Kuwait
മെട്രോ മെഡിക്കൽ (കെയർ) ജലീബിൽ പ്രവർത്തനമാരംഭിച്ചു !

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്വകാര്യ ആരോഗ്യരംഗത്തെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ 6 – മത് ബ്രാഞ്ച് ജലീബിൽ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെവിവിധ രാജ്യങ്ങ ളിൽ നിന്നുള്ള സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, കുവൈറ്റ്പാർലിമെന്റ് അംഗങ്ങൾ, മന്ത്രിമാർ, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ, അമേരിക്കൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ ,ഇന്ത്യൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അബ്ബാസിയയിലെ പ്രവാസി സമൂഹം ഒഴുകിയെത്തിയ ഉദ്ഘാടനവേള വിവിധ രാജ്യങ്ങളെ പ്രതിനിധീ കരിച്ചു കൊണ്ടുള്ള നിരവധി കലാരൂപങ്ങളുടെ ഒരു വേദി കൂടിയായി മാറി. മെട്രോയുടെ 7 ആമത്തെ ഫാർമസിയായ ജലീബ് മെട്രോ ഫാർമസിയും പ്രവർത്തനം ആരംഭിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു 3 മാസത്തെ വിവിധ ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്. 3 മാസത്തേക്ക് സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് വെറും 2 ദിനാറിനും 16 ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദിനാറിനും എല്ലാ ചികിത്സാസേവനസൗകര്യങ്ങൾക്കും 50% വരേയ്ക്കും കിഴിവും ലഭ്യമാണ്, പുതിയ ബ്രാഞ്ചിൽ ഇൻറ്റേർണൽ മെഡിസിൻ,പീഡിയാട്രിക്സ് , ഒബി & ഗൈനക്കോളജി, ഡെർമറ്റോളജി , കോസ്‌മോറ്റോളജി ആൻഡ് ലേസർ , ഓർത്തോപീഡിക്സ്, സ്പെഷ്യലൈസ്ഡ് ഡെന്റൽ, ,റേഡിയോളജി, ജനറൽ മെഡിസിൻ, ലാബ്, ഫാർമസി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സേവനങ്ങളും ഉണ്ടായിരിക്കുമെന്ന് മെട്രോ മെഡിക്കൽ മാനേജ്മെൻറ് അറിയിച്ചു.
താമസിയാതെ മഹ്‌ബൂല , ജഹ്‌റ, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലും മെട്രോയുടെ ചികിത്സാസേവനങ്ങൾ ലഭ്യമാക്കുമെന്നും സൂപ്പർ മെട്രോ സാൽമിയയിൽ പുതുതായി ആരംഭിക്കുന്ന മാമ്മോഗ്രാഫി, മെട്രോ ഫഹാഹീലിൽ അതീവനൂതന ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 1.5 ടെസ്ലയുടെ എം.ആർ.ഐ. തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ,മാനേജിങ് പാർട്ണേർസ് ആയ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, ഡോ.രാജേഷ് ചൗധരി തുടങ്ങിയവരോടൊപ്പം ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Kuwait
കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്‌താർ സംഗമം മാർച്ച് 13 വൈഴാഴ്ച്ച വൈകിട്ട് 05.00 മണിയ്ക്ക് മങ്കഫ് മെമ്മറീസ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് അലക്സ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇഫ്‌താർ പ്രോഗ്രാം കൺവീനർ ശശി കർത്ത സ്വാഗതം ആശംസിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ഹജ്ജ് / ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, അഡ്വൈസറി ബോർഡ് മെമ്പർ ജെയിംസ് പൂയപ്പള്ളി, ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, വനിതാ ചെയർ പേഴ്സൺ രഞ്ജന ബിനിൽ, കുട ജന. കൺവീനർ മാർട്ടിൻ മാത്യുഎന്നിവർക്ക് പുറമെ കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഘലകളിലെ നിരവധി പേർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നോമ്പുതുറയും, ഇഫ്താർ വിരുന്നും നടത്തപ്പെട്ടു. ട്രഷർ ശ്രീ. തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. കെ.ജെ. പി.എസ്സ് ജോയിന്റ് ട്രെഷറർ സലിൽ വർമ, ആക്ടിങ് ഓർഗനൈസേഷൻ സെക്രട്ടറി രാജൂ വർഗ്ഗീസ്, ആർട്സ് സെക്രട്ടറി ബൈജു മിഥുനം, മീഡിയ വിംഗ് കൺവീനർ പ്രമീൽ പ്രഭാകർ, അബ്ബാസിയ കൺവീനർ ഷാജി സാമുവൽ, മംഗഫ് കൺവീനർ നൈസാം റാവുത്തർ, സാൽമിയ കൺവീനർ അജയ് നായർ, മെഹബുള്ള കൺവീനർ വര്ഗീസ് ഐസക്, ഫർവാനിയ കൺവീനർ വത്സരാജ്, അബ്ദുൾ വാഹിദ്, സിബി ജോസഫ് , സജിമോൻ തോമസ്, ശിവ കുമാർ, മുകേഷ് നന്ദനം, ദീപു ചന്ദ്രൻ, റെജി കുഞ്ഞുകുഞ്ഞു, റിയാസ് അബ്ദുൽ വാഹിദ്, ഗോപകുമാർ, ജിനു, ഗിരിജ അജയ്, അനിശ്രി ജിത്, ശ്രുതി ദീപുഎന്നിവരും മറ്റു യൂണിറ്റ് അംഗങ്ങളും നേതൃത്വം നൽകി.

