Connect with us
fed final

Education

ഇൻഫോപാർക്ക് ചേർത്തലയിൽ മെഗാ ജോബ് ഫെയർ ജനുവരി 28 ന്

Veekshanam

Published

on

കൊച്ചി: ചേർത്തല ഇൻഫോപാർക്കിൽ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ജനുവരി 28 ന്. ഇൻഫോപാർക്കുമായി ചേർന്ന് സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോട് കൂടി പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ കൺസോർഷ്യമായാ ക്യൂബിക്കിൾ ഫോഴ്സ്  സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് ഈ വർഷം തുറന്നിടുക 250 തൊഴിലവസരങ്ങൾ. രാവിലെ 10 ന് ആരംഭിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് അരൂർ എം.ൽ.എ, ദലീമ ഉദ്ഘാടനം ചെയ്യും. ഇൻഫോപാർക്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ സുശാന്ത് കുറുന്തിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.  

12 കമ്പനികളിലായി ഐടി മേഖലയിലെ വിദഗ്ധർ മുതൽ ബികോം, ബിഎഡ് തുടങ്ങിയവ പഠിച്ചിറങ്ങിയവർക്കും വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് അഭിമുഖവും, ഫ്രഷർ ഉദ്യോഗാർത്ഥികൾക്ക് ഐടി തസ്തികൾക്കും ഐടി ഇതര തസ്തികൾക്കും പ്രത്യേകം എഴുത്തുപരീക്ഷളും ഉണ്ടായിരിക്കുന്നതാണ്. 

Advertisement
inner ad

ജോബ് ഫെയറിൽ പങ്കെടുക്കാനായി ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‌മന്റ് സിസ്റ്റം (ഡി.ബ്ള്യു.എം.എസ്) പോർട്ടൽ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്, വാക് ഇൻ ഇന്റർവ്യൂ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ജോബ് ഫെയറിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നേരിട്ട് തന്നെ ജോലി നൽകും. ഉദ്യോഗാർത്ഥികൾക്കായി തിരുനല്ലൂർ എൻഎസ്എസ് കോളേജ് ജംഗ്ഷനിൽ നിന്ന് ഇൻഫോപാർക്കിലേക്കും തിരിച്ചും സൗജന്യ വാഹന സൗകര്യവുമുണ്ടായിരിക്കും. ജോബ് ഫെയറിൽ പങ്കെടുക്കാനായി സിവിയുടെ രണ്ടു കോപ്പി ഉറപ്പായും കരുതണം.

സൗജന്യ രജിസ്ട്രേഷന്: https://knowledgemission.kerala.gov.in/

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

‘ ചോദ്യപേപ്പറും ചുവപ്പിച്ച് സർക്കാർ’ ; ബുദ്ധിമുട്ടിലായി വിദ്യാർഥികൾ

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ പേപ്പറിലും ചുവപ്പിന്‍റെ “ആധിപത്യം” . ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷ ചോദ്യ പേപ്പറിലാണ് കറുപ്പ് മഷിക്ക് പകരം ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങള്‍ അച്ചടിച്ചു വന്നിരിക്കുന്നത്. സാധാരണയായി വെള്ള പേപ്പറില്‍ കറുപ്പ് മഷിയിലാണ് അക്ഷരങ്ങള്‍ അച്ചടിക്കുന്നത്. ചോദ്യപേപ്പര്‍ കണ്ട് കുട്ടികളും അധ്യാപകരും ഒരേപോലെ അത്ഭുതപ്പെട്ട അവസ്ഥയിലായിരുന്നു, വെള്ള പേപ്പറില്‍ ചുവപ്പ് നിറത്തിലുള്ള ചോദ്യങ്ങള്‍ കുട്ടികളുടെ കണ്ണിനെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയതായി ചില കുട്ടികള്‍ പറഞ്ഞു.അതേസമയം അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. ഒരേ സമയം  രണ്ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ചോദ്യപേപ്പറുകള്‍ മാറിപ്പോകാതിരിക്കാനാണ് പുതിയ പരീക്ഷണമെന്നാണ്  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്‍റെ വിശദീകരണം. എന്നാല്‍ വര്‍ഷങ്ങളായി ഒന്നിലധികം പരീക്ഷകള്‍ ഒന്നിച്ചു വന്ന സമയത്തല്ലാത്ത പുത്തന്‍ പരിഷ്കാരത്തെ എതിര്‍ക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ. ചോദ്യങ്ങലുടെ നിറം മാറ്റിയതിന് ന്യായീകരണം വേണ്ടെന്നാണ് പൊതു അഭിപ്രായം.

Continue Reading

Education

ഹയർ സെക്കൻഡറി പരീക്ഷ ഇന്നുമുതൽ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് പരീക്ഷ തുടങ്ങും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്.ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും.  ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും.

Continue Reading

Education

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി . ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

Continue Reading

Featured