Connect with us
48 birthday
top banner (1)

Special

ഉപേക്ഷ കൂടാതെ ചേർത്തുപിടിക്കാം; ഇന്ന് മാതൃദിനം

Avatar

Published

on

ആദിത്യ എം വി

അവഗണിക്കലിന്റെയും ഉപേക്ഷിക്കലിന്റെയും നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തേക്ക് വരുന്നത്. കുട്ടികൾ അവരുടെ മാതാപിതാക്കളെയും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഉപേക്ഷിക്കുകയും ചെയ്യുന്ന വാർത്തകൾ നാം കാണാറുണ്ട്. പക്ഷേ സമീപകാലത്ത് അത്തരം വാർത്തകൾ വർദ്ധിച്ചുവരികയാണ്. ബന്ധങ്ങളുടെ ആർദ്രത മനസ്സിലാക്കാത്ത ഒരു തലമുറയാണ് ഇന്നിന്റെ അപചയം. ഒരു കുട്ടിയായി പിറന്നുവീഴുന്ന നിമിഷം മുതൽ എല്ലാ ഉയർച്ചകളിലും കരുതലായി നിലകൊള്ളുന്ന മാതാപിതാക്കളെ വളർന്ന് പന്തലിക്കുമ്പോൾ വേണ്ടെന്നു വെക്കുന്ന പ്രവണത അപരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. രണ്ടോ മൂന്നോ ദിവസം കുട്ടി വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ രക്ഷകർത്താക്കൾക്കും തിരികെ രക്ഷകർത്താക്കൾ എന്തെങ്കിലും യാത്ര പോകുമ്പോൾ കുട്ടിക്കും നേരിടേണ്ടിവരുന്ന നഷ്ടബോധം എത്രത്തോളം എന്ന് നമുക്കറിയാം. അങ്ങനെയാകുമ്പോൾ കാലങ്ങളോളം ഉപേക്ഷിച്ചു പോകുമ്പോൾ അവരിൽ നിറയുന്ന സങ്കടക്കടൽ എത്രത്തോളമാകും. ബന്ധങ്ങൾ അറ്റു പോകുക എന്നാൽ അത് മരണത്തോളം തന്നെ അത്ര വേദനിപ്പിക്കുന്ന ഒന്നാണ്. വളർത്തി വലുതാക്കിയ അമ്മയെയും അച്ഛനെയും നിഷ്കരുണം തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിന് ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് രാജ്യത്ത് വർധിച്ച് വരുന്ന വൃദ്ധസദനങ്ങൾ. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ ഇത്തരം അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ല. തൃപ്പൂണിത്തുറയിൽ മകൻ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. പൊതുസ്ഥലങ്ങളിലും അമ്പലനടകളിലും അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കൾ ഒരിക്കൽ അവരെയും നാളെ വാർദ്ധക്യം പിടുകൂടും എന്ന് ഓർക്കുന്നില്ല.

