Connect with us
48 birthday
top banner (1)

Idukki

വണ്ടിപ്പെരിയാർ കെസിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ,
സിപിഎം ഇടപെട്ടെന്നു ഡീൻ കുര്യാക്കോസ് എംപി

Avatar

Published

on

ന്യൂഡൽഹി: നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി സ്വമേധയാ കുറ്റം സമ്മതിച്ചതാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പോന്നതായിരുന്നു എന്നും ഡീൻ കുര്യാക്കോസ് എംപി. എന്നാൽ കോടതി പ്രതിയെ വെറുതേ വിട്ട വിധിക്കെതിരേ അപ്പീൽ പോകണമെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. പ്രതി അർജുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അതിനാൽ അയാളെ രക്ഷപ്പെടുത്താൻ ഏതെങ്കിലും ബാഹ്യ ശക്തികൾ ഇടപെട്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കോടതി വെറുതെ വിട്ട സംഭവത്തിൽ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. 14 വർഷത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കുട്ടിയെയാണു നഷ്‌ടമായതെന്നും ഇത് എവിടുത്തെ നീതിയാണെന്നും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ നിലവിളിച്ചു കൊണ്ടു ചോദിച്ചു. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അർജുനെയാണ് (24) കോടതി വെറുതെവിട്ടത്. മാനഭം​ഗപ്പെടുത്തിയപ്പോൾ ബോധം നഷ്‌ടപ്പെട്ട കുട്ടി മരിച്ചെന്നു കരുതിയാണ് കെട്ടിത്തൂക്കിയത്. അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡീൻ പറഞ്ഞു. അന്നു പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നീട് എന്താണു സംഭവിച്ചതെന്നാണ് അറിയേണ്ടത്. പ്രതി ശിക്ഷിക്കപ്പെടുന്നതു വരെ നിയമ പോരാട്ടം തുടരണമെന്നും എംപി പറഞ്ഞു
കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. വിധിയോടെ പ്രോസിക്യൂഷന് വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. കേരളത്തെ നടുക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. 48 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 69-ലധികം രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.

വിധി പുറത്തു വന്നതിനു പിന്നാലെ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. നീതി കിട്ടിയില്ലെന്ന് വ്യക്തമാക്കി കുട്ടിയുടെ ബന്ധുക്കൾ അലമുറയിടുന്ന കാഴ്ചകൾക്ക് കോടതി പരിസരം വേദിയായി. വിധിയോട് വൈകാരികമായാണ് കുട്ടിയുടെ മാതാവ് പ്രതികരിച്ചത്. കൊലപാകവും ബലാത്സംഗവും പൊലീസിന് തെളിയിക്കാനായില്ലെന്നും പൊലീസ് ക്രിതൃമ സാക്ഷികളെ ഹാജരാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതേ വിട്ടത്. അതേസമയം അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ രംഗത്തെത്തി.

Advertisement
inner ad

വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് അയൽവാസിയായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നുമായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കൾ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. അവർ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

Advertisement
inner ad

Idukki

ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷി നെ (40) കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണ് പോലീസുകാരൻ ജീവനൊടുക്കിയതെന്ന് പറയുന്നു.

കഴിഞ്ഞ് കുറച്ചുനാളുകളായി ഈ ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിലായിരുന്നു. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഇയാളുടെ ഫോൺ ഓണാവുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്യുകയുമായിരുന്നു

Advertisement
inner ad

കുമളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Advertisement
inner ad
Continue Reading

Idukki

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരളം

Published

on


കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള സുരക്ഷ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരളം. സുപ്രീംകോടതി മേല്‍നോട്ട സമിതിയുടെ യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.

2011 ലാണ് അവസാനമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കിയത്. വീണ്ടും പരിശോധന നടത്തണമെന്ന് 2018ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, തമിഴ്‌നാട് തടസ്സവാദമുന്നയിച്ചതിനാല്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Advertisement
inner ad

സുപ്രീം കോടതി നിര്‍ദേശ പ്രകാരം വ്യാഴാഴ്ച അണക്കെട്ടില്‍ മേല്‍നോട്ട സമിതി സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന നടന്ന യോഗത്തിലാണ് കേരളം സുരക്ഷ പരിശോധന വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, തമിഴ്‌നാട് വീണ്ടും എതിര്‍പ്പ് രേഖപ്പെടുത്തി. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മാത്രമേ സുരക്ഷാ പരിശോധന നടത്താന്‍ സാധിക്കൂ എന്ന നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നത്.

Advertisement
inner ad
Continue Reading

Idukki

രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

Published

on

ഇടുക്കി: ഇടുക്കി പൈനാവിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57), കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്.

Advertisement
inner ad
Continue Reading

Featured