ശബരിമല മൂലസ്ഥാന ക്ഷേത്രത്തിൽ സിപിഎം നേതാവിന് സ്മാരകം

പത്തനംതിട്ട: ശബരിമല മൂലസ്ഥാന ക്ഷേത്രത്തിൽ സിപിഎം നേതാവിന് സ്മാരകം.കഴിഞ്ഞ ദിവസം പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിർമ്മിച്ച അന്നദാന മണ്ഡപം ഭജന മഠം സമുച്ചയത്തിന് സിപിഎം നേതാവായിരുന്ന മുൻ എം എൽ എ പികെ കുമാരന്റെ പേര് നൽകി. ഉദ്ഘാടനം നിർവഹിച്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് പേര് പ്രഖ്യാപിച്ചത്. ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു പികെ കുമാരന്റെ ചിത്രം അനാച്ഛാദനം ചെയ്തു. ശബരിമലയുടെ മൂലസ്ഥാനമായ ക്ഷേത്രത്തിൽ തന്നെ സിപിഎം നേതാവിന്റെ സ്മാരകം സ്ഥാപിക്കുന്നത് ഭക്തർക്കിടയിൽ അമർഷമുണ്ടാക്കിയതായി സൂചനയുണ്ട്.

Related posts

Leave a Comment