Advertisement
inner ad

സ്വത്ത്‌ തട്ടിയെടുത്തും മറ്റും വർദ്ധക്യത്തിലെത്തുമ്പോൾ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ ക്രമാതീതമായി വർധിച്ച് വരികയാണ്. മൂന്ന് പവന്റെ മാലയ്ക്കും അരലക്ഷം രൂപയ്ക്കും വേണ്ടി വൃദ്ധമാതാവിനെ കൊലപെടുത്തിയ സംഭവം നമ്മുടെ നൈതിക മൂല്യങ്ങൾക്ക് സംഭവിച്ച ജീർണതയ്ക്ക് ഉദാഹരണമാണ്. ഏറെ പരിചണവും പരിപാലനവും സ്നേഹവും പരിരക്ഷയും കൊടുത്ത് വളർത്തിയ മാതാപിതാക്കളെ സ്വന്തം മക്കൾ തന്നെ ഈ രീതിയിൽ ക്രൂരതയ്ക്ക് വിധേയമാക്കുമ്പോൾ മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്.വാർദ്ധക്യത്തിലെത്തുമ്പോൾ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ പ്രയോഗിക്കാൻ ഇവിടെ നിയമങ്ങൾ ഉണ്ടെങ്കിൽ തന്നെ അതൊക്കെ പലപ്പോഴും നോക്കുകുത്തികളായി മാറുകയാണ്. 2007 ൽ പാർലമെന്റ് പാസ്സാക്കിയ മെയ്ന്റനൻസ് വെൽഫയർ പേരെന്റ്സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം മാതാപിതാക്കളെ പരിപാലിക്കാത്ത മക്കളെ കടുത്ത ശിക്ഷയ്ക്ക് വിധിക്കും എന്നാണ് നിയമം. എന്നാൽ പ്രയോഗികമായി ഇത്തരം നിയമങ്ങൾ അധികാരികൾ കൊണ്ടുവരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. കപട സ്നേഹത്തിന്റെ പിന്നിൽ എണ്ണമറ്റ മാതാപിതാക്കൾ സ്വന്തം മക്കളുടെ പ്രവർത്തികൊണ്ട് ശാരീരികവും വൈകാരികവും സാമ്പത്തികവുമായ ചൂഷണങ്ങൾ അനുഭവിക്കുന്നു. വാക്കാലുള്ള അധിക്ഷേപങ്ങളും കൃത്രിമത്വവും മുതൽ ശാരീരിക ആക്രമണവും മാനസികചൂഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.പുതിയ സംസ്കാരങ്ങളുടെ അതിനിവേശം സമൂഹത്തിൽ ആഴത്തിലുള്ള ഇടുങ്ങിയ ചിന്താഗതി രൂപപ്പെടുത്തും. പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങളെ തിരിച്ചറിയാൻ കഴിയാത്ത തലമുറയായി നമ്മുടെ പുതുതലമുറ മാറിയിരിക്കുന്നു. ഒരു വ്യക്തി ഒരു സമൂഹത്തിന്റെ തന്നെ പരിചേതമായി മാറുമ്പോൾ ആ സമൂഹം ഒരു മൂല്യബോധം ഉള്ളതാവണം. ആ മൂല്യങ്ങൾ സ്വയം നവീകരണത്തിലൂടെ ഒരു വ്യക്തിക്ക് ഉണ്ടാകേണ്ടതുണ്ട്. അകലങ്ങൾക്കിടം നൽകാതെ, അതിരുകളില്ലാതെ പരസ്പരം ചേർന്നു നിൽക്കുന്ന ഇടങ്ങളുണ്ടാകട്ടെ..

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കോടതിയും തഴഞ്ഞു: മൂക്കിന്‍ തുമ്പത്തെ ‘പീപ്പിയെ’ തൊടാതെ പൊലീസ്

Published

on


തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും കേരള പൊലീസിന് ദിവ്യയെ തൊടാന്‍ പേടി. തെളിവുകളും മൊഴികളും ദിവ്യയ്ക്ക് പ്രതികൂലമായിട്ടു പോലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂക്കിന്‍ തുമ്പത്തുള്ള ദിവ്യയെ തൊടാന്‍ കാക്കിക്ക് മുട്ടിടി. മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നതു വരെ അറസ്റ്റിന് വഴങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിട്ടും ദിവ്യ കാണാമറയത്തു തന്നെ. പ്രതിഷേധങ്ങളില്‍ കേരളം കത്തുമ്പോഴും പിണറായിയുടെ സംരക്ഷണ വലയത്തില്‍ സുരക്ഷിതയാണ് ദിവ്യ.

സമ്മേളന കാലത്ത് നടപടി സ്വീകരിക്കില്ലെന്ന പാര്‍ട്ടിയുടെ ഇതുവരെയില്ലാത്ത ന്യായം നിരത്തുമ്പോള്‍ പാര്‍ട്ടി സഖാക്കള്‍ ഒന്നോര്‍ക്കണം അച്ഛന്‍ നഷ്ടപ്പെട്ട രണ്ട് പെണ്‍മക്കളുടെ അവസ്ഥ. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയുള്‍പ്പടെ പൊലീസ് തല്ലിച്ചതയ്ക്കുമ്പോഴും ആ ശുഷ്‌ക്കാന്തി ദിവ്യയെ പിക്കുന്ന കാര്യത്തിലില്ല. ദിവ്യയ്‌ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഇനി പൊലീസ് എന്ത് ന്യായീകരണമാണ് പൊലീസ് നിരത്താനുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. പെറ്റിക്കേസുകളില്‍ പോലും കാലതാമസമെടുക്കാതെ

Advertisement
inner ad
Continue Reading

Featured

രണ്ട് കേന്ദ്രമന്ത്രിമാര്‍ ജീവിച്ചിരിപ്പുണ്ടോ? വയനാട്ടിലെ ദുരിതബാധിതര്‍ നിങ്ങള്‍ക്കും സഹോദരങ്ങളല്ലേ

Published

on

പത്തു രൂപ വാങ്ങിയെടുക്കാന്‍ കഴിയാത്ത നിര്‍ഗുണ മന്ത്രിമാര്‍

വയനാട്ടിലെ മുണ്ടക്കയിലും ചൂരല്‍ മലയിലും ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധി പേരാണ് മരണമടഞ്ഞത് നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് വീടും നഷ്ടപ്പെട്ടു ഒരു പട്ടണം അപ്പാടെ ഒലിച്ചു പോയപ്പോള്‍ അവിടെയുണ്ടായിരുന്ന കടകളും മറ്റും ഇല്ലാതെയായി അങ്ങനെ ജീവനുള്ളവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്ത 200 ഓളം മനുഷ്യരുടെ കാര്യം തീരാനോവായി കേരളീയരില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ് പരമകാരുണികനായ നമ്മുടെ പ്രധാനമന്ത്രി ദുരന്തം ഉണ്ടായി നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ വയനാട്ടില്‍ എത്തി ദുരിതങ്ങളെല്ലാം നേരില്‍ കണ്ടതാണ് മടങ്ങിപ്പോവുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ ദുരിതബാധിതര്‍ക്ക് ഒപ്പം ഉണ്ടാകും എന്നു കൂടിയാണ് ഇപ്പോള്‍ വയനാട്ടില്‍ ദുരന്തം ഉണ്ടായ ശേഷം 77 ദിവസങ്ങള്‍ കടന്നുപോയി ദുരിതബാധിതര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ കഴിയുന്നു എന്നതാണ് അവിടെനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് യഥാര്‍ത്ഥത്തില്‍ രാജ്യത്തുണ്ടായ ഏറ്റവും ഭീകരമായ ഒരു പ്രകൃതി ദുരന്തമായിരുന്നു വയനാട്ടില്‍ ഉണ്ടായത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദുരിതമുണ്ടാകുമ്പോള്‍ അതിന് സഹായവുമായി കോടി എത്തേണ്ടത് രാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും അതുപോലെതന്നെ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും ആണ് ഭാഗ്യഹീനരായ വയനാട്ടിലെ ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം തികച്ചും അനാഥാവസ്ഥയില്‍ തുടരുന്നു എന്നതാണ് ഇപ്പോഴത്തെയും അവസ്ഥ

Advertisement
inner ad

തൃശ്ശൂര്‍ ഇങ്ങോട്ട് തന്നാല്‍ ഞാന്‍ തൃശ്ശൂരിനെ മാത്രമല്ല കേരളത്തെ തന്നെ മാറ്റിമറിച്ചു കളയും എന്ന് വീരവാദം മുഴക്കിയ ഒരു സിനിമക്കാരന്‍ മന്ത്രി നമുക്കുണ്ട് ഏതൊക്കെയോ കാരണങ്ങളുടെ പേരില്‍ ഇടത് വലത് മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചുകൊണ്ട് വലിയ വിജയം നേടി ആഘോഷങ്ങള്‍ നടത്തി ഡല്‍ഹിയിലെത്തുകയും അവിടെനിന്ന് കേന്ദ്രമന്ത്രിയുടെ തലപ്പാവും വെച്ചുകൊണ്ട് കേരളത്തിലേക്ക് മടങ്ങി വരികയും ചെയ്ത ബിജെപിയുടെ നേതാവാണ് സിനിമക്കാരനായ സുരേഷ് ഗോപി എവിടെ ആര് കണ്ണീര് ഒഴുക്കിയാലും അവരുടെ അടുക്കല്‍ ഓടിയെത്തി സാന്ത്വനത്തിന്റെ വാക്കുകള്‍ പറഞ്ഞിരുന്ന സുരേഷ് ഗോപിയെ ഇപ്പോള്‍ മലയാളികള്‍ക്ക് കാണുവാന്‍ പോലും കിട്ടുന്നില്ല ലോട്ടറി അടിച്ചത് പോലെ എംപി പോലും അല്ലാത്ത അവസ്ഥയില്‍ കേന്ദ്രമന്ത്രി കസേര കിട്ടിയ മറ്റൊരു മലയാളിയാണ് ബിജെപിയുടെ നേതാവായ കേന്ദ്രമന്ത്രി ജോര്‍ജ് തോമസ് ഇദ്ദേഹം എന്തൊക്കെയോ ചെയ്തു കളയും എന്ന് വയനാട്ടില്‍ എത്തി പ്രസ്താവന നടത്തി മടങ്ങിപ്പോയതാണ് അദ്ദേഹത്തെയും പിന്നീട് കണ്ടിട്ടില്ല

തെരഞ്ഞെടുപ്പ് വിജയം നേടി ആര് അധികാരത്തില്‍ വന്നാലും അവരുടെ പ്രഥമ കടമ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കുക എന്നതാണ് വയനാട്ടില്‍ സ്വാഭാവികമായ ദുരിതം അല്ല ജനങ്ങള്‍ക്ക് ഉണ്ടായത് പ്രകൃതി വരുത്തിയ ദുരിതമാണ് അവര്‍ അനുഭവിച്ചത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളും കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളും അവിടെ ഇപ്പോഴും കണ്ണീരൊഴുക്കി കഴിയുകയാണ് ഇത്രയും ദിവസവും കഴിഞ്ഞിട്ടും കിടക്കുവാന്‍ ഒരു വീട് താല്‍ക്കാലികമായി എങ്കിലും ദുരിതമാധിതര്‍ക്ക് കൈമാറുവാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല ആശ്വാസ ധനസഹായം എന്നൊക്കെ പറഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും ഇതും ഫലപ്രദമായി മുന്നോട്ടു പോകുന്നില്ല കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരാണ് ഭരണം നടത്തുന്നത് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സിപിഎം എന്ന പാര്‍ട്ടിയാണ് ഈ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന സഖാക്കള്‍ക്ക് എല്ലാ കാലത്തും പിരിവ് ഒരു ഹരമാണ് വയനാടിന്റെ പേരിലും വ്യാപകമായി പാര്‍ട്ടി പിരിവ് നടത്തി എന്നാണ് പറഞ്ഞു കേള്‍ക്കുന്നത് ഈ പിരിച്ച തുക ഇതുവരെ എന്തായാലും വയനാട്ടിലെ ദുരിതമനുഭവിക്കുന്നവരുടെ കൈകളില്‍ എത്തിയിട്ടില്ല

Advertisement
inner ad

ദുരന്തം ഉണ്ടായ ശേഷം ഓടിയെത്തിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ പരിക്കേറ്റ കഴിഞ്ഞിരുന്ന ആള്‍ക്കാരെ ആശുപത്രിയില്‍ കണ്ട ശേഷം കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കുകയും ഒപ്പം ഉണ്ടാകും എന്ന് പറയുകയും ചെയ്ത ശേഷം വിമാനം കയറിപ്പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഇതുവരെ ശ്രമിച്ചിട്ടില്ല പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായ മറ്റു പല സംസ്ഥാനങ്ങള്‍ക്കും നൂറുകണക്കിന് കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ച ശേഷവും കേരളത്തിന് പത്തു രൂപയെങ്കിലും തരാന്‍ നരേന്ദ്രമോദി മുന്‍കൈ എടുത്തില്ല കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു ചടങ്ങിയെത്തിയ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാ രാമന്‍ പറഞ്ഞത് കേരളത്തിന്റെ സഹായം ഉടന്‍ തന്നെ അനുവദിക്കും എന്നാണ് ദുരന്തമുണ്ടായി 77 ദിവസത്തിന് ശേഷവും അനുവദിക്കും എന്ന് പറയാന്‍ അല്ലാതെ അനുവദിച്ചു എന്ന് പറയാന്‍ കേന്ദ്ര ധനകാര്യ മന്ത്രി പോലും തയ്യാറായിട്ടില്ല

ഭരണസമ്പ്രദായത്തിന്റെ ഭാഗം ആയി സാധാരണ ഇടയ്ക്കിടെ കേന്ദ്രമന്ത്രിസഭയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുക പതിവാണ് ഈ മന്ത്രിസഭാ യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു പ്രമാണിമാരും പങ്കെടുക്കാറുണ്ട് ഈ യോഗത്തില്‍ ചായ കുടിച്ചിരുന്ന പിരിയുന്നത് അല്ലാതെ ഏതെങ്കിലും ഒരു അവസരത്തില്‍ കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ പ്രകൃതിദുരന്തത്തിന് സഹായം അനുവദിക്കണം എന്ന് പറയാന്‍ രണ്ടു മന്ത്രിമാരില്‍ ആരും തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്

