Global
ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ ഒരുങ്ങി മെറ്റ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ 25 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് മെറ്റ. 2021 ജനുവരി 6 ന് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം കമ്പനിക്കെതിരെ ട്രംപ് ഫയല്‍ ചെയ്ത കേസ് ആണ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റ് വന്‍കിട ടെക്നോളജി കമ്പനികളുമായി ചേര്‍ന്ന് ട്രംപുമായി സഹകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടപടി. തന്റെ വിമര്‍ശകരോടും എതിരാളികളോടും പ്രതികാരം ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരത്തില്‍ 22 ലക്ഷം ഡോളര്‍ ട്രംപിന് ലഭിക്കും.
Kuwait
എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻസ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. അലീം അസീസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷ പ്രസംഗവും ജന: സെക്രട്ടറി ആലിക്കുഞ്ഞി കെ എം സ്വാഗത പ്രസംഗവും നടത്തി. അസോസിയേഷന്റെ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ചെയർമാൻ എം യാക്കൂബും മുഖ്യ രക്ഷാധികാരി എം കെ നാസറും വിശദീകരിച്ചു. പ്രമുഖ പ്രഭാഷകൻ നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി. രക്ഷാധികാരി ഇ കെ റസാഖ് ഹാജി ഇഫ്ത്താർ കമ്മിറ്റി കൺവീനർ സിദ്ധിഖ് പി, ട്രെഷറർ ആരിഫ് എൻ ആർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അബ്ദുൽ അസീസ് എം പരിപാടി നിയന്ത്രിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ഇബ്രാഹിം ടി ടി, റദീസ് എം, ഹബീബ് ഇ, ഹാരിസ് ഇ കെ, സിദ്ധീഖ് എൻ, ആഷിഖ് എൻ ആർ, മുഹമ്മദ് അസ്‌ലം കെ, സെക്കീർ ഇ, സിദ്ധിഖ് എം, അബ്ദുൽ ഖാദർ എൻ, അർഷദ് എൻ, റിഹാബ് എൻ, സുനീർ കോയ, യാക്കൂബ് പി, ഹാഫിസ് എം, ഉനൈസ് എൻ, ഷിഹാബ് വി കെ, ദിയൂഫ് പി, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, ഷിഹാബ് ടി എം എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി. റഹീസ് എം, ഷിഹാബ് കെ ടി, ഗദ്ധാഫി എം കെ, റഹീം, അഷ്കർ എ കെ, നജീബ് ആർ ടി, റിയാസ് ആർ ടി, റസാക്ക് സി, ഹനീഫ ഇ സി എന്നിവരെ കൂടാതെ അസോസിയേഷന്റെ മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മെമ്പർമാരുടെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും അമ്പതു വർഷത്തിൽ ഏറെയായി റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തു കൊണ്ടിരക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്ത്താറിന്റെ പ്രത്യേകത ആയിരുന്നു. ട്രെഷറർ ആരിഫ് എൻ ആർ നന്ദി പറഞ്ഞു.
Kuwait
ചിത്രരചനാ മത്സരവുമായി ഒഐസിസി കുവൈറ്റ് എറണാകുളംജില്ലാ കമ്മിറ്റി !

കുവൈറ്റ് സിറ്റി : ഓ ഐസിസി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരം ‘നിറക്കൂട്ട് -2025, ഏപ്രിൽ 4 നു വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കും. ഉച്ചക്ക് മൂന്നു മാണി മുതൽ ആറു മണിവരെ എ, ബി, സി എന്നിങ്ങനെ മൂന്ന് ഗ്രുപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക. രണ്ടാം ക്‌ളാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് എ യിൽ ക്രയോൺസ് അല്ലെങ്കിൽ കളർ പെന്സിലുകൾ ഉപയോഗിച്ചും, അഞ്ചാം ക്‌ളാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് ബി യിൽ ഓയിൽ ഫേസ്റ്റ് അല്ലെങ്കിൽ കളർ പെന്സിലുകൾ ഉപയോഗിച്ചും, ക്‌ളാസ് എട്ടു മുതൽ പന്ത്രണ്ട് ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് സി യിൽ വാട്ടർ കളർ ഉപയോഗിച്ചും രണ്ടു മണിക്കൂർ സമയക്രമത്തിൽ ചിത്രങ്ങൾ വരക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9756 8111, 9964 8505, 5550 9856, 6633 2248 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . താഴെ പ്രത്യകം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
https://forms.gle/bziS59bueWxA2QL48

