Connect with us
48 birthday
top banner (1)

Kuwait

മെഡക്‌സ് സയിൻ പുതിയ ഫർമസി അബുഹലീഫയിൽ പ്രവർത്തനമാരംഭിച്ചു.

കൃഷ്ണൻ കടലുണ്ടി

Published

on


കുവൈറ്റ് സിറ്റി : മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ഫാർമസി അബൂഹലീഫയിൽ പ്രവർത്തനമാരംഭിച്ചു.മെഡക്സ് ഗ്രൂപ്പിന്റെ രണ്ടാമത് ഫാർമസി ബ്രാഞ്ച് ആണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ അബൂഹലീഫയിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. അബു ഹലീഫ ബ്ലോക്ക് ഒന്നിൽ ഒന്നാമത് സ്ട്രീറ്റിൽ അബുഹലീഫ ഗാര്ഡന് എതിർവശത്ത് ഏവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പുതിയ ഫാർമസി ഉദ്‌ഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്. മെഡക്സ് സെയിൻ മെഡിക്കൽ കെയറിലെത്തുന്ന രോഗികൾക്കും ചുറ്റുമുള്ള പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനകരമാ യിത്തീരുമെന്ന് മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ പ്രസിഡണ്ടും സി ഇ ഒ യുമായ ശ്രീ മുഹമ്മദലി വി.പി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കുവൈറ്റിലെ പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളും മെഡക്സ് മാനേജ്‌മന്റ് പ്രതിനിധികളും, ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.


ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റി പൗരമാരുടെയും പ്രവാസികളുടെയും ഇടയിൽ അതിവേഗം പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ആതുര സേവനദാതാക്കളാണ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്. ഗ്രുപ്പിന്റെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് പുതിയ ഫാർമസി തുറന്നിരിക്കുന്നതെന്ന് ഉദ്ഘാടന ശേഷം ശ്രീ മുഹമ്മദലി വി.പി എടുത്തു പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

നുവൈസീബ് അടിസ്ഥാന സൗകര്യ നവീകരണം : എൻ‌ബി‌ടി‌സി ഗ്രൂപ്പിന് ബഹുമതി

Published

on

കുവൈറ്റ് സിറ്റി : കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത ഒരു പദ്ധതിയായ നുവൈസീബ് അതിർത്തിയുടെ വിജയകരമായ നവീകരണത്തിന് അംഗീകാരം നൽകുന്നതിനായി അഹമ്മദി ഗവർണർ ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ് എൻബി‌ടി‌സി കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. ഇന്ന് വ്യാഴാഴ്ച രാവിലെ 11:00 ന് ശ്രീമതി ലത്തീഫ നാസർ മുഹമ്മദ് അൽ ബദ്ദ (മാനേജർ – പബ്ലിക് റിലേഷൻസ്) യുടെ ആമുഖ പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. ചെയർമാൻ ശ്രീ മുഹമ്മദ് നാസർ അൽ ബദ്ദ, മാനേജിംഗ് ഡയറക്ടർ ശ്രീ കെ ജി എബ്രഹാം എന്നിവരുടെ ഹ്രസ്വ പ്രസംഗങ്ങൾ നടന്നു. കുവൈത്തിലെ പ്രമുഖ കമ്മ്യൂണിറ്റി വളണ്ടിയർ ശ്രീ യൂസഫ് അൽ ഒമ്രാൻ ബു ജറാഹ് പ്രസംഗിച്ചു. നുവൈസീബ് ബോർഡർ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് യാക്കൂബ് അൽ-മുഹൈനി, ബോർഡർ അസിസ്റ്റന്റ് മാനേജർ കേണൽ അബ്ദുൾ ലത്തീഫ് യൂസഫ് അൽ-ഖറാസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ഗവർണർ സദസ്സിനെ അഭിസംബോധന ചെയ്തു. കുവൈറ്റ് ന്റെ വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ കമ്പനിയുടെ സമർപ്പണംത്തോടെയും വിശ്വസ്തതയോടെയുമുള്ള, സജീവ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. എൻ‌ബി‌ടി‌സി ഗ്രൂപ്പ് ചെയർമാൻ ശ്രീ. മുഹമ്മദ് നാസർ അൽ-ബദ, മാനേജിംഗ് ഡയറക്ടർ ശ്രീ. കെ.ജി. എബ്രഹാം, വൈസ് ചെയർമാൻ ശ്രീ. ഇബ്രാഹിം മുഹമ്മദ് നാസർ അൽ-ബദ എന്നിവരുടെ ശ്രദ്ധേയമായ സംഭാവനകളെ ഹിസ് എക്‌സലൻസി വ്യക്തിപരമായി പ്രശംസിച്ചു. ദേശീയ പുരോഗതി കൈവരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ശക്തമായ പങ്കാളിത്തം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തോടുള്ള എൻ‌ബി‌ടി‌സി ഗ്രൂപ്പിന്റെ ഉറച്ച പ്രതിബദ്ധത എടുത്തുകാണിക്കുകയും ചെയ്തു.


