തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ അനുശോചിച്ചു

തിരുവനന്തപുരം: അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണന്റെ വിയോ​ഗത്തിൽ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ അനുശോചിച്ചു. സീനിയർ ജേണലിസ്റ്റ് ഫോറം കേരള സംസ്ഥാന സമിതിയും അനുശോചനം രേഖപ്പെടുത്തി. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 47 വയസായിരുന്നു.

ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എറണാകുളംകിഴക്കമ്പലം ഞാറല്ലൂർ സ്വദേശിയാണ്.

മൃതദേഹം ഇന്ന് രാവിലെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം സ്വദേശമായ കിഴക്കമ്പലത്തേക്ക് കൊണ്ടുപോയി.

Related posts

Leave a Comment