Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

Avatar

Published

on

തിരുവനന്തപുരം: പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു.  കേരളത്തിൽ കേട്ടുകേഴ്​വി ഇല്ലാത്ത നടപടിയാണിത്. 

Advertisement
1000x200 PX MALAYALI DCTR MDX-02-02

        മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്​കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂണിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു. ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്ന് കൂടി ഓർമ്മിപ്പിക്കുന്നു

Advertisement
1000x200 PX MALAYALI DCTR MDX-02-02

crime

അവയവക്കടത്ത്: സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്

Published

on

കൊച്ചി: അവയവ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ ഇടനിലക്കാരൻ എന്ന് സംശയിച്ച സാബിത്ത് നാസർ സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, കൊച്ചി സ്വദേശിയായ സുഹൃത്ത് എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിൽ ഇനിയും ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്.

Continue Reading

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കേരളത്തിലെ സർവകലാശാലകളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമേള സംഘടിപ്പിക്കണം: കെഎസ്‌യു

Published

on

തിരുവനന്തപുരം: സംസ്ഥാന സർവ്വകലാശാലകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേളകൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്‌യു . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നത വിദ്യാഭ്യാസ മന്ത്രിക്കും, കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കും കത്ത് നൽകി.

നിലവിൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നത് പക്ഷപാതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ വരുന്ന അധ്യയന വർഷം മുതൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക കായികമേള നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രാജ്യത്ത് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇവർക്കായി കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്നത വിദ്യാഭ്യാസ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കെഎസ്‌യു എക്സിക്യൂട്ടീവ് അംഗം അമൃതപ്രിയ ബി.എസ് കത്തിൽ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured