നഴ്സിനെ ബന്ധുവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴഃ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ നഴ്സിനെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി നടന്ന കൊലപാതകത്തെക്കുറിച്ച് ഇന്നാണ് പുറംലോകമറിയുന്നത്. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണ (25) യുടെ മൃതദേഹമാണ് സഹോദരിയുടെ ഭർത്താവിന്‍റെ വീട്ടിൽ കണ്ടെത്തിയത്.

സഹോദരിയുടെ ഭര്‍ത്താവ് രതീഷ് ആണ് മരണത്തിനു പിന്നിലെന്നാണു പ്രാഥമിക വിവരം ഇയാള്‍ ഒളിവിലാണ്, രതീഷിന്‍റെ ഭാര്യയും നഴ്സ് ആണ്. ഇവര്‍ക്കു ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ജോലിക്കു പോയപ്പോള്‍ ഇവരുടെ കുഞ്ഞിനെ നോക്കാനാണ് വണ്ടാനത്തു നിന്ന് ഹരികൃഷ്ണയെ വിളിച്ചു വരുത്തിയത്. വൈകുന്നേരം തന്നെ വീട്ടിലെത്തിയ ഹരികൃഷ്ണയെ രാത്രി പല തവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് രതീഷുമായും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ രതീഷിന്‍റെ വീട്ടില്‍ നിന്നു തന്നെ ഹരികൃഷ്ണയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നേഴ്സാണ് ഹരികൃഷ്ണ. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.

Related posts

Leave a Comment