Advertisement
inner ad

വയനാട്ടില്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ദുരന്തം നേരിട്ട് കാണുവാനും നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കാനും വരികയുണ്ടായി അവരും റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട് ഇതിനിടയിലാണ് കേരളം 229 കോടി രൂപയുടെ അടിയന്തര സഹായം വേണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കേരള സര്‍ക്കാരും വിവിധ വകുപ്പുകളും തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ 1200 കോടി രൂപ വേണം എന്ന് കേന്ദ്രത്തെ അറിയിച്ചതാണ് ഇതെല്ലാം കഴിഞ്ഞിട്ടും കേന്ദ്രത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്

കഴിഞ്ഞദിവസം കേരള നിയമസഭയില്‍ വയനാട് ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച ഒരു പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നു ഈ പ്രമേയത്തെ ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും ഒരുപോലെ പിന്താങ്ങുകയും ചെയ്തു എന്നാല്‍ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയോ ധനകാര്യ മന്ത്രിയോ കേന്ദ്രത്തിനെതിരെ ഒരു വാക്കും ഉച്ചരിച്ചില്ല പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല ഇത് വ്യക്തമാക്കുന്നത് വേറെ ചില രാഷ്ട്രീയ സംഭവവികാസങ്ങളുടെ പിന്നാമ്പുറ കാര്യങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പട്ടികയില്‍ പെട്ടു കിടക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ വഴി രഹസ്യബന്ധം ഉണ്ടാക്കി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടുകൂടി തടി തപ്പി കഴിയുകയാണ് പിണറായി വിജയന്‍ അങ്ങനെയുള്ള പിണറായി വിജയന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താന്‍ നാക്ക് അനങ്ങില്ല

Advertisement
inner ad

കേരളത്തിലെ പിണറായി ഭരണം ജനദ്രോഹ ഭരണത്തിന്റെ തുടര്‍ച്ചയാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ വിലയിരുത്തല്‍ ആയിരുന്നു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുഴുവന്‍ ജനങ്ങളും ഭരണത്തിനെതിരെ വിധിയെഴുതിയപ്പോള്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് ഒറ്റ സീറ്റിലേക്ക് ഒതുങ്ങുന്ന ഫലമാണ് ഉണ്ടായത് ഇതിനുശേഷം പലതരത്തിലുള്ള തെരഞ്ഞെടുപ്പ് ഫല ചര്‍ച്ചകളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിന്റെ രഹസ്യം സിപിഎം വോട്ട് മറിച്ചതാണ് എന്നവരെ പറയപ്പെടുന്നുണ്ട് ഏതായാലും ഏത് വിധത്തില്‍ ആയാലും കേരളത്തില്‍ നിന്നും രണ്ട് ബിജെപി നേതാക്കള്‍ നരേന്ദ്രമോദിയുടെ സര്‍ക്കാരില്‍ മന്ത്രിമാരാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഭീകരമായ പ്രകൃതി ദുരന്തം നടക്കുകയും അതില്‍ പെട്ട നൂറുകണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും ജീവിത ദുരിതവുമായി കഴിയുകയും ചെയ്യുമ്പോള്‍ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുവാന്‍ ശ്രമിക്കാത്ത ഈ കേന്ദ്രമന്ത്രിമാര്‍ ദയവുചെയ്ത് മലയാളികളെ കുറിച്ചും കേരളീയരെക്കുറിച്ചും ഇനിയെങ്കിലും മിണ്ടാതിരിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്

Advertisement
inner ad
Continue Reading

Featured

ഇരാറ്റിന്‍പുറം: വശ്യതയില്‍ ഒളിഞ്ഞിരിക്കുന്ന അപകടക്കെണി

Published

on


നെയ്യാറ്റിന്‍കര/ തിരുവനന്തപുരം: നെയ്യറ്റിന്‍കര ഈരാറ്റിന്‍ പുറത്ത് നെയ്യാറില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് വിഷ്ണുവിന്റെ മൃതദേഹം സ്‌കൂബ ടീമിന്റെ സഹായത്തോടെ കണ്ടെടുത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടിയില്‍ ഇരാറ്റിന്‍പുറത്തു നിന്നും ലഭിക്കുന്ന എട്ടാമത്തെ മൃതദേഹമാണ് വിഷ്ണുവിന്റേത്. വശ്യമനോഹാരിതയില്‍ ഏവരുടേയും മനംകുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്നാണ് ഈരാറ്റിന്‍പുറത്ത്. നെയ്യാറ്റിന്‍കര നഗരസഭയിലാണ് ഈരാറ്റിന്‍പുറം. പാറക്കൂട്ടങ്ങളുടെ അകമ്പടികളോടെ ചാരുതയാര്‍ന്ന ഇവിടം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ട് വളരെ കുറച്ചു കാലമേ ആകുന്നുള്ളൂ. എന്നാല്‍ മനോഹാരിതയ്ക്കു പുറമെ ഇവിടെ പതിയിരിക്കുന്ന അപകടങ്ങള്‍ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