Kuwait
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി : ഈദ് ആദ്യ ദിവസം മാർച്ച് 30 ഞായറാഴ്ച യാണെങ്കിൽ മൂന്നു ദിവസത്തെ പൊതു അവധി ഉണ്ടാകും. ഏപ്രിൽ രണ്ടു ബുധനാഴ്ച സർക്കാർ ഓഫീസുകൾ പുനരാരംഭിക്കും. എന്നാൽ ആദ്യ ദിവസം മാർച്ച് 31 തിങ്കളാഴ്ചയിലേക്കു നീളുകയാണെങ്കിൽ മാർച്ച് ഞായറാഴ്ചമുതൽ അതെ വാരമത്രയും ഓഫിസുകൾ അടച്ചിട്ടും. ഏപ്രിൽ 6 ഞായറാഴ്ച മാത്രമേ ഓഫീസുകൾ പുനരാരംഭിക്കുകയുള്ളു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യുസഫ് സഊദ് അൽ സബയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ പ്രതിവാര യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അവശ്യ സേവനങ്ങൾക്കും അത്തരം സ്വഭാവത്തിൽ പെട്ട തൊഴിൽ ചെയ്യുന്നവര്ക്കും അവധികൾ പ്രഖ്യാപിക്കുക ബന്ധപ്പെട്ട ധികാരികൾ മാത്രമായിരിക്കും .

Kuwait
കെ.കെ.കൊച്ച് സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊണ്ട മഹനീയ വ്യക്തിത്വം : കെ ഐ ജി

കുവൈത്ത് സിറ്റി : ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ചിന്റെ നിര്യാണത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. ദലിത് – പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ വിമോചനത്തിന് വേണ്ടി ധാരാളമായി എഴുതുകയും സംസാരിക്കുകയും സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്‌ത മഹനീയ വ്യക്തിത്വമായിരുന്നു അദ്ധേഹം. സാമൂഹ്യ നീതി യാഥാർത്ഥ്യമാകുന്നതിന് വേണ്ടി അദ്ധേഹം നടത്തിയ ഉജ്വലമായ ഇടപെടലുകൾ എന്നും സ്‌മരിക്കപ്പെടുന്നതാണ്. ഫാസിസ കാലത്തെ പ്രതിരോധിക്കുന്നതിൽ കെ. കെ കൊച്ച് മുന്നോട്ടുവെച്ച ചിന്തകളും ആശയങ്ങളും മതേതരത്വം പുലർന്നുകാണാൻ ആഗ്രഹിക്കുന്നവർക്ക് എന്നും വെളിച്ചവും കരുത്തും പകരുന്നു നൽകും എന്ന് കെ ഐ ജി പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login