Connect with us
inner ad

Featured

മാധ്യമങ്ങളോടു പ്രതികാരം, ഭീഷണി: സുപ്രീം കോടതിക്ക് കത്ത്

Avatar

Published

on

ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്കെതിരേ പൊലീസിനെ ഉപയോഗിച്ചു നടത്തുന്ന വേട്ടയാടലിനെതിരേ മാധ്യമ പ്രവർത്തകർ രം​ഗത്ത്. പൊലീസ് വേട്ടയാടലിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനാ ഭാരവാഹികൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്ത് നൽകി. രാജ്യത്തെ പ്രമുഖ പത്രപ്രവർത്തക സംഘടനകളാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചത്. മാധ്യമപ്രവർത്തകരിൽ വലിയൊരു വിഭാഗം ‘പ്രതികാര ഭീഷണിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്’ എന്ന് സംഘടനകൾ പറഞ്ഞു. ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള സംഘടനകൾ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും ഫോണുകളും അടക്കം പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. പത്രപ്രവർത്തകർ, എഡിറ്റർമാർ, എഴുത്തുകാർ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെയുള്ള ന്യൂസ് ക്ലിക്ക് ന്യൂസ് പോർട്ടലിലെ 46 ജീവനക്കാരുടെ വീടുകളിൽ ഒക്ടോബർ 3 ന് ആണ് റെയ്ഡ് നടന്നത്. ഇക്കാര്യം ഡി വൈ ചന്ദ്രചൂഡിന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും യഥേഷ്ടം പിടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തണം. മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനും അവരിൽ നിന്ന് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കണം. യഥാർത്ഥ കുറ്റകൃത്യങ്ങളെ ബാധിക്കാതെ സംസ്ഥാന ഏജൻസികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്. ദേശീയ അന്തർദേശീയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ സർക്കാർ അംഗീകരിക്കാത്തതിനാൽ മാധ്യമപ്രവർത്തകരെ ക്രിമിനൽ പ്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. ഭീഷണിയിലൂടെ മാധ്യമങ്ങളെ തണുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്,’ കത്തിൽ പറയുന്നു.

‘മാധ്യമപ്രവർത്തകർ നിയമത്തിന് അതീതരാണെന്ന് ഞങ്ങൾ പറയുന്നില്ല. ഞങ്ങൾ അങ്ങനെയല്ല, ആകാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് സമൂഹത്തിന്റെ ജനാധിപത്യ ഘടനയെ ബാധിക്കുന്നു. പത്രപ്രവർത്തകരും വാർത്താ പ്രൊഫഷണലുകളും എന്ന നിലയിൽ, സത്യസന്ധമായ ഏത് അന്വേഷണവുമായും സഹകരിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. എന്നാൽ ഒരു ജനാധിപത്യ രാജ്യത്ത് വ്യാപകമായ പിടിച്ചെടുക്കലുകളും ചോദ്യം ചെയ്യലുകളും സ്വീകാര്യമായി കണക്കാക്കാനാവില്ല.’ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അതേസമയം എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്ത ഡൽഹി ഹൈക്കോടതിയെ സമീപിക്കും. ന്യൂസ്‌ക്ലിക്ക് ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇതേ തുടർന്ന് യുഎപിഎ പ്രകാരം ചൊവ്വാഴ്ചയാണ് പുർക്കയസ്തയെ അറസ്റ്റ് ചെയ്തത് . ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആറ് മണിക്കൂറോളം 46 പേരെ പോലീസ് ചോദ്യം ചെയ്തു.

ന്യൂസ്‌ക്ലിക്കിലെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയും പുർകയസ്തയ്‌ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിന് ഒരു ദിവസത്തി

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ഇത്രയ്ക്ക് അടിമയാകരുത്’; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം

Published

on

കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

Featured

മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

Published

on

കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്‍റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് ഉച്ചവരെയുള്ള പ്രചാരണം എറണാകുളം സൗത്തിൽ സമാപിച്ചത്. ഉച്ചയ്ക്ക് ശേഷം മനോരമ ജംഗ്‌ഷനിൽ നിന്ന് സ്‌ഥാനാർഥി പര്യടനം പുനഃരാരംഭിക്കുമ്പോഴും പ്രവർത്തകരും സ്‌ഥാനാർഥിയും ഉന്മേഷവാന്മാരായിരുന്നു.

ഇന്ത്യയെ വീണ്ടെടുക്കാൻ വോട്ട് വിനിയോഗിക്കണമെന്നും എംപി എന്ന നിലയിലുള്ള പ്രവർത്തനങ്ങളും മണ്ഡലത്തിൽ തുടക്കമിട്ട നൂതനമായ പദ്ധതികളും വിലയിരുത്തണമെന്നും വോട്ടർമാരോട് സ്‌ഥാനാർഥിയുടെ അഭ്യർഥന. സംസ്‌ഥാന സർക്കാർ തുടർച്ചയായി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി. പൂക്കളും ഷാളുകളുമൊക്കെയായി എത്തിയ പ്രവർത്തകരുടെയും അമ്മമാരുടെയും കുട്ടികളുടേയുമെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് ഹൈബി ഈഡൻ ഓരോ സ്വീകരണ കേന്ദ്രവും പിന്നിട്ടത്. പുല്ലേപ്പടിയിലും കതൃക്കടവിലുമെല്ലാം വാദ്യ മേളങ്ങളോടെയാണ് സ്‌ഥാനാർഥിയെ നാട്ടുകാർ സ്വീകരിച്ചത്. പത്മ ജംഗ്‌ഷനിലും നോർത്ത് ഓട്ടോ സ്റ്റാൻഡിലുമെല്ലാം ഓട്ടോറിക്ഷ തൊഴിലാളികളടക്കം ഹൈബി ഈഡന് പിന്തുണ പ്രഖ്യാപിച്ചെത്തി. കതൃക്കടവിൽ സ്വീകരണ യോഗം സമാപിക്കുമ്പോഴേക്കും ഉത്‌സവ പ്രതീതിയിലായിരുന്നു നാട്ടുകാരും പ്രവർത്തകരും

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Published

on

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്‍റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്. പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ആക്രമണങ്ങളുമുയര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് ഷാഫിക്കെതിരെ അജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

Continue Reading

Featured