മീരഭായ് ചാനുവിന് നൽകിയ സ്വീകരണ ചടങ്ങ് വിവാദത്തിൽ

ഡൽഹി: രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി ജപ്പാനില്‍ നടന്ന ടോക്യോ ഒളിംപിക്‌സിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയ മീരാഭായ് ചാനുവിന് സർക്കാർ നൽകിയ സ്വീകരണം വിവാദത്തിൽ. കേന്ദ്രമന്ത്രികൂടിയായ കിരൺ റിജിജു പങ്കെടുത്ത മീരാഭായ് ചാനുവിന് സർക്കാർ നൽകിയ സ്വീകരണമാണ് ഫ്ലക്സിലെ ചിത്രങ്ങളുടെ വലിപ്പത്തിന്റെ പേരില്‍ വിവാദമായത് .സ്വീകരണ ചടങ്ങിലെ വേദിയുടെ പിറകിലായി ഉള്ള ഫ്‌ളെക്‌സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വളരെ വലുതായും മെഡൽ നേടിയ മീരാഭായ് ചാനുവിന്റെ ചിത്രം വളരെ ചെറുതായി ഫ്ലക്സിന്റെ അരികിലുമായി നൽകിയതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയരുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേർ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ കായിക താരത്തിന്റെ ചിത്രത്തിന് പ്രാധാന്യം നൽകാത്തത് താരത്തിനോട് കാണിക്കുന്ന അസഹിഷ്ണുതയാണെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ പ്രധാനമന്ത്രി ഇതുവരെയും ഇതിനെതിരെ പ്രതികരണം അറിയിച്ചിട്ടില്ല.

Related posts

Leave a Comment