Connect with us
48 birthday
top banner (1)

News

‘മെട്രോ ഖൈത്താൻ’ ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ആതുരശുശ്രൂഷാരംഗത്തെ പ്രമുഖ ശ്രുംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ അഞ്ചാമത് ബ്രാഞ്ച് ‘മെട്രോ ഖൈത്താൻ’ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു 2023 ഡിസംബർ 8 വരെയുള്ള മൂന്നു മാസ കാലത്തേക്ക് ആകർഷകമായ ഓഫറുകൾ മെട്രോ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് ഒരു ദിനാർ മാത്രമായിരിക്കുമെന്നും പതിനാറോളം ഇന ടെസ്റ്റുകൾ ഉൾപ്പെട്ട ഫുൾ ബോഡി ചെക്കപ്പ് പന്ത്രണ്ട് ദിനാർ ആയിരിക്കുമെന്നും ലാബ് ഉൾപ്പെടെയുള്ള മറ്റു സർവീസുകൾക്ക് അൻപത് ശതമാനം വരെ ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രൂപ്പിന്റെ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു. കാലത്ത് 7 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കുന്ന ഖൈത്താൻ മെട്രോയിൽ ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെർമറ്റോളജി, ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ലാബ്,എക്സ്റേ, അൾട്രാസൗണ്ട്, ഫാർമസി എന്നീ സകാര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.

Advertisement
inner ad

ഇന്ത്യൻ സ്ഥാനപതിക്ക് പുറമെ കുവൈറ്റിലെ ബംഗ്ലാദേശ് സ്ഥാനപതി മേജർ ജനറൽ മുഹമ്മദ് ആഷിക്കുസ്സമാൻ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ.വിനോദ് ഗെയ്ക്വാദ്, നേപ്പാൾ എംബസി കോൺസുലർ സുജനി റാണ, ശ്രീലങ്കൻ എംബസി ചീഫ് അബ്ദുൽ ഹലീം, ഫിലിപ്പിൻസ് എംബസി വൈസ് കോൺസുലർമാർ, മറ്റു രാജ്യങ്ങളുടെ ഡിപ്ലോമാറ്റുകൾ, കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഐബിപിസിയിലെ പ്രമുഖർ, ബിസിനസ്‌ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ മറ്റു പ്രമുഖർ ഒരുമിച്ചു റിബൺ മുറിച്ചു ഉദ്ഘാടനം ചെയ്‌തതു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് പാർട്ണർ ഡോ.ബിജി ബഷീർ,ഡയറക്ടർമാരായ ഡോ.അത്ബി അൽ ഷമ്മരി, ജാവേദ് എന്നിവരും വാൻ ജനാവലിയുടെ മുൻപാകെ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ഫാഹഹീൽ മെഡക്സിൽ വിപുലീകരിച്ച ഡെർമറ്റോളജി, ഫിസിയോതെറാപ്പി ഡിപ്പാർട്മെ ന്റുകൾ ഉൽഘാടനം ചെയ്തു!

Published

on


കുവൈറ്റ് സിറ്റി: ഫാഹഹീൽലെ മെഡക്സ് മെഡിക്കൽ കെയറിൽവിപുലീകരിച്ച ഫിസിയോ തെറാപ്പി, ഡെർമറ്റോളജി ഡിപ്പാർട്ടുമെന്റുകൾ ഉൽഘാടനം ചെയ്തു. മെഡക്സ് സി ഇ ഓ കൂടിയായ പ്രസിഡന്റ് ശ്രീ മുഹമ്മദ് അലി വി.പി യുടെ സാന്നിധ്യത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഏഴാം നിലയിലെ ഡെർമടോളജി ഡിപ്പാർട്മെന്റും, പാണക്കാട് സയ്യിദ് ഹമീദാലി ശിഹാബ് തങ്ങൾ, എട്ടാം നിലയിലെ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റും ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത പണ്ഡിതൻ സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാറുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

നവീകരിച്ച രണ്ടു ഡിപ്പാർട്മെന്റുകളിലുംവിധഗ്തരായ ഡോക്ടർമാ രുടെയും, പാരാ- മെഡിക്കൽ അംഗങ്ങളുടെയും സേവനവും അതിനൂതന ചികിത്സ ഉപകരണങ്ങളും, വിശാലമായ വെയ്റ്റിംഗ് ഏരിയകളും ലഭ്യമാണ്. ചികിത്സ തേടിയെത്തുന്നവർക്ക് മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതാണെന്ന് മെഡക്സ് മെഡക്സ് സി ഇ ഓ കൂടിയായ പ്രസിഡന്റ് മുഹമ്മദ് അലി വി.പി ചടങ്ങിനു ശേഷം പറഞ്ഞു. ഡിപ്പാർട്മെന്റകളുടെ പ്രവർത്തന സമയങ്ങളും, സേവനങ്ങളും ഹോട് ലൈൻ നമ്പറായ 189 33 33 ൽ ലഭ്യമാണെന്നു മെഡക്‌സ് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.

Continue Reading

Featured

ഉത്രാടപാച്ചിലിൽ മലയാളികൾ; ഇന്ന് ഒന്നാം ഓണം

Published

on

ഇന്ന് ഉത്രാടം. അത്തം തൊട്ട് തുടങ്ങിയ ആഘോഷനാളുകൾ തിരുവോണത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. സദ്യവട്ടങ്ങൾ ഒരുക്കാനും ഒണക്കളികളിൽ പങ്കെടുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലുമുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്. ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരക്കിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്.

