ആറു മാസത്തെ കായീക മേള പ്രഖ്യാപിച്ചു് എം ഇ എസ് അലുംനി

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ വിദ്യാലയമായ എം ഇ എസ്സ് സ്കൂൾ  പൂർവ്വ വിദ്യാർത്ഥികളുടെ  സംഘടനയായ എം ഇ എസ് അലുംനി  സംഘടിപ്പിക്കുന്ന ആറുമാസത്തെ കായീക ഉത്സവത്തിന് ഒക്ടോബർ എട്ട് വെള്ളിയാഴ്ച തുടക്കമാവും . വെള്ളിയാഴ്ച എം.ഇ.എസ് സ്കൂൾ ഗ്രൗണ്ട് വേദിയാവുന്ന സെവൻസ് ഫുട്ബാൾ ടൂര്ണമെന്റോടെ    സ്പോർട്സ് ഫെസ്റ്റ് 2021-22ന് കിക്കോഫ് കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ബാൾ ടൂർണമെൻറിൻെറ ഫൈനൽ നവംബർ അഞ്ചിനാണ്. ആറു
  പൂർവവിദ്യാർഥികളായിരിക്കും വിവിധ ടീമുകളിലായി കളത്തിലിറങ്ങുന്നത്. നവംബറിൽ  ക്രിക്കറ്റ് ടൂർണമെൻറിന് തുടക്കം കുറിക്കു മെന്നും  തുടർന്ന് വോളിബാൾ, ത്രോബാൾ, ഇ സ്പോർട്സ്, ബാഡ്മിൻറൺ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു .2022 ഏപ്രിലിലാണ് അവസാന ഇനമായ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്.
2019ലെയും 2020ലെയും സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൻെറ വിജയകരമായ പങ്കാളിത്തമാണ് കൂടുതൽ കായിക ഇനങ്ങളെ ഉൾപ്പെടുത്തി വിപുലമായ മേളയാക്കി മാറ്റാൻ പ്രചോദനം നൽകിയതെന്ന് എം.ഇ.എസ് അലുംനി പ്രസിഡൻറ് ഷഹീൻ ഷാഫി പറഞ്ഞു.
സെവൻസ് ചാമ്പ്യൻഷിപ്പിൽ 16 ടീമുകൾ മാറ്റുരക്കുമെന്ന് ടൂർണമെൻറ് ചീഫ് നിഹാദ് അലി പറഞ്ഞു. വാരാന്ത്യ അവധിദിനമായ അഞ്ച് വെള്ളിയാഴ്ചകളിലായി 32 മത്സരങ്ങൾ നടക്കും.
ഖത്തറിലെ ആദ്യ ഇന്ത്യൻ സ്കൂളായി 1974ൽ പ്രവർത്തനം ആരംഭിച്ച എം.ഇ.എസ് സ്കൂളിൽ നിന്നും പടിയിറങ്ങിയ വിദ്യാർഥികളുടെ കൂട്ടായ്മയാണ് അലുംനി അസോസിയേഷൻ. 2006  ൽ സ്ഥാപിതമായ പൂർവവിദ്യാർഥി കൂട്ടായ്മയിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്.
ടൈറ്റിൽ സ്പോൺസറായ സിറ്റി എക്സ്ചേഞ്ചിൻെറ ഓ
പറേഷൻസ് ഹെഡ് ഷാനിബ് ശംസുദ്ദീൻ, തലബാത് ഖത്തർ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ്കോ മിഗ്വേൽ ഡി സൂസ,  സാവറി ഇൻഷുറൻസ് ബ്രോകേഴ്സ് സി.ഇ.ഒ ജെറി ബഷീർ, തെലങ്കാന ഫുഡ്സ് എം.ഡി പ്രവീൺ ബുയാനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related posts

Leave a Comment