Connect with us
48 birthday
top banner (1)

News

മെട്രോ മെഡിക്കൽ ഗ്രുപ്പിന്റെ ഡേ കെയർ സർജറി വിഭാഗം യാഥാർഥ്യമാവുന്നു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : മെട്രോ മെഡിക്കൽ ഗ്രുപ്പിന്റെ ഡേ കെയർ സർജറി വിഭാഗം സാൽമിയയിലെ സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ്‌ മെഡിക്കൽ സെന്റർ ൽ സജ്ജീകരിക്കപ്പെട്ടു. രോഗികൾക്ക് തങ്ങളുടെ ശസ്ത്രക്രിയാ ആവശ്യങ്ങൾ താങ്ങാനാവുന്ന നിരക്കിൽ നൽകുന്നതിനുള്ള കാഴ്ചപ്പാടോടെ മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ നിന്നുള്ള പ്രീമിയം സേവന പദ്ധതി ആയിരിക്കും ഈ ഡേ കെയർ സർജറി യൂണിറ്റ് എന്ന് മെട്രോ ഗ്രുപ്പ് ഇത് സംബന്ധിച്ച് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സർജിക്കൽ വിഭാഗത്തിന്റെ ഉദ്ഘാടനം 2023 മെയ് 15 തിങ്കളാഴ്ച വൈകുന്നേരം 07.00 മണിക്ക് സാൽമിയയിലെ ഫിഫ്ത് റിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ ഇന്ത്യൻ എംബസി പ്രതിനിധികളുടെയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ നടക്കും.

പ്രശസ്തരും നിരവധി വർഷങ്ങളുടെ സേവന പരിചയവും ഉള്ള സർജൻമാരായ ഡോ.ദേവിദാസ് ഷെട്ടി (കൺസൾട്ടന്റ് ജനറൽ സർജൻ & ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്), ഡോ.അലിഷർ (ജനറൽ & ലാപ്രോസ്കോപ്പിക് സർജൻ), അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.റഫീക്ക് (സ്പെഷ്യലിസ്റ്റ്), ഡോ. തമന്ന എന്നിവരുടെ നേതൃത്വത്തിൽ സർജറികൾ നിർവഹിക്കും. എൻഡോസ്കോപ്പി, ലാപ്രോസ്കോപ്പി, കൊളോനോസ്കോപ്പി, ഹെർണിയ, അഗ്രചർമ്മം, പൈൽസ്, അപ്പെൻഡിസൈറ്റിസ്, ഫിസ്റ്റുല, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, നേത്രവിഭാഗം തുടങ്ങിപിത്താശയ സംബന്ധമായ അ ടക്കം മറ്റ് 180ൽപരം ഡേ കെയർ സർജറികൾ ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളോടും സൗകര്യങ്ങളോടും കൂടി ക്രമീകരിച്ചിരിക്കുന്ന മെട്രോയിലെ ഓപ്പറേഷൻ തിയേറ്ററുകളിൽ ചെയ്യാൻ സൗകര്യങ്ങളുണ്ട്.

Advertisement
inner ad

അടുത്ത 2 മാസത്തേക്ക് ജനറൽ സർജന്റെ സൗജന്യ കൺസൾട്ടേഷൻ, 30% കിഴിവോടെ പ്രിസർജറി ലാബ് ടെസ്റ്റുകൾ, വിറ്റാമിൻ ഡി , ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ (ടോട്ടൽകൊളസ്ട്രോൾ, എൽ.ഡി.എൽ,എച്ച്.ഡി.എൽ,വി.എൽ.ഡി.എൽ, ട്രൈഗ്ലിസറൈഡുകൾ), ക്രിയേറ്റിനിൻ, എസ്. ജി. പി. ടി. (ആൾട്) , യൂറിക് ആസിഡ് , യൂറിൻ , സിബിസി, ഇ.സി.ജി, രക്തസമ്മര്ദ്ദം, ജിപി കൺസൾട്ടേഷൻ ഉൾപ്പെടെ 12 ദിനാറിന്റെ ഫുൾ ബോഡി ചെക്കപ്പ് എന്നിവ ഡേ കെയർ സർജറി വിഭാഗത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളായി മെട്രോ ഗ്രുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഖൈത്താൻ, ജഹ്‌റ, ജലീബ് അൽ ശുയൂഖ് എന്നീ പ്രദേശങ്ങളിലും താമസിയാതെ മെട്രോ സേവനങ്ങൾ ലഭ്യമാക്കുമെന്നും ഇന്ത്യയിലെ പ്രശസ്ത മെഡിക്കൽ ഗ്രുപ്പ് ആയ അപ്പോളോ ഹോസ്പിറ്റലുമായി ചേർന്നുകൊണ്ട് അവരുടെ വിവിധ സേവനങ്ങൾ കൂടി കുവൈറ്റിലെ രോഗികൾക്കായി ലഭ്യമാക്കുമെന്നും മെട്രോ ഗ്രുപ്പ് ചെയർമാനും സി. ഇ. ഓ. യുമായ ശ്രി മുസ്തഫ ഹംസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തെ കൂടാതെ ഡോ. ദേവിദാസ് ഷെട്ടി, ഡോ.റഫീക്ക്, ഡോ. ഖുത്ബ്ബ്ദ്ധീൻ , പാർട്ണർ ശ്രി ഇബ്രാഹിം എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

