Connect with us
fed final

Kerala

തൊഴിലുറപ്പ് പദ്ധതിക്ക് ദയാവധം: കെ.സുധാകരന്‍ എംപി

Avatar

Published

on

രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികള്‍ക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച് ദയാവധം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

യുപിഎ സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പട്ടിണിയില്‍നിന്നും കൈപിടിച്ച് ഉയര്‍ത്തിയ ഈ പദ്ധതി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദയാരഹിതമായി ഇല്ലായ്മ ചെയ്യുകയാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 89,400 കോടിയായിരുന്നത് 60,000 കോടിയായാണ് വെട്ടിക്കുറച്ചത്.നൂറുദിവസം തൊഴില്‍ നിഷേധിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്.

Advertisement
inner ad

പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരും പണക്കാരെ കൂടുതല്‍ സമ്പന്നരുമാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. അതിസമ്പന്നരുടെ നികുതിയിലുള്ള സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്നും 25 ശതമാനം ആക്കി കുറച്ചുകൊണ്ട് അവരെ കൈയയച്ചു സഹായിച്ചു. അതേസമയം സാധാരണക്കാര്‍ക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍,ബാങ്കുകള്‍,എല്‍ ഐ സി തുടങ്ങിയവയുടെ ഓഹരിയിലുണ്ടായ ഇടിവ് ബജറ്റിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നു.അദാനിയുടെ കമ്പനികളുടെ തകര്‍ച്ചയെ തുടര്‍ന്ന് ആടിയുലഞ്ഞ ഓഹരി വിപണിക്ക് ആത്മവിശ്വാസം പകരുന്ന തിരുത്തല്‍ നടപടികള്‍ ബജറ്റിലില്ല. കര്‍ഷകര്‍,യുവജനങ്ങള്‍, തൊഴില്‍രഹിതര്‍ തുടങ്ങി സാധാരണക്കാരെ നിരാശരാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

ലോക് ഡൗണും കോവിഡും കൊണ്ട് തകര്‍ന്ന് പോയ ചെറുകിട ഇടത്തരസംരഭങ്ങള്‍ക്ക് ഒരു കെെത്താങ്ങ് ലഭിച്ചില്ല. ആഭ്യന്തര ഉത്പാദനത്തിന്‍റെ 30 ശതമാനവും ചെറുകിട ഇടത്തരം സംരഭങ്ങളുടെ സംഭാവനയാണ്. ലോകത്തില്‍ അതിവേഗം വളരുന്നുയെന്ന് അവകാശപ്പെടുന്ന സമ്പദ്ഘടനയില്‍ ജനങ്ങള്‍ നാണ്യപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരും പാവപ്പെട്ടവരുമുള്ള രാജ്യംകൂടിയാണിത്.

Advertisement
inner ad

സിപിഎമ്മും ബിജെപിയും തമ്മില്‍ രാഷ്ട്രീയചങ്ങാത്തമുണ്ടെങ്കിലും അതിന്റെ പ്രയോജനവും കേരളത്തിന് കിട്ടിയില്ല. ഇത്തവണത്തെ ബജറ്റിലും കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിച്ചു. റെയില്‍വെ, ഉപരിതല ഗാതഗത വികസനം എന്നിവയ്ക്ക് കാര്യമായ തുക അനുവദിച്ചില്ല. എയിംസിനായി ഇനിയും കാത്തിരിക്കേണ്ട ഗതികേടാണ്.എയിംസിനായി സ്ഥലം നിശ്ചയിച്ച് കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് ഇതിന് തിരിച്ചടിയായത്.യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഓരോ ജില്ലയ്ക്കും പ്രത്യേകം പരിഗണന ലഭിച്ചിരുന്നു. കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സുധാകരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി.വേണുഗോപാൽ എം.പി

Published

on

തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച പല കേസ്സുകളിലും അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നിയമ രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Continue Reading

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured