കരുവന്നൂര്‍ സഹകരണ ബാങ്കിലെ അംഗം ജീവനൊടുക്കി

തൃശൂര്‍ഃ മുന്നൂറു കോടി രൂപയൂടെ തട്ടിപ്പ് നടന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്ത അംഗം ആത്മഹത്യ ചെയ്തു. ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ടി എം മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്.

ബാങ്കിൽ നിന്നും 80 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. വായ്പത്തുകയില്‍ പല തവണ തിരിച്ചടവുണ്ടായെങ്കിലും കണക്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നു ബന്ധുക്കള്‍ പറയുന്നു. ഇതേക്കുറിച്ച് പല തവണ ബാങ്കിലെത്തി പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണു ബാങ്കിന്‍റെ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്. ഇതിലും മുകുന്ദന്‍ നിരാശയിലായിരുന്നുവത്രേ., വന്‍ സാമ്പത്തിക ക്രമക്കേടുകളില്‍ കുടുങ്ങിയ ബാങ്കിന്‍റെ മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കാനിരിക്കയൊണ് മുകുന്ദന്‍റെ ആത്മഹത്യ.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റേത്. സിപിഐയും ഭരണ സമതിയിലുണ്ട്. രാണ്ടു പാര്‍ട്ടികളിലും പെട്ട പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് ബാങ്കില്‍ വലി തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. നിക്ഷേപകരില്‍ നിന്നു വന്‍തുക സ്വകീരച്ച ശേഷം ബോര്‍ഡ് അംഗങ്ങളും അവരുടെ സഹായികളായ ജീവനക്കാരും അവരുടെ ബന്ധുക്കളും ചേര്‍ന്നാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. ൧൨൫ കോടി രൂപയുടെ ക്രമക്കേടുകളാണ് തുടക്കത്തില്‍ കണ്ടെത്തിയതെങ്കിലും മുന്നൂറു കോടിയിലധികം രൂപ വകമാറ്റിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

ആറു ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എ.കെ. ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്‍റ് സി.കെ. ജില്‍സ്, അടനിലക്കാരന്‍ കിരണ്‍, കമ്മിഷന്‍ ഏജന്‍റെ ബിജോയി, ബാങ്ക് നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ റെജി അനില്‍ എനിനിവര്‍ക്കെതിരേയാണു കേസ്. ബിജു, അരുണ്‍, ബിജോയി എന്നവര്‍ മാത്രം ൭൬ കോടിയുടെ ക്രമക്കേട് നടത്തിയെന്നാണു കേസ്.

മുകുന്ദന്‍റെ ആത്മഹത്യയോടെ ഇടപാടുകാരെല്ലാം കടുത്ത ആശങ്കയിലാണ്. വായ്പ എടുത്തവരുടെ തിരിച്ചടുകള്‍ രേഖപ്പെടുത്താതെയും നിക്ഷേപകരുടെ പണം അനധികൃതമായി വകമാറ്റി പലരിലായി തിരിമറി നടത്തിയതുമാണ് ഇടപാടുകാരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. തട്ടിപ്പ് നടത്തിയവരെല്ലാം സിപിഎമ്മിന്‍റെയും സിപിഐയുടെയും ഉന്നത നേതാക്കളുമായി അടുപ്പമുള്ളവരായതിനാല്‍ തങ്ങള്‍ വഞ്ചിക്കപ്പെടുമോ എന്നാണ് അവരുടെ ആശങ്ക. തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു വ്യക്തത ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തെക്കുറിച്ച് ആലോചിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related posts

Leave a Comment