Connect with us
fed final

Kerala

മെഡിസെപ്പ് ആകെ അലങ്കോലം, ആർക്കും സഹായം കിട്ടുന്നില്ല:
ചവറ ജയകുമാർ

Avatar

Published

on

തിരുവനന്തപുരം: സർക്കാർ വിഹിതം നൽകി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാവണമെന്നും ഇൻഷ്വറൻസിൻറെ മറവിൽ ഉദ്യോഗസ്ഥരുടെ ജീവൻ പന്താടരുതെന്നും സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു.
ചികിത്സക്കായി ഇൻഷ്വറൻസ് കമ്പനിക്ക് രേഖ കൈമാറി ദിവസങ്ങൾ പിന്നിട്ടിട്ടും അനുമതി ലഭിക്കുന്നില്ല. പ്രതിമാസം 500 രൂപ ഇൻഷ്വറൻസിന് പ്രീമിയം നൽകുന്നു.
എട്ടുമാസമായിട്ടും നടപടികളിൽ സുതാര്യത ഇല്ല. പ്രീമിയം അടച്ചിട്ട് ആനുകൂല്യം ലഭിക്കാത്തതിന് സർക്കാരാണുത്തരവാദി.
മെഡിസെപ്പിൻറെ പേരിൽ കോർപ്പസ്സ് ഫണ്ടിനത്തിൽ ജീവനക്കാരിൽ നിന്നും സമാഹരിച്ച നാൽപ്പതു കോടി രൂപയുടെ കോർപ്പസ്സ് ഫണ്ട് അവസാനിച്ചതോടെ അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ്. ചികിത്സയ്ക്ക് ആവശ്യത്തിന് പണം ലഭ്യമല്ലാത്ത അവസ്ഥ വന്നതോടെ നിലവിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നവർ ഉൾപ്പെടെയുള്ള രോഗികൾ കടുത്ത ആശങ്കയിലാണ്. ചികിത്സ നൽകി കഴിഞ്ഞിട്ടും പണം ലഭിക്കാത്തത് ആശുപത്രികളേയും പ്രതിസന്ധിയിൽ ആഴ്ത്തുന്നു. ഇതിൽ സർക്കാരിൻറെ അടിയന്തിര ഇടപെടൽ ഉണ്ടാവണം.
സർക്കാർ ജീവനക്കാരുടേയും പെൻഷകാരുടേയും സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിനെ അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആഭിപ്രായപ്പെട്ടു.
കരാർ കാലാവധിയായ മൂന്നു വർഷത്തിനുള്ളിൽ എപ്പോൾ ചേർന്നാലും തുടക്കം മുതലുള്ള പ്രീമിയം അടക്കണമെന്നത് അന്യായമാണ്. പ്രീമിയം അടക്കുന്ന ജീവനക്കാർക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു എന്നത് വിരോധാഭാസമാണ്. 2022 ജൂലൈ 1 മുതൽ 2025 ജൂൺ 30 വരെയുള്ള മൂന്നു വർഷ കാലാവധി catastrophic പാക്കേജ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ സർവ്വീസിൽ പ്രവേശിക്കുന്നതിനുമുമ്പുള്ള പ്രീമിയം കൂടി അടയ്ക്കണം.
ജീവനക്കാരിൽ നിന്നും പ്രതിമാസം അഞ്ഞൂറു രൂപ പ്രീമിയമായി വാങ്ങിയാണ് പദ്ധതി നടപ്പാക്കിയത്. ഒരു വർഷം ജീവനക്കാരിൽ നിന്നും ആറായിരം രൂപ വാങ്ങുന്നുവെങ്കിലും അതിൽ 4800 രൂപയാണ് ഇൻഷ്വറൻസ് കമ്പനിയ്ക്ക് നൽകുന്നത്. ജി.എസ്.ടി ഇനത്തിൽ 864 രൂപ ചെലവാകും. മിച്ചം വരുന്ന 336 രൂപ കോർപ്പസ് ഫണ്ടിലേയ്ക്ക് ആണ് വക കൊള്ളിക്കുന്നത്.
കൊട്ടിഘോഷിച്ച് ഉദ്ഘാടന മഹാമഹം നടത്തി എന്നല്ലാതെ പദ്ധതി നടത്തിപ്പിന് വേണ്ട ഒരു ആസൂത്രണവും സർക്കാർ നടത്തിയില്ല. ആദ്യഘട്ടത്തിൽത്തന്നെ പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എം പാനൽ ചെയ്ത ആശുപത്രികളിലാകട്ടെ എല്ലാ ചികിത്സയും പദ്ധതിയുടെ ഭാഗമാക്കാനും കഴിഞ്ഞില്ല.
ചുരുക്കത്തിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി തുടക്കത്തിൽത്തന്നെ രോഗാവസ്ഥയിലായി. ചികിത്സ നൽകിയ ആശുപത്രികൾക്ക് തുക വിതരണം ചെയ്യുന്നതിൽ ഇൻഷ്വറൻസ് കമ്പനിയും സർക്കാരും പരസ്പരം പഴിചാരിയതോടെ പല ആശുപത്രികളിലും മെഡിസെപ്പിൻറെ ആനുകൂല്യം നിലച്ച അവസ്ഥയിലാണ്.
ജീവനക്കാരിൽ നിന്നും കോർപ്പസ് ഫണ്ടിനത്തിൽ ശേഖരിച്ച തുകയിൽ നിന്നുമായിരുന്നു അവയവമാറ്റം ഉൾപ്പെടെയുള്ള ചികിത്സകൾക്കുള്ള പണം കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ കോർപ്പസ് ഫണ്ടിൽ ഉള്ള പണം തീർന്നു എന്ന വാർത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഇത് ഗുരുതര രോഗം ബാധിച്ച ജീവനക്കാരെ പ്രതികൂലമായി ബാധിക്കും.
സർക്കാർ വിഹിതമല്ലാത്ത സർക്കാർ പദ്ധതിയാണ് മെഡിസെപ്പ്. ഈ പദ്ധതിയുടെ താളം തെറ്റുന്നതിൻറെ പ്രധാന കാരണവും ഇതു തന്നെ. പ്രതിവർഷം 250 കോടിയോളം രൂപ മെഡിക്കൽ റീ-ഇംപേഴ്സ്മെൻറിനത്തിൽ ചെലവഴിച്ചിരുന്ന സർക്കാർ മെഡിസെപ്പിൽ ഒരു രൂപ പോലും വിഹിതം നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ ഇതിൻറെ പരസ്യത്തിനും ഉദ്ഘാടനത്തിനുമായി കോടികൾ ആണ് ഖജനാവിൽ നിന്നും ധൂർത്തടിച്ചത്.
മാതൃകാ തൊഴിൽ ദാതാവ് എന്ന നിവലയിൽ ജീവനക്കാരുടെ ആരോഗ്യ പരിപാലനം സർക്കാരിൻറെ ചുമതലയാണ്. ഇതിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അർഹിക്കുന്ന ഗൗരവത്തോടെ കാണണം. സർക്കാർ വിഹിതം ഇതിൽ ഒഴിവാക്കാനാവില്ല. കൂടുതൽ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തണം. ചികിത്സയുടെ പണം സമയബന്ധിതമായി വിതരണം ചെയ്തെങ്കിൽ മാത്രമേ പദ്ധതി സുഗമമായി മുമ്പോട്ടു പോകുകയുള്ളു. എം പാനൽ ചെയ്ത ആശുപത്രികളിൽ ഭൂരിപക്ഷവും ഇപ്പോൾ ചികിത്സ നൽകുന്നതിൽ വിമുഖത കാണിക്കുകയാണ്. ചികിത്സയുടെ ചെലവ് നൽകുന്നതിനും വിവേചനം നേരിടേണ്ടി വരുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള അടിയന്തിര നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Published

on

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Continue Reading

Idukki

ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹര്‍ത്താല്‍

Published

on

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്. ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അരിക്കൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് കുങ്കിത്താവളത്തിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തികൊണ്ടിരിക്കുകയാണ്.

Continue Reading

Ernakulam

‘അരിക്കൊമ്പനെ പിടികൂടുന്നത് പരിഹാരമായി കാണാനാവില്ല’ – ഹൈക്കോടതി

Published

on

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച്‌ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ആനയെ പിടികൂടുക എന്നത് ശാശ്വത പരിഹാരമല്ലെന്നും വനമേഖലയില്‍ നിന്ന് ആളുകളെയാണ് മാറ്റേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ കോടതി നിർദേശിച്ചു.

ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.

Advertisement
inner ad

ആനയുടെ ആക്രമണം തടയാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.

വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാമന്നും സമിതിയുടെ റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരാന്‍ നിർദേശിച്ച കോടതി  പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.

Advertisement
inner ad
Continue Reading

Featured