വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി മക്ക; അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതം

നാദിർഷ റഹ്‌മാൻ, റിയാദ്

വിദേശ തീർത്ഥാടകർക്ക് പുതിയ ഇസ്‍ലാമിക് വര്ഷം തുടങ്ങുന്നതോടെ ഉംറ നിർവഹിക്കാൻ കഴിയും.

റിയാദ് : ഈ വർഷത്തെ ഹജ്ജ് പൂർത്തിയായതോടെ വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങുന്നതിന്റെ  ഭാഗമായി മക്ക മസ്ജിദിൽ ഊർജിത അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കോവിടിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതവും സുഗവുമായ ഉംറ ഉറപ്പു വരുത്തുന്നതിനായി  പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, പ്രത്യക ആവശ്യങ്ങളുള്ള ആളുകൾക്കായി പ്രത്യക പാതകൾ ,ത്വവാഫ് മേഖലയിലും പള്ളിയുടെ ഉൾവശങ്ങളിലും  സം സം ബോട്ടലിലുകൾ വിതരണം ചെയ്യുന്നതിനും ഉള്ള നടപടിക്രമങ്ങളും  പുരോഗമിക്കുന്നു.

പുതിയ ഇസ്ലാമിക വര്ഷം ആരംഭിക്കുന്ന ഓഗസ്റ്റ് 9 മുതൽ വിദേശ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാൻ കഴിയുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി  ഹിഷാം സയീദ് പറഞ്ഞു

Related posts

Leave a Comment