ബാഴ്‌സയിലെ മെസിയുടെ പത്താം നമ്പർ ഇനി യുവതാരത്തിന്

ഇതിഹാസതാരം ലയണല്‍ മെസി പി.എസ്.ജിയിലേക്ക് പോയതോടെ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി ആരെന്ന കാര്യത്തിലുള്ള ചര്‍ച്ച മുൻപുതന്നെ തുടങ്ങിയിരുന്നു. ഇപ്പോൾ പത്തിന്റെ പുതിയ അവകാശിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ബാഴ്‌സലോണ. യുവതാരം അന്‍സു ഫാറ്റിയാണ് ആ താരം. ബാഴ്സയുടെ അടുത്ത സൂപ്പര്‍താരമെന്ന വിശേഷണം ഫാറ്റിക്ക് നേരത്തെയുണ്ട്. 17കാരനായ ഫാറ്റി ഇതുവരെ ബാഴ്‌സലോണയില്‍ 22 നമ്ബര്‍ ജേഴ്സിയാണ് അണിഞ്ഞിരുന്നത്. ഇക്കുറി വന്ന മെംഫിസ് ഡിപെയാണ് ബാഴ്സയുടെ പുതിയ ഒൻപതാം നമ്പർ താരം. ​ഗ്രീസ്മെന്‍ അത്ലെറ്റിക്കോ മഡ്രിഡിലേക്ക് പോയതോടെ ഏഴാം നമ്പർ ഓസ്മെന്‍ ഡെംബേലെയും ഏറ്റെടുത്തു.

Related posts

Leave a Comment