അഫ്ഗാന്‍ വനിത ഫുട്ബോള്‍ ടീം അംഗങ്ങള്‍ രാജ്യം വിട്ടു

താലിബാൻ കടന്നുകയറ്റത്തോടെ അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ രാജ്യം വിട്ടു. 75 പേരടങ്ങുന്ന സംഘമാണ് രാജ്യം വിട്ടത്. ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ഇതിലുണ്ട്. ഓസ്ട്രേലിയൻ സർക്കാർ ആണ് ഇവരെ അഫ്ഗാനിസ്ഥാനിൽ നിന്നും മാറ്റിയത്. ടീമംഗങ്ങളെ രാജ്യം വിടാൻ സഹായിച്ചതിന് ഓസ്ട്രേലിയ സർക്കാരിനോട് ഗ്ലോബൽ ഫുട്ബോൾ പ്ലേയേഴ്സ് യൂണിയൻ നന്ദി അറിയിച്ചു. 2007ലാണ് അഫ്ഗാനിസ്ഥാൻ വനിത ഫുട്ബോൾ ടീം നിലവിൽ വന്നത്.

Related posts

Leave a Comment