Connect with us
head

Kerala

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

മണികണ്ഠൻ കെ പേരലി

Published

on

കല്‍പ്പറ്റ: മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. മുന്‍ മന്ത്രി എം.വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളാണ് ഉഷ.

1958ലാണ് വീരേന്ദ്രകുമാര്‍ ഉഷയെ വിവാഹം ചെയ്തത്. ജീവിതത്തിലെന്ന പോലെ വീരേന്ദ്ര കുമാറിന്റെ ലോകയാത്രകളിലെയും സഹയാത്രികയായിരുന്നു ഉഷ. മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബംഗളൂരൂ).

Advertisement
head

ഇന്നു വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ വയനാട് കല്‍പ്പറ്റയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് കല്‍പ്പറ്റ പുളിയാര്‍ മലയിലെ വീട്ടുവളപ്പില്‍

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured