മീനാര്‍കുഴി ജി എല്‍ പി സ്‌കൂള്‍ മങ്കട മണ്ഡലം എംഎല്‍എ മഞ്ഞളാംകുഴി അലി സന്ദര്‍ശിച്ചു


പെരിന്തല്‍മണ്ണ :കുറുവ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന മീനാര്‍കുഴി ജി എല്‍ പി സ്‌കൂള്‍ മങ്കട നിയോജക മണ്ഡലം എംഎല്‍എ മഞ്ഞളാംകുഴി അലി സന്ദര്‍ശിച്ചു .നിര്‍മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. കുറുവ പഞ്ചയത്ത് യു ഡി എഫ് ചെയര്‍മാന്‍ രാജന്‍ മാസ്റ്റര്‍ ,കുറുവ മേഖല മുസ്ലീം ലീഗ് പ്രസിഡന്റ് കല്ലിങ്ങല്‍ അബ്ദുള്ള,സെക്രട്ടറി സലാം മാസ്റ്റര്‍ പാലത്തിങ്ങല്‍,വാര്‍ഡ് മെമ്പര്‍ സഫിയ മുല്ലപ്പള്ളി,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് യുസുഫ് മുല്ലപ്പള്ളി ,മീനാര്‍ കുഴി മുസ്ലിം ലീഗ് സെക്രട്ടറി സവാദലി ,എം.പി ഷരീഫ് മുല്ലപ്പള്ളി,കുഞ്ഞാണി മുല്ലപ്പള്ളി, ഹംസ എം പി ,ഒങ. സക്കിന ടീച്ചര്‍ ,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍ ദാസ് ,അസിസ്റ്റന്റ് എഞ്ചിനീയര്‍ വിമല പി പി ,ഓവര്‍സിയര്‍ ശ്രീനാഥ് ,പി ടി എ ഭാരവാഹികളായ മുസ്ഥഫ എം പി കോയ തയ്യില്‍. ബഷീര്‍ എം പി ചേക്കുട്ടി എം പി യൂത്ത് ലീഗ് സെക്രട്ടറി മൊയതി ഉമ്മര്‍. മുസ്ഥഫ കുന്നത്തൊടി ,ഫവാസ് എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment