മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയതില്‍ മന്ത്രിക്ക് പരാതി നല്‍കി

മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിധാരായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന ഡോസ് മരുന്ന് നല്‍കിയതില്‍ രാജീവ് യൂത്ത് ബ്രിഗേഡ്‌സ് മഞ്ചേരി മണ്ഡലം കമ്മിറ്റി മലപ്പുറം ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാന് പരാതി നല്‍കി. കരുവമ്പ്രം സ്വദദേശികളായ മന്‍സൂറലി ഹസനത് ദമ്പദികളുടെ രണ്ടും പതിനഞ്ചും പ്രായമുള്ള കുട്ടികള്‍ക്കാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതെ അളവിലുള്ള ഗുളിക നല്‍കിയത്.ചെറിയ കുട്ടി ഗുളിക കഴിക്കാന്‍ വിസമ്മതിച്ചതോടെ ഇതിന് ബദലായുള്ള മരുന്ന് വാങ്ങാന്‍ മഞ്ചേരിയിലെ മരുന്ന് ഷോപ്പില്‍ എത്തിയതോടെയാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അളവില്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കിയത് എന്ന് അറിയുന്നത്.
രാജീവ് യൂത്ത് ബ്രിഗേഡ്‌സ് മഞ്ചേരി മണ്ഡലം പ്രസിഡണ്ട് അക്തര്‍ സാലിയുടെ നേതൃത്വതില്‍ ജാഫര്‍ മുള്ളമ്പാറ, ഷംലിക് കുരിക്കള്‍, ആഷിഫ്, സഹദ്, അഭിലാഷ് എന്നിവരാണ് മന്ത്രിയെ കണ്ട് പരാതി നല്‍കിയത്. തുടര്‍ന്ന് ആശുപത്രി സുപ്രണ്ട് ഡോ.കെ വി നന്ദകുമാറിനോട് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Related posts

Leave a Comment