വിശ്വാസ സാഗരം; ലക്ഷങ്ങളുടെ കൂട്ടായ്‌മയില്‍ മക്കയും മദീനയും

മക്ക :∙ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ മക്ക, മദീന ഹറം പള്ളികളിൽ ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളുടെ എണ്ണം ലക്ഷം പിന്നിട്ടു .ഒന്നര വർഷത്തിനു ശേഷം ലക്ഷങ്ങളുടെ സാഗരം ഒന്നിച്ച്‌ നമസ്കരിക്കുന്നത് ഇതാദ്യം. കോവിഡ് നിയന്ത്രണം കഴിഞ്ഞ ദിവസം പൂർണമായും നീക്കിയിരുന്നു .

രണ്ടു ഡോസ് വാക്‌സിൻ എടുത്തവരാണെന്ന് ‘തവക്കൽനാ ആപ്പി’ലൂടെ ഉറപ്പുവരുത്തിയായിരുന്നു പ്രവേശനം. മാസ്ക് ധരിച്ചാണെങ്കിലും പഴയതുപോലെ തോളോടു തോൾ ചേർന്നു പ്രാർഥന നിർവഹിക്കാൻ ലഭിച്ച അവസരം ഈശ്വര കൃപയാണെന്ന് ഹറം പള്ളി മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു.കോവിഡ് പ്രതിസന്ധിയിൽ ശൂന്യമായ പള്ളിയുടെ ദൃശ്യം വിശ്വാസികൾക്ക് ഹൃദയഭേദകമായിരുന്നു.

അതെ സമയം വീണ്ടും പള്ളികളിൽ ആളുകൾ തിങ്ങി നിറയുന്നത് ആരോഗ്യ, ആത്മീയ സുരക്ഷിതത്വം വീണ്ടെടുക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾക്ക് എത്തുന്നതിനും സുഗമമായി തിരിച്ചുപോകുന്നതിനും ഹറമിലെ 50 കവാടങ്ങളും തുറന്നിരുന്നു.

Related posts

Leave a Comment