പുനർജനി നൂഴൽ

Published

on

ചരിത്രപ്രസിദ്ധമായ തിരുവില്വാമലയിലെ പുനർജനി നൂഴൽ 11 ബുധനാഴ്ച നടക്കും. ക്ഷേത്രനഗരിയായ തിരുവില്വാമലയിലെ പ്രധാന ചടങ്ങാണ് പുനർജനി ഗുഹ നൂഴൽ. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വില്വാമലയിലാണ് പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ശ്രീ പരശുരാമൻ 21 വട്ടം നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപമൊടുക്കി മുക്തി നേടാൻ കഴിയില്ല എന്നതിനാൽ ദേവഗുരു ബൃഹസ്മതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മാവിനാൽ പണി കഴിച്ചതാണ് പുനർജനി ഗുഹ എന്നതാണ് ഐതിഹ്യം.പ്രേതാത്മാക്കൾ ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നശിക്കുന്നു. അങ്ങനെ നിരന്തരമായ നൂഴലിലൂടെ ജന്മജന്മർജിതപാപമൊടുക്കി മുക്തി ലഭിക്കും. ബ്രഹ്മ-വിഷ്ണു- മഹേശ്വരന്മാരുടെ സാന്നിദ്ധ്യം വരുത്തിയാണ് വിശ്വകർമ്മാവ് ഗുഹാമുഖം പണി ആരംഭിച്ചത്. ഐരാവതത്തിലേറി ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാരും പുനർജനിയുടെ നിർമ്മാണ പ്രക്രിയയ്ക്ക് സാന്നിധ്യം വഹിക്കാൻ എത്തി എന്നാണ് ഐതിഹ്യം.ഗുഹയുടെ നിർമ്മാണം പൂർത്തിയായ ദേവന്മാരും പുനർജനി ബ്രാഹ്മണന്മാരും പുനർജനി നൂഴുന്നത് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലാണ്. മറ്റു ദിവസങ്ങളിൽ ഗുഹ നൂഴുന്നത് പ്രേതാത്മാക്കളാണെന്നാണ് വിശ്വാസം. ഗുരുവായൂർ ഏകാദശി ദിവസം മാത്രമാണ് ഭക്തജനങ്ങൾ നാമോചരണത്തോടെ ഗുഹനൂഴുക.

Continue Reading

Kuwait

ചരിത്രം രചിച്ച് കല (ആർട്ട്) “നിറം 2024” ചിത്രരചനാ മത്സരം !

Published

on

കുവൈറ്റ് സിറ്റി : തുടർച്ചയായ 20-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം കൊണ്ട് കല (ആർട്ട്) ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എൽ കെ ജി മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 3000-ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 134-ആം ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു. സന്ദർശകരും രക്ഷിതാക്കളുമായ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാനും ബോർഡ് ഓഫ് ട്രൂസ്റ്റിയും ആയ ഷെയ്ഖ് അബ്ദുൾ റഹ്മാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ പ്രിൻസിപ്പാൾ ഗംഗാധർ ഷിർഷാദ്, ഗോ-സ്‌കോർ ലേർണിംഗ് പ്രധിനിധി അമൽ ഹരിദാസ് എന്നിവർ ആശംസ പറഞ്ഞു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ്, മുൻ പ്രസിഡന്റ് ജെയ്സൺ ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ രാകേഷ് പി.ഡി എന്നിവർ സംസാരിച്ചു.നിരവധി സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു.

ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, മുകുന്ദൻ പഴനിമല എന്നിവർ മത്സരം നിയന്ത്രിച്ചു. റിസൾട്ട് ഡിസംബർ 30-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. 2025 ജനുവരി 10-ആം തിയ്യതി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.

Continue Reading

Featured

അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല: വിവാദ പ്രസംഗവുമായി എം.എം.മണി

Published

on

മൂന്നാർ: ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ലെന്നുമുള്ള വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎംമണി. താൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ നേരിട്ട് അടിച്ചിട്ടുണ്ട്. എന്നാൽ അടി കൊടുക്കുകയാണെന്നലിലും ജനങ്ങൾ കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.

‘‘ അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യംപോകും.

Advertisement
inner ad

അടിച്ചാൽ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കൾ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാർഗം സ്വീകരിക്കണം. അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടും.’’–എം.എം.മണി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured