Connect with us
48 birthday
top banner (1)

Kerala

ആലപ്പുഴയിൽ മെഡിക്കൽ കോളേജ് അധ്യാപകർ പ്രതിഷേധ ജാഥയും, ധർണ്ണയും സംഘടിപ്പിച്ചു

Avatar

Published

on

ആലപ്പുഴ: മെഡിക്കൽ കോളേജുകളുടെ സു​ഗമമായ നടത്തിപ്പിന് വേണ്ടിയുള്ള നടപടികൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. ബി. പദ്മകുമാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകർ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അതിനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാർ അനുഭാവപൂർവ്വം തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജിഎംസിടിഎ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡോ. എസ്. ശ്രീകാന്ത് , ഡോ. പി.എസ്. ഷാജഹാൻ സെക്രട്ടറി ഡോ. ജംഷീദ് എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു .

Advertisement
inner ad

നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ കുറവ് മറച്ച് വെയ്ക്കുന്നതിന് വേണ്ടി മറ്റുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരെ പുനർ വിന്യാസം നടത്തുക വഴി എല്ലാ മെഡിക്കൽ കോളേജുകളുടേയും പ്രവർത്തനം അവതാളത്തിലായ അവസ്ഥയാണ്. ഇത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ എങ്ങനെ ബാധിക്കുമെന്ന് സർക്കാർ ചിന്തിക്കണമെന്ന് കെ.ജി.എംസി.ടി.എ ആലപ്പുഴ ഘടകം ആവശ്യപ്പെട്ടു.

മുടങ്ങിക്കിടക്കുന്ന ക്ഷമാബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, മികച്ച ചികിത്സ നൽകാൻ ആവശ്യമായ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് രോ​ഗീ ബാഹുല്യം അനുസരിച്ച് മെഡിക്കൽ അധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുക, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വിഐപി ഡ്യൂട്ടി, പുറത്തുള്ള ഡ്യൂട്ടി എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും, ഡിസംബർ ഒന്നാം തീയതി മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും പ്രസിഡന്റ്‌ ഡോ. ബി. പദ്മകുമാർ സെക്രട്ടറി ഡോ. ജംഷീദ് എന്നിവർ അറിയിച്ചു

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ഹണി റോസിന്റെ പരാതി: രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും

Published

on


കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടിക്കെരെ മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

Advertisement
inner ad

ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതിയ കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും

Advertisement
inner ad
Continue Reading

Kerala

നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

കോട്ടയം: നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.

Advertisement
inner ad

നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീരത്തുള്ള മരത്തിൽ തട്ടിനിൽക്കുകയും വീണ്ടും മറിയുകയായിരുന്നു.

വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി

Published

on

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

Advertisement
inner ad

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Advertisement
inner ad
Continue Reading

Featured