കോട്ടയം: ഗവണ്മെന്റ് മെഡിക്കൽ കോളെജിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം സമാനതകളില്ലാത്ത സസുരക്ഷാ വീഴ്ചയാണെന്നു കുട്ടിയുടെ മാതാപിതാക്കൾയ കുട്ടിയെ തിരിച്ചു കിട്ടിയെങ്കിലും ആശുപത്രിയിൽ കഴിയാൻ ഭയമാണെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. എത്രയും വേഗം ഡിസ്ചാർജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുട്ടിയുടെ ബന്ധുക്കകൾ പറഞ്ഞു.
നീതു ആരോഗ്യ പ്രവർത്തകയാണെന്നാണ് കരുതിയത് . സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ മുന്നിലൂടെയാണ് അവൾ വന്നതും കുട്ടിയുമായി കടന്നുപോയതും. അതുകൊണ്ട് മറ്റു സംശയങ്ങൾ ഒന്നും തോന്നിയില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ സുരക്ഷ വീഴ്ച്ച ഉണ്ടായി എന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ ഉന്നതധികാരിക്കൾക്ക് പരാതി നൽകുമെന്നും കുടുംബം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് തരാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്ക് കർശന നിർദേശം നൽകി.
കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ വീഴ്ച്ച വിശദമായ ആഭ്യന്തര അന്വേഷണത്തിന് മെഡിക്കൽ കോളേജ് സൂപ്രണ്ടും ഉത്തരവിട്ടു.
ആർ എം ഒ യുടെ നേതൃത്വത്തിൽ നാലംഗ സംഘം അന്വേഷിക്കും. നഴ്സിങ് ഓഫീസർ ,സാർജൻ്റ് ,ഫോറൻസിക് വിദഗ്ധൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പ്രതി നീതു പൊലീസിനോടു പറഞ്ഞു. തൻറെ സ്വർണവും പണവും കൈക്കലാക്കിയ ശേഷം കാമുകനായ ഇബ്രാഹിം വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് നീതു പറഞ്ഞു. ഒരിക്കലെങ്കിലും ജയിക്കണമെന്ന ആഗ്രഹമാണ് തനിക്കുണ്ടായ മനോവികാരമെന്നും നീതു. തിരുവല്ല സ്വദേശിയാണ് നീതു. എംബിഎ ബിരുദധാരിയായ ഇവർ എറണാകുളത്ത് ഈവന്റ് മാനെജ്മെന്റ് ഗ്രൂപ്പിലെ ജീവനക്കാരിയാണ്.
നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിൻറെ കുഞ്ഞാണെന്ന് വരുത്താനായിരുന്നു ശ്രമം. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വർണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു പോലീസിനോട് പറഞ്ഞു.
ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. നീതുവിൻ്റെ ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്. ഇവർക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്.