Continue Reading

News

ലുലു ഹൈപ്പർമാർക്കറ്റ് ‘വിസ്മയകരമായ ഓണം 2024’ ഫെസ്റ്റിവൽ ആരംഭിച്ചു

Published

on

കുവൈറ്റ് സിറ്റി : പ്രമുഖ റീട്ടെയിൽ ഡെസ്റ്റിനേഷനായ ലുലു ഹൈപ്പർമാർക്കറ്റിൽ, “വിസ്മയകരമായ ഓണം 2024′ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 12-ന് ലുലു കുവൈറ്റിൻ്റെ ഉന്നത മാനേജ്‌മെൻ്റ് പ്രതിനിധികൾ അൽ-റായി ഔട്ട്‌ലെറ്റിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച ആഘോഷ പരിപാടികൾ പരമ്പരാഗത എണ്ണ വിളക്ക് തെളിച്ചതോടെയാണ് ആരംഭിച്ചത്. പരമ്പരാഗത ‘കഥകളി’ പ്രകടനം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും കുട്ടികൾക്കായി ഒരു ഓണം ഫാഷൻ ഷോ എന്നിവയും കൂടാതെ പൂക്കള മത്സരവും അൽ റേ ഔട്ലെറ്റിൽ അരങ്ങേറി. സെപ്റ്റംബർ 11 മുതൽ 17 വരെ എല്ലാ ലുലു ഹൈപ്പർ ഔട്ട്‌ലെറ്റുകളിലുടനീളം നടക്കുന്ന ഈ വർഷത്തെ ഓണാഘോഷങ്ങൾ ഉപഭോക്താക്കൾക്ക് അതിശയകരമായ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. പഴങ്ങൾ, പലചരക്ക്, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയും മറ്റും അവിശ്വസനീയമായ വിലയിൽ നൽകുന്നു.

Advertisement
inner ad

ഓണം സ്‌പെഷ്യൽ മിക്‌സഡ് ഫ്‌ളവേഴ്‌സ് എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. പരമ്പരാഗത ഓണം സദ്യ 21 ഇനം വിഭവങ്ങളോടെ പായസ വിഭവങ്ങൾ ങ്ങൾഎന്നിങ്ങനെ ഓണത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ പ്രത്യേക ശേഖരവും ലഭ്യമാണ്. സ്‌പെഷ്യൽ എത്‌നിക് വെയർ ദാവണി ലുലു ഔട്ട്‌ലെറ്റുകളിൽ മാത്രം ലഭ്യമാണ്. സാരികൾ, ചുരിദാറുകൾ, എത്‌നിക് വസ്ത്രങ്ങൾ എന്നിവയിൽ പ്രത്യേക വിൽപ്പന പ്രമോഷനുകളുമുണ്ട്. പരിപാടിയുടെ പ്രത്യേക ഹൈലൈറ്റായ പരമ്പരാഗത ‘കഥകളി’ പ്രകടനം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളുടെ ഒരു നിരയും ഉജ്ജ്വലമായ ആഘോഷങ്ങളിൽ അവതരിപ്പിക്കുന്നു. സെപ്തംബർ 12 ന് ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, അൽ റായ് ഔട്ട്ലെറ്റിൽ കുട്ടികൾക്കായി ഒരു ഓണം ഫാഷൻ ഷോ നടത്തി, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാന വൗച്ചറുകൾ നൽകി. കൂടാതെ, പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. ഓണം സ്‌പെഷ്യൽ പായസമേളയും മറ്റ് ആവേശകരമായി.യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനമായി 150, 125, 100 ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചു. ഫാഷൻ ഷോ യിൽ പങ്കെടുത്ത ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 130,100, 75 കുവൈറ്റ് ദിനാർ മൂല്യമുള്ള സമ്മാന വൗച്ചറുകൾ ലഭിച്ചു.ലുലു അൽ റായ്, ഫഹാഹീൽ, ദജീജ് ഔട്ട്‌ലെറ്റുകളിൽ ‘ചെണ്ടമേളം’, ‘പുലികളി’ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത സാംസ്‌കാരിക പരിപാടികൾ അരങ്ങേറുകയുണ്ടായി.

സെപ്റ്റംബർ 13-ന് അൽ-റായ് ഔട്ട്‌ലെറ്റ് ആവേശകരമായ ‘വടം വലി’ മത്സരത്തിന് സാക്ഷ്യം വഹിച്ചു, വിജയികളായ ടീ മുകൾക്ക് യഥാക്രമം 400, 300 , 200 ,100 കുവൈറ്റ് ദിനാർ വിലയുള്ള സമ്മാന വൗച്ചറുകൾ ലഭിച്ചു, പത്തിലധികം ടീമുകൾ വട്ടം വലി മത്സരത്തിൽ പങ്കെടുത്തു. ആഴ്‌ച നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഉപഭോക്താക്കൾക്ക് പരമ്പരാഗത ഓണവിഭവങ്ങൾ ആസ്വദിക്കാനും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾ ആസ്വദിക്കാനും അല്ലെങ്കിൽ സജീവമായ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാനും കഴിയും, കാരണം ഈ ആഘോഷം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയതാണ്. ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ഓണാഘോഷങ്ങളെ അൽവസാൻ, ബയാറ, നൂർ, ലണ്ടൻ ഡയറി, ഈസ്‌റ്റേൺ എന്നിവ സ്‌പോൺസർ ചെയ്യുന്നു. ഇത് ശരിക്കും ഗംഭീരവും അവിസ്മരണീയവുമാക്കുന്നു. അടുത്തുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റ് സന്ദർശിക്കുന്ന ആർക്കുംഓണത്തിൻ്റെ ആഘോഷം ആസ്വദിക്കാനാവുന്നതാണ്.

Continue Reading

Featured