Connect with us
48 birthday
top banner (1)

Kuwait

മാവേലിക്കര അസോസിയേഷൻ കുവൈറ്റ്‌ യാത്ര അയപ്പ് നൽകി!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : മൂന്നു പതിറ്റാണ്ട് കുവൈറ്റ്‌ പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാവേലിക്കര അസോസിയേഷന്റെ ആദ്യകാല അംഗവും പുതിയകാവ് സ്വദേശിയുമായ ശ്രീ ജോസ് വർഗ്ഗീസിന്‌ അസോസിയേഷൻ യാത്ര അയപ്പ് നൽകി. രക്ഷാധികാരി ബിനോയ് ചന്ദ്രൻ ഉപഹാരം നൽകി ആദരിക്കുകയും സ്വദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. മാവേലിക്കര അസോസിയേഷനിൽ നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകും എന്ന് അദ്ദേഹം ആശംസ സന്ദേശത്തിൽ പറഞ്ഞു.


പ്രസിഡന്റ് മനോജ്‌ പരിമണം, ഉപദേശക സമതി അംഗങ്ങളായ ശ്രീ ഏ. ഐ കുര്യൻ, ശ്രീ നൈനാൻ ജോൺ, എക്സികുട്ടിവ് കമ്മറ്റി അംഗങ്ങളായ ശ്രീ മാത്യു ചെന്നിത്തല, ശ്രീ അനിൽ വള്ളികുന്നം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

ഓരോ വ്യക്തിയും പ്രവാസി ആയിരിക്കുമ്പോൾ അവരാൽ കഴിവതും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിരിക്കേണ്ട ആവശ്യകതയുടെ പ്രാധാന്യത്തെ കുറിച്ച് മറുപടി പ്രസംഗത്തിൽ ജോസ് വർഗ്ഗീസ് സൂചിപ്പിച്ചു. നൽകിയ ആദരവിന്‌ അസോസിയേഷന് നന്ദി അറിയിക്കുകയും ചെയ്തു.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Continue Reading
Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഎംസിസി പാലക്കാട്‌ ജില്ല : ഉബൈദ് ചങ്ങലീരി ട്രോഫി ഫ്ളൈറ്റേഴ്സ് എഫ്സി ജേഥാക്കളായി!

Published

on

കുവൈറ്റ് സിറ്റി : കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ഉബൈദ് ചങ്ങലീരി മെമെമ്മോറിയൽ ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് ഫ്ളൈറ്റേഴ്സ് എഫ്‌ സിയും ബീച്ച് എഫ് സിയും തമ്മിൽ തടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മുന്ന് ഗോളുകൾക്ക് ഫ്ലൈറ്റ്ഴ്സ് എഫ് സി ജേതാക്കളായി. ഫഹാഹീൽ സൂക്ക് സബാഹ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 16 ടീമുകൾ മാറ്റുരച്ചു.

വിജയികൾക്കുള്ള ട്രോഫി സ്കൈവേയ് ഗ്രുപ് മാനേജിങ് ഡയറക്ടർ നാസർ പട്ടാമ്പിയും ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അപ്പക്കാടനും ചേർന്ന് കൈമാറി. രണ്ടാം സ്ഥാനക്കാരായ ബീച്ച് എഫ്‌സിക്കുള്ള ട്രോഫി കിഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരിയും ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കരയും ചേർന്ന് കൈമാറി. മൂന്നാം സ്ഥാനക്കാരായ ബ്രദേർസ്‌ മീനാപ്പീസ് നുള്ള ട്രോഫി പൽപ്പക്ക്‌ പ്രസിഡന്റ സക്കീർ പുതുനഗരവും ജനറൽ സെക്രട്ടറി ശശി കുമാറും കൈമാറി, ഫെയർ പ്ലേയ് ട്രോഫി കരസ്തമാക്കിയ ഫ്രൈഡേ മോർണിംഗ് എഫ്‌സിക്ക് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് തൂത ട്രോഫി നൽകി. ചാമ്പ്യൻ മാർക്കുള്ള ക്യാഷ് പ്രൈസ് നിസാർ പട്ടാമ്പിയും, റണ്ണേഴ്‌സിനുള്ള ക്യാഷ് പ്രൈസ് സുലൈമാൻ പിലാത്തറയും കൈമാറി.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)


