മേഴ്സി രവി : സ്ത്രീ ശാക്തീകരണത്തിനു വേണ്ടി നിലകൊണ്ട നേതാവ് ഹൈബി ഈഡൻ എംപി

കൊച്ചി: സ്ത്രീ ശാക്തീകരണത്തിനു വേണ്ടി മരണം വരെ നിലകൊണ്ട നേതാവായിരുന്നു മേഴ്സി രവി. വനിതാസംവരണം നിലവിൽ വരുന്നതിനു മുൻപേ സ്ത്രീകളെ സംഘടിപ്പിച്ച് പൊതു സമൂഹത്തിൽ സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കേണ്ടതിന്റെ അവബോധം അവർ സൃഷ്ടിച്ചു.
എറണാകുളം ഡിസിസി ഹാളിൽ സംഘടിപ്പിച്ച എം എൽ എ യും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന മേഴ്സി രവിയുടെ പന്ത്രണ്ടാം ചരമവാർഷിക ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഴ്സി രവിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്.
സി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി വക്താവും സീനിയർ നേതാവുമായ അജയ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി സി സി പ്രസിഡന്റ് ടി.ജെ വിനോദ് എം എൽ എ , മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ , കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് . സെക്രട്ടറിമാരായ ടോണി ചമ്മിണി , ജെബി മേത്തർ, എഐ സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് അഖിലേന്ത്യ വൈസ് ചെയർമാൻ ഇക്ബാൽ വലിയ വീട്ടിൽ, ഡിസിസി ഭാരവാഹികളായ ജോസഫ് ആന്റണി . പി എ അബ്ദുൽ ലത്തീഫ്, അജിത് അമീർ ബാവ എൻ.ആർ ശ്രീകുമാർ . തങ്കരാജ് , തമ്പി സുബ്രഹ്മണ്യം . പൗലോസ് കല്ലറക്കൽ . കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോ-ഓഡിനേറ്റർ എൻ.എം. അമീർ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment