മെ​ഗാ വാക്സിനേഷൻ ക്യാമ്പുമായി കെ.സുധാകരൻ ;പങ്കെടുത്തത് 2000-ത്തോളം പേർ

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്ത്വത്തിൽ നടന്ന മെ​ഗാ വാക്സിനേഷൻ ക്വാമ്പിൽ പങ്കെടുത്തത് 2000-ത്തോളം പേർ.
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് കെയർ പദ്ധതികളുടെ ഭാഗമായാണ് സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്ത രണ്ടായിരം പേർക്കാണ് സൗജന്യ വാക്സിൻ ലഭ്യമാക്കിയത്.
കണ്ണൂർ ജൂബിലി ഹാൾ,തളിപ്പറമ്പ് – റിക്രിയേഷൻ ക്ലബ് ഹാൾ, പേരാവൂർ – GUPS വിളക്കോട് എന്നിവിടങ്ങളിൽ വെച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. കെയർ & ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.ഈ മഹാമാരിയെ നേരിടാൻ എല്ലാവർക്കും സമയബന്ധിതമായി വാക്സിനേഷൻ ലഭ്യമാക്കുക മാത്രമാണ് ഏക പോംവഴിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവട് വെയ്‌പ്പാണിത്.നമുക്ക് എല്ലാവർക്കും ജാഗ്രത കൈവെടിയാതെ മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി നിൽക്കാം എന്നും കെ സുധാകരൻ പറഞ്ഞു

Related posts

Leave a Comment