” മെറി ക്രിസ്മസ്സ് ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്.


കാര്‍ത്തിക് രാമകൃഷ്ണന്‍,ഡയാനാ ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെറി ക്രിസ്മസ് ” (Merry Christmas)എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ബിജു മേനോൻ,റോഷൻ മാത്യു, നിമിഷ സജയൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ഹരി ഭാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ
ജെയിംസ് ഏലിയ, മാല പാര്‍വ്വതി,ജയരാജ് വാര്യര്‍,രാജ് കലേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ബിനു നിർവ്വഹിക്കുന്നു.എഡിറ്റർ-മിഥുൻ ജ്യോതി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്,പ്രൊഡക്ഷന്‍ ഡിസൈന്‍- അരുണ്‍ മോഹന്‍,മേക്കപ്പ്-ദേവദാസ് ചമ്രവട്ടം,കോസ്റ്റ്യൂം-
ശൈത്യ കെ,ശ്രീകാന്ത്, സ്റ്റിൽസ്-റാഗൂട്ടീസ്,ഡിസൈൻ-ശരത് വി ജെ,ഒറിജിനല്‍ സ്‌കോര്‍- സഞജയ് പ്രസന്ന,സൗണ്ട് ഡിസൈന-കരുണ്‍ പ്രസാദ്, ഒ.എസ്.ടി. സഞജയ് പ്രസന്ന,മിഥുന്‍ ജ്യോതി.ഗാനരചന-അമല്‍ നൗഷാദ്,ഡോക്ടർ ദേവിക പി,അബ്‌സാര്‍ ടൈറ്റസ്, അസോസിയേറ്റ് ഡയറക്ടർ-അബ്‌സാര്‍ ടൈറ്റസ്,പി ആർ ഒ-എ എസ് ദിനേശ്.

Related posts

Leave a Comment