മെസ്സി തിളങ്ങി ; അർജന്റീന സെമിഫൈനലിൽ.

ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ 3-0 ന് തകർത്ത് അർജന്റീന സെമിഫൈനലിൽ പ്രവേശിച്ചു. രണ്ട് അസ്സിസ്റ്റുകൾക്ക് പുറമേ ഇഞ്ചുറി ടൈമിലെ ഫ്രീക്കിക്കും ഗോളാക്കിയ ലയണൽ മെസ്സിയാണ് കളിയിലെ താരം. നാൽപതാം മിനിറ്റിൽ ഡി പോളും എൺപത്തിനാലാം മിനിറ്റിൽ മാർട്ടിനസും ഗോൾ കണ്ടെത്തിയപ്പോൾ അർജന്റീനക്ക് സെമി യിലേക്കുള്ള ദൂരം അനായാസമായി. ജൂലൈ ഏഴിന് നടക്കുന്ന സെമിയിൽ അർജന്റീന കൊളംബിയയെ നേരിടും. കോപ്പ അമേരിക്കയിൽ ഈ സീസണിൽ 4 ഗോൾ നേടി ഗോൾ വേട്ടയിലും, 4 അസിസ്റ്റുമായി അസിസ്റ്റ് പട്ടികയിലും മെസ്സി തന്നെയാണ് മുന്നിൽ.

Related posts

Leave a Comment