2010ല്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ എസ് എസ് ജയകുമാറാണ് ഈരാറ്റിന്‍പുറം ഒരു ടൂറിസ്റ്റ് കേന്ദമാക്കാനുള്ള പ്രൊപ്പോസല്‍ ആദ്യം കൊണ്ട് വന്നത്. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും അനുമതി നല്‍കുകയും പദ്ധതിക്കായി 16 കോടി രൂപ അനുവദിക്കുകയും ചെയ്തു. 45 ലക്ഷം രൂപ മുടക്കി മനോഹരമായ നടപ്പാത നിര്‍മ്മിച്ചു. അപകടത്തുരുത്തുകള്‍ ഒഴിവാക്കാനുള്ള കര്‍്മ്മപദ്ധതികളുടെ രൂപരേഖയും നിര്‍മ്മിച്ചിരുന്നു.എന്നാല്‍ പിന്നീടു വന്ന സിപിഎം ഭരണത്തില്‍ യാതൊരു നിര്‍മ്മാണ പ്രവൃത്തികളും നടന്നില്ലെന്നു മാത്രമല്ല, അനുവദിച്ച തുക വിനിയോഗിച്ചുമില്ല. ടൂറിസ്റ്റു കേന്ദമായി ഉയര്‍ന്നു വന്ന ഇവിടം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു.

ഇരാറ്റിന്‍പുറം നടപ്പാതയിലൂടെ നടന്ന് താഴെയിറങ്ങി 30 മീറ്ററില്‍ പാറക്കൂട്ടങ്ങളാണ്. ഇതിനു താഴെ കുത്തിയൊലിക്കുന്ന പുഴയാണ്. ഈ പാറക്കൂട്ടങ്ങളിലാണ് അപകടങ്ങള്‍ പതിയിരിക്കുന്നത്. ഇവിടെ വീണ് അപകടത്തില്‍പ്പെട്ടാല്‍ മൃതദേഹം പോലും കണ്ടെടുക്കാന്‍ ആഴ്ചകളോളം വേണ്ടി വരും. 2014ല്‍ ഇവടെ അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം 9 ദിവസത്തിനു ശേഷമാണ് പാറക്കൂട്ടങ്ങളുടെ ഇടുക്കില്‍ നിന്നും ലഭിച്ചത്. മുന്‍ കരുതലിനായി ബോര്‍ഡുകള്‍ സ്ഥപിക്കണമെന്ന് നിരവധി തവണ വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലീല നഗരസഭ യോഗങ്ങളില്‍ അറിയിച്ചിട്ടും നാളിതുവരെ അത്തരമൊരു ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ നീന്തല്‍ പരിശീലകരെ ഗാര്‍ഡ് ആയി നിയമിക്കണമെന്ന് നിയമം അനുശാസിക്കുമ്പോഴും സിപിഎമ്മിന് കൊടിപിടിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് ഇവിടെ സെക്യൂരിറ്റി. ഇത്രയധികം ആളുകള്‍ മരിച്ചു വീഴുമ്പോഴും ജീവന് ഒരു വിലയും നല്‍കുന്നില്ല. അവധി ദിനങ്ങളിലും അല്ലാതെയും യുവാക്കളുടെ ഒരു നിര തന്നെയാണ് ഇവിടേയ്ക്ക് എത്തുന്നത്. വ്യക്തമായി സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാനുള്ള വിദഗ്ധര്‍ ഇല്ലാത്തതിനാലാണ് ഇവിടെ അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്നത്. മരിച്ച വിഷ്ണു അവസാനത്തേതല്ല. ഇനിയും നിരവധിപേര്‍ ഈ അപകടത്തുരുത്തിലേയ്ക്ക് എത്തിക്കൊണ്ടേയിരിക്കും.

Advertisement
inner ad
Continue Reading

Featured