ബാഴ്‌സയില്‍ തുടക്കം കുറിച്ചത് 30-ാം നമ്പർ ജേഴ്‌സിയിൽ; പി.എസ്.ജി.യിലും 30 തിരഞ്ഞെടുത്ത് താരം

ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയ ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യുമായി കരാറിൽ ഒപ്പിട്ടു. 305 കോടിയുടെ വാര്‍ഷിക പ്രതിഫലമാണ് പി.എസ്.ജി. മെസിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ബാഴ്‌സയുയുള്ള രണ്ട് പതിറ്റാണ്ട് നീണ്ട ആത്മബന്ധം അവസാനിപ്പിച്ചാണ് മെസി പി.എസ്.ജി.യിലേക്ക് എത്തിയിരിക്കുന്നത്. 30-ാം നമ്ബര്‍ ജേഴ്‌സിയാണ് പി.എസ്.ജി.യില്‍ മെസി അണിയുക. ബാഴ്‌സലോണയില്‍ എത്തിയ ആദ്യകാലത്താണിഞ്ഞ ജഴ്സിയുടെ ഓർമ്മപ്പെടുത്തിയാണ് മെസ്സിയുടെ ജഴ്‌സി നമ്പർ. പി.എസ്.ജി.യില്‍ പത്താം നമ്പർ ജേഴ്‌സി അണിയുന്നത് നെയ്മറാണ്. ആത്മസുഹൃത്തായ മെസിക്കായി പത്താം നമ്പർ വിട്ടുനല്‍കാന്‍ നെയ്മര്‍ തയ്യാറാണ്. എന്നാല്‍, തനിക്ക് 30-ാം നമ്പർ ജഴ്‌സി മതിയെന്ന് മെസ്സി തീരുമാനമെടുക്കുകയായിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മെസി 30-ാം നമ്പർ ജേഴ്‌സി അണിയുന്നത്. അതിനുശേഷം 2006 ലാണ് മെസിക്ക് 19-ാം നമ്പർ ജേഴ്‌സി ലഭിക്കുന്നത്. ബാഴ്‌സയില്‍ നിന്ന് റൊണാള്‍ഡീനോ പോയ ശേഷം പത്താം നമ്പർ ജേഴ്‌സി മെസിക്ക് ലഭിക്കുകയായിരുന്നു. 2008 മുതലാണ് മെസി ബാഴ്‌സയില്‍ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞ് കളിക്കാന്‍ തുടങ്ങിയത്. അര്‍ജന്റീനയിലും മെസിയുടെ ജേഴ്‌സി പത്താം നമ്പർ തന്നെ. പി.എസ്.ജി.യില്‍ മെസി കരിയര്‍ അവസാനിപ്പിക്കുമെന്നും ബാഴ്‌സയില്‍ തുടക്കം കുറിച്ച 30-ാം നമ്പർ ജേഴ്‌സി ധരിച്ച്‌ തന്നെ സൂപ്പര്‍താരം തന്റെ വിടവാങ്ങല്‍ മത്സരം കളിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Related posts

Leave a Comment