Connect with us
48 birthday
top banner (1)

Ernakulam

‘മുതലാളിയെ വെളുപ്പിക്കലും സംഘപരിവാർ അനുഭാവവും’; റിപ്പോർട്ടർ ടി വിയിൽ നിന്നും രാജിവെച്ച് മാധ്യമ പ്രവർത്തക

Avatar

Published

on

കൂട്ടരാജി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: റിപ്പോർട്ടർ ടിവി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമ പ്രവർത്തക രംഗത്ത്. രാജ്യസന്നദ്ധത അറിയിച്ച് മാനേജ്മെന്റിന് കത്ത് നൽകിയ ശേഷമായിരുന്നു തന്റെ സാമൂഹ്യ മാധ്യമ ഹാൻഡിലിലൂടെ ചാനലിലെ റിപ്പോർട്ടറായ സൂര്യ സുജിയുടെ പ്രതികരണം. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവർ നേതൃസ്ഥാനത്തുള്ള റിപ്പോർട്ടർ ടിവി അവരുടെ വഴിവിട്ട പ്രവർത്തനങ്ങൾ വെളുപ്പിക്കാനുള്ള മാധ്യമമായാണ് ചാനലിന് ഉപയോഗപ്പെടുത്തുന്നതെന്ന ഗുരുതര ആരോപണം മാധ്യമപ്രവർത്തക ഉയർത്തുന്നുണ്ട്. കോഴിക്കോട് മാധ്യമ പ്രവർത്തകയെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അപമാനിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കൊപ്പം നിലകൊണ്ടതിന്റെ പേരിൽ കടുത്ത പീഡനം നേരിട്ടെന്നും കുറിപ്പിലുണ്ട്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരുപറ്റം കോമാളികൾ നയിക്കുന്ന ചാനലാണ് റിപ്പോർട്ടർ ടിവിയെന്നും വരുന്ന ദിവസങ്ങളിൽ കൂടുതൽ രാജി ഉണ്ടാകുമെന്നും സൂര്യ സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിൽ വ്യക്തമാക്കുന്നു.

Advertisement
inner ad

Ernakulam

പെരിയാറിലെ മത്സ്യക്കുരുതി :മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത

Published

on

കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കി വിട്ടത് മൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയില്‍ വിശദീകരിച്ച മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍. യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്തു വരാന്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച കുഫോസിന്റെയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത റിപ്പോര്‍ട്ട് മുഖ്യമന്ത്രി തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു. ഇതുവഴി ഫിഷറീസ് വകുപ്പ് ശുപാര്‍ശ ചെയ്ത 13.55 കോടി രൂപ പോലും മത്സ്യകര്‍ഷകര്‍ക്ക് കൊടുക്കാതിരിക്കാനുള്ള ആസൂത്രണം ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മഞ്ഞുമ്മലിനും പുറപ്പള്ളിക്കാവിലും ബണ്ട് തുറക്കുമ്പോള്‍ ഉണ്ടാകാത്ത മത്സ്യക്കുരുതി പാതാളം ബണ്ട് തുറക്കുമ്പോള്‍ മാത്രം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മത്സ്യ കര്‍ഷകര്‍ക്ക് ഉണ്ടായ മുഴുവന്‍ നഷ്ടങ്ങളും കണ്ടെത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisement
inner ad

അതേസമയം, പെരിയാറിലെ രാസമാലിന്യം സംബന്ധിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയായി. റിപ്പോര്‍ട്ടര്‍ പഠനം ഗൗരവമുള്ളതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ സഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ പഠനത്തില്‍ പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയെന്ന് ഉമ തോമസ് എംഎല്‍എ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Ernakulam

ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

Published

on

കാലടി: വലിയ മാനസിക സംഘര്‍ഷത്തിനിടെ എഴുതിയ എം എ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍.ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടു തന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്.

Advertisement
inner ad

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായി’.

Advertisement
inner ad
Continue Reading

Ernakulam

പള്ളിത്തര്‍ക്കം:സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് ഹൈക്കോടതി

Published

on

കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞ് എത്രകാലം മാറി നില്‍ക്കുമെന്നും ഭരണഘടനാപരമായ ഉത്തരവ് നടപ്പാക്കാതെ യാക്കോബായ സ്വാധീനിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനാവശ്യം ബലപ്രയോഗത്തിലൂടെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടായി നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Featured