Kannada Elecction
ഭാരത് ജോഡോ യാത്രയ്ക്കു ലഭിച്ച അംഗീകാരം: ചെന്നിത്തല
ഹരിപ്പാട് :കർണ്ണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയമാണ് നേടിയതെന്നു രമേശ് ചെന്നിത്തല. ചരിത്ര വിജയം കോൺഗ്രസ്സിനു സമ്മാനിച്ച കർണ്ണാടകയിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നു അവരുടെ സന്തോഷത്തിൽ പങ്ക് ചേരുന്നതായി ചെന്നിത്തല അറിയച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞതിന്റെ തെളിവാണ് കർണാട വൻ വിജയത്തിന് കാരണമായതെന്നു രമേശ് ചെന്നിത്തല മാധ്യങ്ങളോടു പറഞ്ഞു.
രാജ്യത്ത് 2024 ൽ നടക്കുന്ന പൊതുതെരഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം ആവർത്തിക്കും., കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദർഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.. നരേന്ദ്ര മോദി ആഴ്ചകളോളം കർണ്ണാടകയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോൺഗ്രസ് മുന്നേറ്റത്തെ തടയാനായില്ല
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.
മോദിയെ നേരിടാൻ ആരുണ്ട്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കർണ്ണാടക നൽകിയത്.
2024 ൽ നരേന്ദ്ര മോദിയെ നേരിടേണ്ടത് രാഹുൽ ഗാന്ധി തന്നെയെന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞു
കർണ്ണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിൽ ബിജപിക്ക് ഒരിടത്തു പോലും ഭരണമില്ലാതായി ,
രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കക്ഷികളെ യോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലുടെ വേണം ഇനിയുള്ള പോരാട്ടം, 2024 ഇന്ത്യ പിടിക്കാൻ എല്ലാവരെയും ഒരുമിച്ചു നിർത്തി മുന്നോട്ട് പോകും
ബി ജെ പി തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് കർണ്ണാടകയിൽ കണ്ടത്.
എം.വി.ഗോവിന്ദൻ മാസ്റ്റർക്കും കൂട്ടർക്കും ബി ജെ പിയുമായി നല്ല അന്തർധാരയാണ്. കോൺഗ്രസ് അധികാരത്തിലെത്താൻ പാടില്ല മതേതര ശക്തികൾ ഒരുമിക്കാൻ പാടില്ല എന്ന ചിന്തയാണ് എം വി ഗോവിന്ദന്റേത്. CPM ഉം BJP യും തമ്മിലുള്ള അന്തർധാരയുടെ ഫലമല്ലേ ലാവ്ലിൻ കേസ് 34 തവണ മാറ്റിവച്ചത്.
എന്തായാലും രാജ്യത്തെ വീണ്ടെടുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസിനെ വിളിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും ഹരിപ്പാട്ട് എംഎൽഎ ഓഫീസിൽ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Ernakulam
സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പ്രവർത്തി ദിനം 220 ആക്കിയതിനെതിരായ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.
ശനിയാഴ്ചകളിൽ കൂടി പ്രവർത്തി ദിനമാക്കി ആഴ്ചയിൽ ആറ് ദിവസം വരെ സ്‌കൂളുകൾ പ്രവർത്തിക്കുന്ന നിലയിലേക്കാണ് പ്രവർത്തിദിന വർധന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയത്. പ്രവർത്തി ദിനം വർധിപ്പിച്ച നടപടി സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയെന്നാണ് ഹർജിക്കാരുടെ ആരോപണം.
അധ്യാപകരെയും, രക്ഷിതാക്കളെയും അസോസിയേഷനെയും സർക്കാർ കേട്ടില്ല.പ്രവൃത്തിദിനം കൂട്ടിയത് വിദ്യാഭ്യാസ കലണ്ടറായി ഇറക്കിയതല്ലാതെ ഉത്തരവിറക്കിയിട്ടില്ലെന്നും അതിനാൽ ചട്ടലംഘനമാണെന്നുമാണ് ഹർജിയിൽ പറയുന്നത്.ഹർജിയിൽ ഹൈക്കോടതി വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.
ഇതിന്റെ മറുപടി കൂടി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുക.ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്.
Featured
കർണാടകയിൽ ബിജെപി എംപി കോൺഗ്രസിൽ ചേർന്നു

ബംഗ്ലൂരു: കർണാടകയിൽ ബിജെപി സിറ്റിംഗ് എംപി കോൺഗ്രസിൽ ചേർന്നു. കൊപ്പാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരും ബുധനാഴ്ച കോണ്‍ഗ്രസില്‍ ചേർന്നു.മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി അവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
കൊപ്പല്‍ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എം.എല്‍.എമാരായ കെ. രാഘവേന്ദ്ര ഹിത്നല്‍, ബസവരാജ് റായറെഡ്ഢി, ഹമ്ബനഗൗഡ ബദർളി, ലക്ഷ്മണ്‍ സവാദി, ഡി.സി.സി പ്രസിഡന്റ് അമരേ ഗൗഡ ബയ്യപൂർ, മുൻ മന്ത്രി എച്ച്.എം. രേവണ്ണ, കെ.പി.സി.സി ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു
Kannada Elecction
കൊല്ലം പട്ടത്താനത്ത് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ നിലയിൽ

കൊല്ലം: കൊല്ലം പട്ടത്താനത്ത് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ നിലയിൽ. ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിലെ സ്റ്റെയർകെയ്സിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം. താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രി 1.55 ഓടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്‍റെ അമ്മയെ വിളിച്ചറിയിച്ചുലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login