Connect with us
48 birthday
top banner (1)

Thiruvananthapuram

മെഡിസെപ്പ്: സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രീമിയം തുക ഈടാക്കാനുള്ള നീക്കം അന്യായം; ചവറ ജയകുമാർ

Avatar

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രീമിയം തുക കൂടി നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ക്രമവിരുദ്ധമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ.
ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ മൂന്നുവർഷത്തെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരം 2022 ജൂലൈ മുതലുള്ള പ്രീമിയം അടയ്ക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ് എന്നാണ് സർക്കാരിൻറെ വാദം. 2022 നുശേഷം എപ്പോൾ സർവീസിൽ പ്രവേശിച്ചാലും മൂന്നുവർഷത്തെ പ്രീമിയവും നൽകേണ്ടിവരും.
ജീവനക്കാർക്ക് യാതൊരുവിധ ആനുകൂല്യവും നൽകാത്ത കാലയളവിലും പ്രീമിയം ഈടാക്കുന്നത് കോർപ്പറേറ്റ് മേഖലയിലെ ഇൻഷ്വറൻസ് കമ്പനിയെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് ചവറജയകുമാർ വ്യക്തമാക്കി. ഇത്തരത്തിൽ വിഹിതമടച്ചാൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപുള്ള കാലത്തെ ചികിത്സ നടത്തിയതിനുള്ള ആനുകൂല്യം ലഭിക്കില്ല.അപ്പോൾ ഇൻഷുറൻസ് വിഹിതം നൽകാൻ ആ പദ്ധതിയിൽ അംഗമാകുന്ന വ്യക്തിക്ക് യാതൊരുവിധ ബാധ്യതയുമില്ല. എന്നാൽ തൊഴിൽ ദാതാവായ സർക്കാർ തന്നെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കി ഇൻഷുറൻസ് കമ്പനിക്ക് കൈമാറുകയാണ്.

ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതിയിൽ ആവശ്യത്തിനു ആശുപത്രികളോ ചികിത്സയോ ലഭിക്കാത്ത സാഹചര്യമാണ്. ചികിത്സ ആനുകൂല്യത്തിനായി ആശുപത്രികളിൽ എത്തുന്ന ജീവനക്കാരെ സ്വാഗതം ചെയ്യുന്നത് ഇവിടെ മെഡിസെപ്പ് ആനുകൂല്യം ലഭ്യമല്ല എന്ന ബോർഡുകളാണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കി എന്ന് പറയുന്ന കരാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിലെ വ്യവസ്ഥകൾ ഇന്നും ജീവനക്കാർക്ക് നിഗൂഢതയായി തുടരുന്നു. ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണ് ജീവനക്കാർക്ക് ആശ്രയം.
കരാർ പുറത്ത് വിടാത്തത് ദുരൂഹമാണ്.
നാൽപ്പതുലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകുമെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് ഉദ്ഘാടനം മാമാങ്കം നടത്തിയ സർക്കാർ ഏതൊക്കെ ആശുപത്രികളിൽ ഏതൊക്കെ രോഗങ്ങൾക്കാണ് ചികിത്സ നൽകിയത് എന്ന് വ്യക്തമാക്കണം. സർക്കാർ ജീവനക്കാരുടെ പണം കൊണ്ടു നടത്തുന്ന പദ്ധതിയിൽ ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല . പരാതി പരിഹാര സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
അടിയന്തരഘട്ടങ്ങളിൽ ചികിത്സ നേടിയാൽ ആനുകൂല്യങ്ങൾക്കായി ഏത് ഏജൻസിയെ സമീപിക്കണമെന്ന് കാര്യത്തിലും വ്യക്തതയില്ല.
ജീവനക്കാരിൽ നിന്നും നിർബന്ധമായി കോടികൾ പിരിക്കുന്നുവെങ്കിലും ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കാത്ത സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണ്. മെഡിസെപ്പിന്റെ കാർഡുമായി ചികിത്സ തേടിയെത്തുന്ന ജീവനക്കാരെ ആശുപത്രികൾ അവഹേളിച്ച് ഇറക്കിവിടുകയാണ്. സർക്കാർ ജീവനക്കാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഈ നടപടികൾ ശക്തമായ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisement
inner ad

മെഡിക്കൽ അറ്റൻഡൻസ് റൂൾ പ്രകാരം സർക്കാർ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം സർക്കാരിൻറെ ചുമതലയാണ്. എന്നാൽ അതിനായി ബജറ്റിൽ ഒരു രൂപ പോലും വകയിരുത്താത്ത സർക്കാർ, ശമ്പളത്തിൽ നിന്നുള്ള വിഹിതം മാത്രം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിൽ ആവശ്യത്തിന് ആശുപത്രികളെ ഉൾപ്പെടുത്താനോ ഉൾപ്പെടുത്തിയ ആശുപത്രികളുടെ തന്നെ എല്ലാ ചികിത്സയും ലഭ്യമാക്കാനോ തയ്യാറാകുന്നില്ല.