ജില്ലാ നേതാക്കളായ സൈദലവി ഒറ്റപ്പാലം ജില്ലാ സ്പോർട്സ് വിംഗ് ചെയർ മാൻ സൈദലവി വിളയൂർ ഷാനിഷദ് തുടങിയവർ നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളും സന്നിഹതരായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Continue Reading

Kuwait

അഡ്വ ഹാഷിക് തൈക്കണ്ടിക്ക് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി!

Published

on

കുവൈറ്റ് സിറ്റി : ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിച്ചേർന്ന ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി യും മിഡിൽ ഈസ്റ്റ് കൺവീനറുമായ അഡ്വ: ഹാഷിക് തൈക്കണ്ടിക്ക് ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയേഷ് ചന്ദ്രോത്ത്, രജിത് തൊടീക്കളം, സുമേഷ് പി, സജിൽ പി കെ, മഹമൂദ് പെരുമ്പ എന്നിവർ സന്നിഹിതരായിരുന്നു. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റാറെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് സിദ്ധിഖ് അപ്പക്കൻ, ലിബിൻമുഴക്കുന്നത്ത്, ഷോബിൻ സണ്ണി എന്നിവർ ചേർന്ന് അഡ്വ: ഹാഷിക് തൈക്കണ്ടിക്ക് മൊമെന്റോ കൈമാറി. ഒഐസിസി ഒരുക്കിയ സ്വീകരണത്തിന് അഡ്വ: ഹാഷിക് സമുചിതമായ കൃതജ്ഞത അറിയിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഷരൺ കോമത്ത് നന്ദി പറഞ്ഞു.

Continue Reading

Kuwait

ജീവനക്കാർക്ക് ഉത്സവമൊരുക്കി എൻ ബി ടി സി : ഈവർഷം 25 വീടുകൾ നിർമ്മിക്കും

Published

on

കുവൈറ്റ് സിറ്റി : ജീവനക്കാർക്കോ ബന്ധുക്കൾക്കോ വേണ്ടി എൻ ബി ടി സി ഗ്രുപ്പ് ഈ വര്ഷം 25 വീടുകൾ നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകും. വിവിധ രജ്ജ്യങ്ങളിൽ നിന്നുള്ള എൻബിടിസി ജീവനക്കാരിൽ നിന്നും അർഹരായവരെ തെരഞ്ഞെടുത്താണ് ഈ സഹായം നൽകുന്നത്. അർഹരായ ജീവനക്കാരുടെ മക്കൾക്ക് തുടർവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും ഗ്രുപ്പ് നൽകി വരുന്നുണ്ട്. ഫാമിലി ബെനെഫിറ്റ് സ്‌കീം വഴി ജോലിയിലിരിക്കെ മരണപ്പെടുകയോ ജോലി ചെയ്യാനാവാത്ത വിധത്തിൽ പരിക്ക് പറ്റുകയോ ചെയ്യുന്നവർക്കും കാൻസർ പോലുള്ള അപ്രതീക്ഷിത രോഗങ്ങളിൽ പെടുന്നവർക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. താഴ്ന്ന വരുമാനക്കാരായ ജീവനക്കാരുടെ മക്കൾക്ക് സ്കോളർഷിപ്പ്കളും നൽകുന്നുണ്ട്. കഴിഞ്ഞ വര്ഷം ഇത്തരത്തിൽ 52 വീടുകൾ നിർമ്മിച്ചു നൽകുകയും ജീവനക്കാർക്ക് പതിവ് പോലുള്ള സഹായ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