നുവൈസീബ് ബോർഡർ പദ്ധതിയുടെ തുടക്കം മുതൽ പൂർത്തീകരണം വരെ കാണിക്കുന്ന ഒരു വീഡിയോ അവതരണം നടത്തി. ചെയർമാനും മാനേജിംഗ് ഡയറക്ടറും ചേർന്ന് ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ്, നുവൈസീബ് ബോർഡർ കൺട്രോൾ ഇൻഫ്രാസ്ട്രക്ചറിന്റെ നവീകരണത്തിൽ കഠിനാധ്വാനം ചെയ്ത എൻ‌ബി‌ടി‌സി ജീവനക്കാർക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.നേരത്തെ, 2025 ജനുവരി 14 ന് ഗവർണറുടെ ജനറൽ കൗൺസിലുമായി നടന്ന ഒരു യോഗത്തിൽ, നുവൈസീബ് അതിർത്തിയുടെ വിജയകരമായ നവീകരണത്തിൽ മാതൃകാപരമായ ശ്രമങ്ങൾക്ക് എൻ‌ബി‌ടി‌സി ഗ്രൂപ്പിനെ ഹിസ് എക്സലൻസി അഭിനന്ദിച്ചിരുന്നു. എൻ‌ബി‌ടി‌സി ഗ്രൂപ്പ് നുവൈസീബ് അതിർത്തിയുടെ നവീകരണം വിജയകരമായി പൂർത്തിയാക്കി, രാഷ്ട്രത്തോടുള്ള അവരുടെ മുൻകൈയും സമർപ്പണവും പ്രകടമാക്കി. അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി, 2025 ജനുവരി 14 ന് അൽ അഹ്മദി ഗവർണറേറ്റ് ഓഫീസിൽ വെച്ച് എൻ‌ബി‌ടി‌സി ഗ്രൂപ്പിനെ ഹിസ് എക്‌സലൻസി ഒരു മെമന്റോ നൽകി ആദരിച്ചു. നുവൈസീബ് അതിർത്തി നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം വെറും 14 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി കൊണ്ട് കമ്പനിയുടെ ‘ഒരു ടീം, ഒരു കുടുംബം’ എന്ന കമ്പനിയുടെ പ്രഖ്യാപിത നയത്തിന്റെ വിജയകരമായ ഒരു ഉദാഹരണം കൂടി കുറിക്കപ്പെട്ടു.

Continue Reading

Kuwait

ജി ടി എഫ്‌ വസന്തോൽസവം സംഘടിപ്പിച്ചു

Published

on

കുവൈത്ത്‌ സിറ്റി : ഗ്ലോബൽ തിക്കാടിയൻസ് ഫോറം (ജി ടി എഫ്‌ ) കുവൈറ്റ്‌ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി – വസന്തോത്സവം ’25 കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ചു. വാർഷിക യോഗം പ്രസിഡണ്ട്‌ നജുമുദ്ധീൻ അധ്യക്ഷതയിൽ ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി ഹാഷിദ് ഏരത്ത്‌ മീത്തൽ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷൈബു കൂരന്റവിടയും സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് സെക്രട്ടറി ഫിറോസ് കുളങ്ങരയും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീജിത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ കലാ സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വിഭീഷ് തിക്കോടിക്കുള്ള ഉപഹാര സമർപ്പണം ഉപദേശക സമിതി അംഗം ഇസ്ഹാക്‌ കൊയിലിലും ബിജു തിക്കോടിക്കുള്ള ഉപഹാര സമർപ്പണം വൈസ് പ്രസിഡണ്ട് സെമീർ തിക്കോടിയും നിർവ്വഹിച്ചു. കെ വി സുരേന്ദ്രൻ , ബിജു തിക്കോടി, ശ്രീജിത്ത് , എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും, ഇശൽ ബാന്റ്‌ കുവൈത്ത്‌ നേതൃത്വത്തിൽ മുട്ടിപ്പാട്ടും അരങ്ങേറി. സമാപന ചടങ്ങിൽ വസന്തോത്സവം റാഫിൾ കൂപ്പൺ നറുക്കെടുപ്പ്‌ സമ്മാനങ്ങൾ യഥാക്രമം ശുഐബ്‌ കുന്നോത്ത്‌, രജീഷ്‌ പള്ളിക്കര, ശെൽവരാജ്‌, എന്നിവർ വിതരണം ചെയ്തു. മത്സരങ്ങളിൽ വിജയിച്ച ടീമിനുള്ള സമ്മാനദാനം ജാബിർ, ഗഫൂർ, പ്രിയ ശൈബു എന്നിവർ നൽകി.

Continue Reading

Kuwait

റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് സ്വീകരണം നൽകി

Published

on

കുവൈറ്റ് സിറ്റി : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷുഷകൾക്കായി എത്തിച്ചേർന്ന റൈറ്റ് റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കുവൈറ്റ് സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, സെന്റ് ജെയിംസ് വികാരി റവ സാജൻ ജോർജ്, വൈസ് പ്രസിഡന്റ്‌ തോമസ് പി എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, ജിജി മാത്യു ജോർജ്, ഷിബു ചെറിയാൻ, മനോജ്‌ മാത്യു, ഡോ.റെജി സാമൂവൽ റോഷൻ പി ജേക്കബ്, ജെയിംസ് വി കൊട്ടാരം, എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

Featured