കോർപ്പസ് ഫണ്ട് ഇനത്തിൽ 336 രൂപ വീതം ഈടാക്കുന്നുണ്ട്. ഈ തുകയിൽ നിന്നും യാതൊരുവിധ ആനുകൂല്യവും ജീവനക്കാർക്ക് നൽകുന്നില്ല. ഇതിന് പുറമേ പുതുതായി സർവീസിൽ കയറുന്നവരിൽ നിന്ന് മൂന്നുവർഷത്തെ പ്രീമിയം ഈടാക്കാനുള്ള നീക്കം നടത്തുന്നത് അഴിമതിക്ക് കളമൊരുക്കാനാണ് .ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നിലനിൽക്കാത്ത ഇത്തരം തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ചവറ ജയകുമാർ ആവശ്യപ്പെട്ടു..

Advertisement
inner ad

Kerala

ജീവാനന്ദവും പരമാനന്ദവുമല്ല, ശമ്പളവും പെൻഷനും കൃത്യമായി നൽകിയാൽ മതി; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയും മുടക്കമില്ലാതെ ശമ്പളവും പെൻഷനും ആണ് ആവശ്യം ജീവാനന്ദവും പരമാനന്ദവും അല്ലെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ. എൻജിഒ അസോസിയേഷൻ പബ്ലിക് ഓഫീസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവാനന്ദത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കും.വരുമാനം പൂർണ്ണമായും വഴിമാറ്റി ചെലവഴിച്ചും ധൂർത്ത് നടത്തിയും ധനകാര്യ മിസ് മാനേജ്മെൻറ് നടത്തുന്നവർ അതിൻറെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കരുത്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കാലത്ത് 19 ശതമാനം ക്ഷാമബത്തയാണ് കിട്ടാനുള്ളത്
2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല.ലീവ് സറണ്ടർ നൽകിയിട്ട് അഞ്ചുവർഷമായി
എന്തിനും ഏതിനും മേനി നടിക്കുന്നവർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാവണം.ആശ്രിത നിയമന വ്യവസ്ഥ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുകയാണ്
13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് നിയമനം നൽകാൻ കഴിയില്ല എന്ന നിലപാട് അപലപനീയമാണ്. സമാശ്വാസ ധനമായി തുച്ഛമായ തുക നൽകി ആശ്രിതരെ വഞ്ചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
ഓരോ ദിവസവും ജീവനക്കാരുടെ ഓരോ ആനുകൂല്യങ്ങൾ വീതം. കവർന്നെടുക്കുകയാണ് ചെയ്യുന്നത്
ജീവനക്കാർക്ക് ന്യായമായി കിട്ടാനുള്ള കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറാകണം
പങ്കാളിത്ത പെൻഷൻകാരെ നിരന്തരം വഞ്ചിക്കുന്നത് അവസാനിപ്പിക്കണം
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള ആർജ്ജവം കാട്ടാൻ ഭരണകൂടം തയ്യാറാകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.

Advertisement
inner ad

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നയത്തിന്റെ ഭാഗമായി പങ്കാളിത്ത പെൻഷൻകാർക്ക് പുതിയ പെൻഷൻ പദ്ധതി എന്ന ആശയം ഇവിടെ വിലപ്പോകില്ല
ജീവാനന്ദം പദ്ധതിയുടെ പേരിൽ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടി കിട്ടും. ഈ സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.

നോർത്ത് ജില്ലാ പ്രസിഡന്റ് ആഎസ് പ്രശാന്ത് കുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ ജയപ്രകാശ് ,എം എസ് അജിത് കുമാർ , ജില്ലാ സെക്രട്ടറി സി ഷാജി, ട്രഷറർ പിജി പ്രദീപ്, വൈസ് പ്രസിഡണ്ട് മാരായ ഹരികുമാർ ,എൻ പി അനിൽകുമാർ , അഖിൽ എസ് പി, അജിത്ത് എ ആർ ശ്രീജിത്ത്, വിപ്രേഷ് കുമാർ ബിജോയ്, സുധീഷ് കുമാർ ഹസീന വൈശാഖ് എന്നിവർ സംസാരിച്ചു

Advertisement
inner ad
Continue Reading

Kerala

വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ വീട്ടില്‍ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം: എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷന്‍ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ജൂണ്‍ എട്ടാം തിയ്യതി എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജാണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സര്‍വീസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയര്‍വെയ്‌സിന്റെ തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15 ന് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സര്‍വീസ്.

അബുദാബിയില്‍ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറില്‍ ഇതിഹാദിന്റെ രണ്ടാമത്തെ സര്‍വീസ് ആണിത്. നിലവിലുള്ള സര്‍വീസിന്റെ സമയത്തില്‍ 15 മുതല്‍ മാറ്റമുണ്ട്. രാവിലെ 3:10 നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 264/265) 4.10നു അബുദാബിയിലേക്ക് പോകും.

Advertisement
inner ad

പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതല്‍ കണക്ടിവിറ്റി ലഭ്യമാകും.

Advertisement
inner ad
Continue Reading

Featured