Alappuzha
മാവേലിക്കര നഗരസഭാ ഉപാധ്യക്ഷ ലളിതാ രവീന്ദ്രനാഥ് രാജിവച്ചു
ആലപ്പുഴ: മാവേലിക്കര നഗരസഭാ ഉപാധ്യക്ഷ ലളിതാ രവീന്ദ്രനാഥ് രാജിവച്ചു. കോൺഗ്രസിലെ ധാരണ പ്രകാരമാണ് ലളിത ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചത്. പകരം കോൺഗ്രസിലെ തന്നെ ടി. കൃഷ്ണ കുമാരി ഉപാധ്യക്ഷ സ്ഥാനം വഹിക്കും. 28 അംഗ നഗരസഭയിൽ യു ഡി എഫ്, എൽ ഡി എഫ്, ബി ജെ പി എന്നിവർക്ക് 9 വീതം അംഗങ്ങളാണ് ഉള്ളത്. സ്വതന്ത്രനായ കെ.വി ശ്രീകുമാറിനെ ചെയർമാനാക്കിയാണ് കോൺഗ്രസ് കഴിഞ്ഞ രണ്ടര വർഷമായി ഭരണം നിലനിർത്തുന്നത്.
Alappuzha
ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പെട്ടല്‍ ദുരന്തബാധിതര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതി. വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്നത്. ദുരന്തബാധിതരോട് സര്‍ക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങള്‍ തുല്യമായി വീതിച്ച് നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലെങ്കില്‍ അതിന് പകരം ഉയര്‍ന്ന തുക ആവശ്യപ്പെടാനാവില്ല. ഉരുള്‍പൊട്ടല്‍ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവര്‍ക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
സുരക്ഷിതമായ സ്ഥലത്താണ് സര്‍ക്കാര്‍ പുനരധിവാസ സൗകര്യം ഒരുക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാനാണ് ടൗണ്‍ഷിപ്പ് പദ്ധതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ല. മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
Alappuzha
വൈകല്യങ്ങളോടെ ജനിച്ച കുട്ടിയെ പരിശോധിക്കാന്‍ വിദഗ്ധ സംഘമെത്തി: കുഞ്ഞിന്റെ നില അതീവ ഗുരുതരം
ആലപ്പുഴ: ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുട്ടിയെ പരിശോധിക്കാന്‍ വിദഗ്ധ സംഘമെത്തി. കുഞ്ഞിന്റെ നില അതീവ ഗുരുതരം. ഗുരുതര വൈകല്യങ്ങളോടെ ജനിച്ച ആലപ്പുഴയിലെ കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജനറ്റിക്സ് വിഭാഗം മേധാവി ഡോ. വി.എച്ച് ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വൈകുന്നേരം കുഞ്ഞിനെ സന്ദര്‍ശിച്ചത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ധരുടെ സംഘമെത്തിയത്. നിലവില്‍ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംഘം കുട്ടിയുടെ ആരോഗ്യവിവരം ച!ര്‍ച്ച ചെയ്തു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല.
മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Alappuzha
അരൂരിൽ ഊഞ്ഞാലിൽ കുരുങ്ങി വിദ്യാർഥി മരിച്ചു
അരൂരിൽ ഊഞ്ഞാലിൽ കുരുങ്ങി വിദ്യാർഥി മരിച്ചുകേളാത്തുകുന്നേൽ അഭിലാഷിൻ്റെ മകൻ കശ്യപ് (10) ആണ് മരിച്ചത്.
കുമ്പളം സ്വദേശികളായ ഇവർ അരൂർ ബൈപ്പാസ് കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ്.വീടിൻ്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലിൽ കുരുങ്ങിയാണ് മരണം.
അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കശ്യപ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login