മേയര്‍ മെഡല്‍ കടിച്ചു ; താരത്തിന് മെഡല്‍ മാറ്റി നല്‍കി ഒളിംപിക്സ് അധികൃതര്‍

ഒളിമ്പിക് വിജയത്തിന് ശേഷം താരങ്ങൾ മെഡൽ കടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ കോവിഡ് വ്യാപനം കാരണം ഇലക്ട്രോണിക് ഉപകരണങ്ങൾ റീസൈക്കിൾ ചെയ്തു നിർമ്മിച്ച മെഡൽ ആയതുകൊണ്ട് ഈ പതിവ് ഇത്തവണ ടോക്കിയോ ഒളിമ്പിക്സിൽ കണ്ടില്ല. സോഫ്റ്റ് ബോളിൽ സ്വർണം നേടിയ ജപ്പാൻ ടീം അംഗം മിയു ഗോടോ മെഡൽ കടിക്കാൻ നിന്നില്ലെങ്കിലും ആ കർമ്മം നിർവ്വഹിച്ചിരിക്കുകയാണ് ഗോടോയുടെ സ്വദേശമായ നഗോയുടെ മേയർ തകാഷി കവാമുറ. ഒളിമ്പിക്സിലെ ഗോൾഡൻ മെഡൽ നേട്ടം ആഘോഷിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സംഭവം. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലുള്ള മേയറുടെ ഈ പ്രവർത്തി രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കി. ഒടുവിൽ മേയർ കടിച്ച മെഡൽ മാറ്റി നൽകാൻ ഒളിമ്പിക്സ് സംഘാടകർ തീരുമാനിക്കുകയായിരുന്നു. നേർകാഴ്ച്ച മെഡലിന് പകരം പുതിയ മോഡൽ ജപ്പാൻ താരത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നൽകുകയും ചെയ്തു.

Related posts

Leave a Comment