1991 ൽ സ്ഥാപിതമായ കുവൈറ്റ് കേന്ദ്രമായ എൻബിടിസി ഗ്രുപ്പ് നിലവിൽ നിലവിൽ സൗദി അറേബ്യ, ഖത്തർ, അബുദാബി എന്നിവിടങ്ങളിലും വിവിധ പ്രോജെക്ട്കൾ ഏറ്റെടുത്തു പൂർത്തിയാക്കി വരുന്നു.എൻ ബി ടി സി ക്കു തൊഴിലാളികൾ ഇല്ല, എല്ലാവരും കുടുംബാംഗങ്ങൾ ആണ്. ഗ്രുപ്പിന്റെ വിജയ രഹസ്യവും അത് തന്നെ. കേരളത്തിൽ നിരവധി മേഖലകളിൽ നിക്ഷേപമിറക്കിയിട്ടുള്ള മാനേജിങ് ഡയറക്ടർ ശ്രി കെ ജി എബ്രഹാം പറഞ്ഞു. എൻ ബി ടി സി വിന്റർ കാർണിവൽ നോടനുബന്ധിച്ച് മീന അബ്ദുള്ളയിലെ കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ശ്രീ ഷിബി ഈപ്പൻ എബ്രഹാം, ഓപ്പറേഷൻസ് സി ഇ ഓ ശ്രീ വിജയ ചന്ദ്രൻ എന്നിവർക്ക് പുറമെ വിന്റർ ഫെസ്റ്റിന് അഥിതിയായി എത്തിയ വിവിധ രജ്ജ്യങ്ങളിൽ അംബാസിഡർ ആയിരുന്ന ശ്രി വേണു രാജാമണിയുംപത്ര സമ്മേളനത്തെ അഭി സംബോധന ചെയ്തു. മറ്റു എൻബിടിസി ഉന്നതോദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

കേരളത്തിന്റെ വികസനത്തിന് നിക്ഷേപകരോടുള്ള സമീപനത്തിൽ ഗവർമെണ്ടും പൊതു സമൂഹവും മാറ്റം വരുത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണം. അടിസ്ഥാന സൗകര്യങ്ങൾ ബി ഓ ടി അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ശേഷിയുള്ള വിദേശ രജ്ജ്യങ്ങളിലെ പ്രവാസി അസോസിയേഷനുകളും പ്രമുഖ വ്യക്തിത്വങ്ങളുമായി ചർച്ച നടത്തിക്കൊണ്ടു കണ്സോര്ഷ്യങ്ങൾ രൂപീകരിക്കാവുന്നതാണ് എന്നും ശ്രീ കെ ജി എബ്രഹാം പറഞ്ഞു. അന്തർ ദേശീയ രംഗത്ത് എല്ലാ മേഖലയിലും പരസ്പര ബന്ധങ്ങളിൽ കടുത്ത വിള്ളൽ രൂപപെട്ടിരിക്കുന്നസാഹചര്യത്തിൽ ശുഭ സൂചകമായി ഒരു ലോക ക്രമം ശ്രമകരമാണെന്നു ഒരു ചോദ്യത്തിന് ഉത്തരമായി മുൻ അംബാസിഡർ ശ്രി വേണു രാജാമണി പറഞ്ഞു. പ്രവാസി മലയാളികളുടെ വിവിധ സാങ്കേതിക അറിവുകളും കഴിവുകളും ഫല പ്രദമായി കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനായാൽ നമുക്ക് അതിവേഗം വികസനത്തിലേക്ക് കുത്തിക്കാനാവും എന്നത് തന്റെ 34 വർഷത്തെ നയതന്ത്ര ജീവിതത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളതെന്നു ശ്രി വേണു രാജാമണി കൂട്ടി ചേർത്തു. വിൻെറർ ഫെസ്റ്റിനോട് അനുബന്ധിച്ച് ശ്രീ ബിജു നാരായണൻ നയിച്ച ഗാനമേളയടക്കം ജീവനക്കാരുടെ ഉല്ലാസത്തിനായി വിവിധ പരിപാടികൾ അരങ്ങേറി.

Continue Reading

Featured