോർപ്പറേറ്റ് ഓഫീസിൽ ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ്, അക്കൗണ്ട്സ്, ഇൻഷുറൻസ്, അഡ്മിനിസ്ട്രേഷൻ, ഗസ്റ്റ് റിലേഷൻ തുടങ്ങിയ ഡിപ്പാർട്മെന്റുകൾ പ്രവർത്തിക്കുന്നു. 24000 സ്‌ക്വയർ ഫീറ്റിൽ വിപുലമായ സൗകര്യത്തോടെയാണ്‌ പുതിയ ഓഫിസ് സമുച്ചയം സ്ഥാപിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ബ്രാഞ്ചുകൾ ഉള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി മുതൽ നിയന്ത്രിക്കപ്പെടുന്നത് പുതിയ കോർപ്പറേറ്റ് ഓഫീസിൽ നിന്നായിരിക്കും. താമസിയാതെ മെഡിസിൻ, മെഡിക്കൽ എക്വിപ്മെന്റ് , തുടങ്ങി വിവിധ മേഖലകളിൽ ഇറക്കുമതിയും വിതരണവും തുടങ്ങുമെന്നും ജിസിസി അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്കും കൂടി തങ്ങളുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാനും സി ഇ ഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.

മെട്രോ ഗ്രൂപ്പ്‌ ഇന്റർനാഷണൽ എന്ന പേരിൽ ദജീജിൽ പുതുതായി പ്രവർത്തനമാരംഭിച്ച കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ചേർന്ന് കുവൈറ്റിലെ സാമൂഹ്യസാംസ്കാരിക – വ്യാപാര രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. ഗ്രൂപ്പ്‌ മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, മെഡിക്കൽ ഡയറക്ടർമാർ, മറ്റു മാനേജ്മെന്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

സന്ദർശക – കുടുംബ വിസ നയങ്ങളിൽ ഉദാര സമീപനവുമായി കുവൈറ്റ്

Published

on

കുവൈറ്റ് സിറ്റി : സന്ദർശക – കുടുംബ വിസ നയങ്ങളിൽ ഉദര സമീപനവുമായി കുവൈറ്റ് പുതുക്കിയ വിസ നയങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇസ്രായേൽ ഒഴികെയുള്ള ഏതു രാജ്‌ജ്യക്കാരനും ആഭ്യന്തര വിദേശകാര്യ മന്ത്രാലങ്ങളുടെ നിബന്ധനകൾ പാലിച്ചുകൊണ്ട് രാജ്‌ജ്യത്തേക്കു പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ടൂറിസത്തിനു സഹായകമായ രീതിയിൽ രാജ്‌ജ്യത്തേക്കു വിദേശികളെ ആകര്ഷിക്കതക്ക നിലയിൽ വിസ വിതരണം ലളിതവൽക്കരിക്കുകയെന്നതാണ് ഗവർമ്മെന്റ് നയമെന്ന് റെസിഡൻസി അഫയേഴ്‌സ് സെക്ടറിലെ സ്‌പെഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ-റുവൈഹ് നെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ പറഞ്ഞു. വിനോദ സഞ്ചാരത്തിനൊപ്പം ഫാമിലി വിസിറ്റ് വിസ നടപടി ക്രമങ്ങളും ലഘൂകരിക്കുന്നുണ്ട്. റെസിഡൻസി ചട്ടങ്ങളുടെ ലംഘനങ്ങൾ ഫലപ്രദമായി കുറയ്ക്കുകയും സന്ദർശകർക്കും താമസക്കാർക്കും പ്രവർത്തനങ്ങൾ സുഗമമാക്കുകയുമാണ് പുതിയ മാറ്റങ്ങൾ. ദേശീയ സുരക്ഷ നിലനിർത്തിക്കൊണ്ടു രാജ്‌ജ്യത്തെ വ്യവസ്ഥയ്ക്ക് അനുസരിച്ച് മെച്ചപ്പെട്ട സേവനം ഉറപ്പാക്കും. നിലവിലുള്ള സാഹചര്യത്തിൽ അതീവ ലളിതമായി ഒരു മിനുട്ട് മുതൽ പരമാവധി 24 മണിക്കൂറിനകം സന്ദർശക വിസകൽ ലഭിക്കുന്നതാണ്.

Continue Reading

Kuwait

‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ : ഗ്രാൻഡ് ഹൈപ്പർൽ ഗംഭീര ഷോപ്പിംഗ് മാമാങ്കം !!

Published

on

കുവൈറ്റ് സിറ്റി : ‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ലോഗോ പ്രകാശനം എഗൈല ഗ്രാൻഡ് ഹൈപ്പർ ഔട്ട് ലെറ്റ് ൽ നടന്നു. ചടങ്ങിൽ സാദ് അൽ ഹമദ് ലോഗോ അനാച്ഛാദനം നടത്തി. കുവൈറ്റിൽ ഇത് ആദ്യമായിട്ടാണ് ആകർഷണീയമായ ഷോപ്പിംഗ് ഫെസ്റ്റിവലുമായി അധികൃതർ മുന്നോട്ട് വരുന്നത്. ‘യാ ഹലാ കുവൈറ്റ്’ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന സമ്മാന പദ്ധതികളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദിവസം നീണ്ട് നിക്കുന്ന ‘യാ ഹലാ കുവൈറ്റ്’ വിപണന മാമാങ്കത്തിൽ ഗംഭീര സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ 10 കെ ഡി പാർച്ചസിനും ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് വിവിധ സ്റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ് കളിൽനിക്ഷേപിച്ചുകൊണ്ടു ഏവർക്കും ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കാളികളാകാവുന്നതാണ്. 120 ആഡംബര കാറുകളും 10 ലക്ഷം ഡോളർന്റെ ക്യാഷ് പ്രൈസുകളും അടക്കം 77 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിവിധ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‘യാ ഹലാ കുവൈറ്റ്’ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗ്രാൻഡ് ഹൈപ്പറിൽ വിവിധ ശാഖകളിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നു റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു. സി ഇ ഓ മുഹമ്മദ് സുനീർ, ഡി ർ ഓ തഹ്സീർ അലി, സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരും മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Kuwait

റോയൽ എഫ്‌സി പ്രവാസി കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് ജനു. 31ന്

Published

on

കുവൈറ്റ് സിറ്റി : പ്രവാസി കുട്ടികളിലെ കായിക വാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, റോയൽ എഫ്‌സി സംഘടിപ്പിക്കുന്ന അണ്ടർ 14 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ, ജനുവരി മുപ്പത്തി ഒന്നാം തിയതി നടക്കുമെന്ന് സംഘാടകർ അറീയിച്ചു. മിഷ്‌റഫ് പബ്ലിക് യൂത്ത് ആൻഡ് സ്‌പോർട്സ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കുമെന്നും റോയൽ എഫ്‌സി കോഓർഡിനെറ്റർമാരായ ഹർഷാദ് മുഹമ്മദ്, അഷ്ടാഖ് റഹ്മാൻ എന്നിവർ അറീയിച്ചു. മത്സര വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. മത്സരങ്ങളിൽ അതിഥികളായി കുവൈറ്റിലെ കായിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്. ടൂര്ണമെന്റിനെ കുറിച്ചുള്ള വിഷാദശാംശങ്ങൾക്ക് 60369777 ,96633916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Featured