ഈ വർഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിലെന്ന് റിപ്പോർട്ട്

2021 ജോലിക്കിടെ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിലാണെന്ന് കമ്മിറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റിന്റെ റിപ്പോർട്ട് .

അവിനാശ് ജാ- ബി.എൻ.എൻ ന്യൂസ് , ചെന്നകേസാവുലു – ഇ.വി – 5 , മനീഷ് സിംഗ് – സുദർശൻ ടി.വി , സുലഭ് ശ്രീവാസ്തവ – എ.ബി.പി ന്യൂസ് , എന്നിവരാണ് തങ്ങൾ ചെയ്ത റിപ്പോർട്ടുകളുടെ പ്രത്യാഘാതമെന്ന നിലയിൽ കൊല്ലപ്പെട്ടത് . കൂടാതെ ഈ വർഷം ഏഴു മാധ്യപ്രവർത്തകാരാണ് ജയിലിലായത് . ഇവർ ഇപ്പോളും ജയിലിൽ തന്നെ തുടരുകയാണെന്ന് സി.പി.ജെ ചൂണ്ടികാണിക്കുന്നു . മാധ്യമ സ്വാതന്ത്രത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കേന്ദ്ര സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള റിപ്പോർട്ട് .

ലോകത്ത് ഈ വർഷം 24 മാധ്യമപ്രവർത്തകരാണ് ജോലിക്കിടെ മരണപ്പെട്ടത് . ഇതിൽ 19 പേർ ജോലിക്കിടെ കൊല്ലപ്പെടുകയായിരുന്നു .റോയിട്ടേഴ്‌സ്​ ഫോ​ട്ടോഗ്രാഫർ ഡാനിഷ്​ സിദ്ദിഖിയുൾപ്പെടെയുള്ള അഞ്ചുപേർ അഫ്ഗാനിസ്ഥാനിൽ താലിബാനുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് .

Related posts

Leave a Comment