Featured
ഭൂമിയിൽ കാൽതൊട്ട് സുനിത വില്യംസും സംഘവും; 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശുഭാവസാനം

ന്യൂഡൽഹി : 9 മാസവും 14 ദിവസവും ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം നാസയിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പടെ നാലു പേര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഒപ്പം ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 2025 മാര്‍ച്ച് 18 ന് ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെട്ടത്.17 മണിക്കൂർ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേണ്‍ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിച്ചു. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലില്‍ പതിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി കപ്പലിലേക്ക് മാറ്റി. തുടർന്ന് പേടകത്തിനുള്ളില്‍ നിന്ന് ഓരോ യാത്രികരെയും പുറത്തെത്തിച്ച് ഹെലികോപ്റ്ററില്‍ നാസ കേന്ദ്രത്തിലേക്ക് മാറ്റി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ബഹിരാകാശ പേടകത്തിന്റെ താപനില 1650 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഈ സമയത്ത്, ബഹിരാകാശ പേടകവുമായുള്ള ബന്ധം ഏകദേശം 10 മിനിറ്റോളം നഷ്ടപ്പെടുകയും ആശയവിനിമയ തടസ്സപ്പെടുകയും ചെയ്തു.ഈ സമയത്ത്, കാപ്‌സ്യൂളില്‍ ഇരിക്കുന്ന ബഹിരാകാശയാത്രികര്‍ പുറത്തേക്ക് നോക്കുമ്പോള്‍, അവര്‍ ഒരു അഗ്‌നിഗോളത്തില്‍ ഇരിക്കുന്നതായി തോന്നും, എന്നാലും ഈ സമയത്ത് അവര്‍ക്ക് താപനില അനുഭവപ്പെടുന്നില്ല.
കാപ്‌സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോൾ അതിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 28000 കിലോമീറ്ററാണ്. ഈ വേഗതയില്‍ കാപ്‌സ്യൂള്‍ കടന്നുപോകുമ്പോൾ അത് അന്തരീക്ഷത്തില്‍ ഉരസും. ഈ സമയത്ത് ഘര്‍ഷണം കാരണം, കാപ്‌സ്യൂള്‍ ഏകദേശം 3500 ഫാരന്‍ഹീറ്റ് വരെ ചൂടാകുന്നു. അതായത്, അതിന്റെ താപനില വലിയ അളവില്‍ വര്‍ദ്ധിക്കുന്നു. കാപ്‌സ്യൂളിലെ ചില പ്രത്യേക ലോഹങ്ങള്‍ ചൂടില്‍ നിന്ന് അതിനെ സംരക്ഷിക്കും. ഈ സമയത്ത് കാപ്‌സ്യൂളിന്റെ സിഗ്‌നലും നഷ്ടപ്പെടും. നാസയുടെ അഭിപ്രായത്തില്‍, ഏകദേശം 7-10 മിനിറ്റ് നേരത്തേക്ക് കാപ്‌സ്യൂളിന്റെ സിഗ്‌നല്‍ നഷ്ടപ്പെട്ടിരുന്നു.
2024 ജൂണ്‍ അഞ്ചിനാണ് വിമാന നിർമാണക്കമ്ബനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ എത്തിയത്.സുനിതയും ബുച്ച് വില്‍മോറും എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങള്‍. പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലില്‍ സ്പേസ് എക്സിനെ നാസ ദൗത്യം കൈമാറുകയായിരുന്നു. കൂടാതെ, തിരിച്ചുവരവ് നീണ്ടതിനാല്‍ സുനിതയെയും വില്‍മോറിനെയും പതിവ് ക്രൂ മാറ്റത്തിന്റെ ഭാഗമാക്കാനും നാസ തീരുമാനിച്ചു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login