കൃഷി മന്ത്രിയുടെ പ്രതികരണത്തിൽ നിരാശരായി കർഷകർ

മറ്റത്തൂർ : കൃഷി മന്ത്രിയുടെ പ്രതികരണത്തിൽ നിരാശയുണ്ടെന്ന് മറ്റത്തൂരിലെ കർഷകർ. കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെ മന്ത്രി തെറ്റിദ്ധരിച്ചെന്ന് കർഷകർ. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ് പരാതി അറിയിച്ചത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങാന്‍ ആളില്ലാതായെന്നായിരുന്നു പരാതി. ഇരുപത് ടണ്ണോളം മത്തനും കുമ്പളവും കെട്ടിക്കിടക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.ഉദ്യോഗസ്‌ഥൻമാരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണിതെന്നും കർഷകർ. ആരോപിച്ചു. എന്താണ് ഇതിൽ സംഭവിച്ചത് എന്നത് കൃത്യമായി പരിശോധിക്കാതെയാണ് കൃഷിമന്ത്രിയുടെ മറുപടി. പ്രതികരണത്തിൽ ദുഖമുണ്ടെന്നാണ് മറ്റത്തൂരിലെ കർഷകർ പറഞ്ഞിരിക്കുന്നത്.വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്,ഇത് മന്ത്രി പരിശോധിക്കണമെന്ന ആവശ്യം കൂടി കർഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്. വിഎഫ്‌പിസികെ യാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്.വിഎഫ്‌പിസികെയുടെ അസിസ്റ്റന്റ് മാനേജരും ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെയുള്ള ആളുകളെ കാര്യങ്ങൾ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്.വിളവെടുക്കും മുൻപ് തന്നെ എത്ര വിളവ് തങ്ങൾ പ്രതീക്ഷിക്കുന്നു ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിച്ചിട്ടുണ്ട് അവരാണ് ഹോർട്ടികോർപിനെ നേരിട്ട് കാര്യങ്ങൾ അറിയിക്കേണ്ടത് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതും.പക്ഷെ അത്തരം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച്ച സംഭവിച്ചോ എന്നാണ് മന്ത്രി പരിശോധിക്കേണ്ടതെന്നും കർഷകർ ചൂണ്ടിക്കാട്ടി

Related posts

Leave a Comment