Connect with us
48 birthday
top banner (1)

Business

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് തുറന്നു

Avatar

Published

on

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് പ്രവർത്തനമാരംഭിച്ചു. പ്രവർത്തന ക്ഷമതയും സേവന മികവും ഉറപ്പുവരുത്തി ക്യാഷ് മാനേജ്‌മന്റ് കാര്യക്ഷമമാക്കാനും ഉയർന്ന അളവിലുള്ള കറൻസികൾ കൈകാര്യം ചെയ്യാനുമുള്ള ബാങ്കിന്റെ കഴിവ് വർധിപ്പിക്കുകയാണ് കറൻസി ചെസ്റ്റ് തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആർബിഐ കേരള- ലക്ഷദ്വീപ് റീജണൽ ഡയറക്ടർ തോമസ് മാത്യു (തിരുവനന്തപുരം) കറൻസി ചെസ്റ്റ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തുടനീളം സൗത്ത് ഇന്ത്യൻ ബാങ്കിന് 6 ചെസ്റ്റുകളാണ് ഉള്ളത്. ബാങ്കിങ് സേവനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് കറൻസി ചെസ്റ്റ് തുറക്കുന്നതിലൂടെ സാധ്യമായതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു. എറണാകുളത്തേയും സമീപ പ്രദേശങ്ങളിലെയും ക്യാഷ് മാനേജ്‌മന്റ് മികച്ചതാക്കാൻ കറൻസി ചെസ്റ്റ് വഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സൗത്ത് ഇന്ത്യൻ ബാങ്കും തമ്മിലുള്ള സേവന പങ്കാളിത്തത്തിന്റെ ഭാഗമായാണ് കറൻസി ചെസ്റ്റ് ആരംഭിച്ചത്. കറൻസികൾ കൈകാര്യം ചെയ്യുക എന്നത് ആർബിഐയുടെ പ്രാഥമിക ധർമമാണ്. നല്ല കറൻസി നോട്ടുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ഇത്തരം കറൻസി ചെസ്റ്റുകൾ റിസർവ് ബാങ്കിനെ സഹായിക്കും, ആർബിഐ കേരള- ലക്ഷദ്വീപ് റീജണൽ ഡയറക്ടർ തോമസ് മാത്യു പറഞ്ഞു. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി ജെ കുര്യൻ ഐഎഎസ് (റിട്ട.), ഡയറക്ടർമാരായ എം ജോർജ് കോര, പോൾ ആന്റണി ഐഎഎസ് (റിട്ട.), എക്സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ് ടി എന്നിവർ പങ്കെടുത്തു.

Advertisement
inner ad

Business

ബ്രേക്കിട്ട് സ്വർണവില; പവന് 58,280 രൂപയിൽ തുടരുന്നു

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 58,280 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 7285 രൂപയാണ്. 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6015 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1360 രൂപ കൂടിയിരുന്നു. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Business

കുതിപ്പ് തുടർന്ന് സ്വർണവില; പവന് 640 രൂപ വർധിച്ചു

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളിവിലയ്ക്ക് വ്യത്യാസം ഇല്ല. ഗ്രാമിന് 101 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഇടവേളയ്ക്കുശേഷം ചൈന സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും സിറിയയിലെ പ്രതിസന്ധിയും സ്വര്‍ണവിപണിയെ ഉജ്ജ്വലിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെ ചലനങ്ങൾ സ്വർണ വിലയെ ബാധിക്കുന്നുണ്ട്.

Continue Reading

Business

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7205 രൂപയും പവന് 600 രൂപ കൂടി 57640 രൂപയുമായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5950 രൂപയായി. വെള്ളിവില സെഞ്ച്വറിയും പിന്നിട്ട് കുതിച്ചു. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 101 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്രതലത്തിലെ സംഘര്‍ഷ സാധ്യതകളും ഏറ്റുമുട്ടലുകളും സ്വര്‍ണവിപണിയെ ബാധിച്ചിട്ടുണ്ട്. സിറിയയും ഇസ്രയേല്‍- ഹമാസ് യുദ്ധവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും എല്ലാം കാരണമാണ്.

Continue Reading

Featured