മെഡിക്കൽ രംഗത്ത് നിന്നും സിനിമ ലോകത്തേക്ക് ..

മെഡിക്കൽ പ്രൊഫഷണനിൽ നിന്നും സിനിമ ലോകത്തിലേക്ക് കടന്നു വന്ന,
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ കോൺസൽട്ടന്റ് ഫിസിയോ തെറാപ്പിസ്റ്റ് ആണ് സോജിൻ ജെയിംസ്.

കലയോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ട്, ഗാനരചന യിലേക്ക് തിരിഞ്ഞു. സംഗീതസംവിധായകൻ ആയ,ഷൈനുവിന്റെ ‘സ്നേഹാർദ്രമായി’ എന്ന ആൽബത്തിലേക്ക് ആണ് ആദ്യ ചുവടുവൈപ്പ് . അതിനു ശേഷം ‘ പ്രണയ’ , ഈസ്റ്റ് കോസ്റ്റിന്റെ ക്രിസ്ത്യൻ ഡിവോഷണൽ സോങ്ങ് ‘ഇടയ മഴ’ , സംഗീതസംവിധായകൻ ജോനാഥൻ ബ്രൂസിന്റെ ‘സ്വർഗ്ഗരാജ്യം’, കലാമണ്ഡലം ജോയ് ചെറുവത്തൂരിന്റെ ‘ഈശോ നാഥൻ’, ‘കരിനീല കണ്ണുള്ള പെണ്ണ്’, ദീപു ഇടശ്ശേരിയുടെ ഷോർട്ട് ഫിലിം ആയ ഫേറ്റ് – ൽ ഒരു യുഗ്മഗാനം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അവിടെ നിന്നും സിനിമ സ്വപ്നം കണ്ട് നടക്കുകയും, ഓഗസ്റ്റ് 29 ന്,OTT പ്ലേറ്റ്ഫോമിൽ റിലീസ് ആയ “പാപ്പന്റേം സൈമന്റേം പിള്ളേർ” എന്ന സിനിമയിൽ ‘തക തക’ എന്ന ശ്രദ്ധ്യേയമായഗാനം രചിച്ചു തന്റെ കഴിവ് ഒന്ന് കൂടെ തെളിയിച്ചിരിക്കുകയാണ്.

ഇതിനെല്ലാം പുറമേ, നല്ലൊരു തിരക്കഥാ കൃത്തു കൂടിയാണ്. റിലീസ് ആകാൻ പോകുന്ന ചില സിനിമക്കു വേണ്ടി തിരക്കഥകളും രചിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരി, ഒരു നടൻ കൂടിയാണ് സോജിൻ ജെയിംസ് . ദീപു എടശ്ശേരിയുടെ ‘ഫേറ്റ്’, സന്തോഷ്‌ കുമാറിന്റെ ‘ഇടംകോൽ ‘, മോഡസ് ഓപ്രാണ്ടി ‘, ഷിജോ വർഗീസിന്റെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ‘ സോജിന്റെ ‘വന്നതും പറഞ്ഞതും’ ‘അകത്തും പുറത്തും’, ’18 to 45′ , തുടങ്ങിയവ സോജിന്റെ ഷോർട്ട് ഫിലിമുകൾ ആണ്, ഇനി ഇറങ്ങാൻ ഉള്ള ഷോർട്ട് ഫിലിം അഡാർ ലവ് എന്ന സ്ക്രിപ്റ്റ് റൈറ്റർ ലിജോ യുടെ സ്ക്രിപ്റ്റ് ന്‌ അനൂപ് ചന്ദ്രൻ ഡയറക്ട് ചെയ്യുന്ന മതേതര 800 ആണ് .”പാപ്പന്റേം സൈമന്റേം പിള്ളേർ” എന്ന സിനിമയിൽ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്.

ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കുഞ്ഞുനാളിൽ സ്കൂളിലും കോളേജിലും മിമിക്രി, നാടകം, സിനിമാറ്റിക് ഡാൻസ് എന്നീ മേഖലകളിലും സോജിൻ ജെയിംസ് തന്റെതായ വ്യക്തിമുദ്ര തെളിയിച്ചിട്ടുണ്ട്.
സ്വന്തം കഠിന പ്രയത്നം കൊണ്ടാണ് ഇതുവരെ ഉള്ള കലാജീവിതം. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ദൈവം സഹായിക്കും എന്നുമാണ് ഈ കലാകാരൻ വിശ്വസിക്കുന്നത്.

Related posts

Leave a Comment