സിദ്ദീഖ് കാപ്പന്‍ തടവറയില്‍ കഴിയുന്ന രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങള്‍ നിലനില്‍ക്കട്ടെ

ന്യൂഡൽഹി: യു.പി പോലിസ് അറസ്റ്റ് ചെയ്‌ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പാന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായി മഹുവ മൊയ്ത്ര. ഗാന്ധി ജയന്തി ദിനത്തിൽ തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ആശംസയിലാണ് സിദ്ദീഖ് കാപ്പനെ പിന്തുണച്ച് മഹുവ മൊയ്ത്ര രംഗത്ത് എത്തിയത്. ചെയ്യാത്ത കുറ്റത്തിന് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഒരു വർഷമായി തടവറയിൽ കഴിയുന്ന ഒരു രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങൾ നിലനിൽക്കട്ടെ എന്നാണ് മഹുവ ആശംസിച്ചത്.

‘ഗാന്ധിജയന്തി ദിനത്തിൽ, എഴുതാൻ കഴിയാത്ത ഒരു ലേഖനത്തിന്റെയും ഇനിയും എത്താനാകാത്ത ഒരു സ്ഥലത്ത് അക്രമത്തിന് പ്രേരിപ്പിച്ചതിന്റേയും പേരിൽ സിദ്ദീഖ് കാപ്പൻ ഒരു വർഷമായി തടവറയിൽ കഴിയുന്ന ഒരു രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങൾ നിലനിൽക്കട്ടെ’- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു

Related posts

Leave a Comment