News
അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴൽനാടൻ എംഎൽഎ
പോത്താനിക്കാട് : പോത്താനിക്കാട് അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴൽനാടൻ എംഎൽഎ. ഇന്നലെ ജനപ്രതിനിധികൾക്കൊപ്പം എത്തിയായിരുന്നു ഓണാഘോഷം. മാത്യു കുടൽ നാടൻ എംഎൽഎയുടെ സ്പർശം പദ്ധതിയുടെ ഭാഗമായി അന്തേവാസികൾക്ക് ഓണക്കോടികൾ നൽകി അവർക്കൊപ്പം സദ്യയുണ്ടാണ് എംഎൽഎയും സഹപ്രവർത്തകരും മടങ്ങിയത്. 1986 ലാണ് ഈ സ്ഥാപനം പോത്താനിക്കാട് പ്രവർത്തനം ആരംഭിച്ചത്. കേരള ഫെഡറേഷൻ ഓഫ് ബ്ലയ്ൻഡിന് സൗജന്യമായി കിട്ടിയ സ്ഥലത്ത്, സുമനസ്സുകളായ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രസ്തുത സ്ഥാപനവും, അനുബന്ധ കെട്ടിടങ്ങളും പണി കഴിപ്പിച്ചത്. തുടക്കത്തിൽ കേന്ദ്രസാമൂഹ്യനീതി വകുപ്പിന്റെ ഗ്രാൻഡ് അന്ധവനിതകളുടെ തൊഴിൽ പരിശീലനത്തിനായി ലഭിച്ചിരുന്നു എന്നാൽ 2000 മുതൽ കേന്ദ്രഗവണ്മെന്റ് നൽകി വന്നിരുന്ന ഗ്രാൻഡ് നിർത്തലാക്കിയതോടെ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം മന്ദഗതിയിലായി. 38വർഷം മുൻപ് പണിത ഹോസ്റ്റൽ കെട്ടിടം ഇപ്പോൾ ജീർണാവസ്ഥയിലാണ്. കെട്ടിടത്തിനു സുരക്ഷാഭീഷണി ഉള്ളതുകൊണ്ടും, ഇവരെ സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ടും കൂടുതൽ വനിതകളെ പാർപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. തിരികെ പോകാൻ യാതൊരു ഇടവുമില്ലാത്ത ഇരുപത്തഞ്ചോളം അന്ധസഹോദരിമാർ എപ്പോഴും ഇവിടെ പരിമിതമായ സാഹചര്യങ്ങളിൽ താമസിച്ചു വരികയാണ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് , വൈസ് പ്രസിഡന്റ് ആശാ ജിമ്മി, സാലി ഇയ്പ്പ് – ബ്ലോക്ക് പഞ്ചായത്ത് അംഗം, ഷാജി സി ജോൺ – കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്.പഞ്ചായത്ത് അംഗങ്ങളായ ജോസഫ് എൻ എം, ജോസ് വർഗീസ്, ജിനു മാത്യു, ഫിജിന അലി, ഡോളി സജി, ബ്ലൈൻഡ് വുമൺസ് വെൽഫെയർ ഡെവലപ്മെന്റ് സെന്റർ- ചെയർമാൻ ജിൻസ് ജോർജ്, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് – സംസ്ഥാന സെക്രട്ടറിജയരാജ് പി എന്നിവർ പങ്കെടുത്തു.
Accident
പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവം: തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്
ബെംഗളൂരു: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി. സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കേസ്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. മകന്‍ ബോധം കെട്ട് വീഴുകയും ഭര്‍ത്താവിനും മകള്‍ക്കും പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.
Kerala
പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം: ‘ജിന്നുമ്മ’ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ‘ജിന്നുമ്മ’ എന്നറിയപ്പെടുന്ന മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെയും മന്ത്രവാദിനിയുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28ന് ഖബറിടത്തില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കല്‍ ഡിവൈ.എസ്.പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുള്‍പ്പെടെയുള്ളവര്‍ ബന്ധുവീട്ടിലുണ്ടായിരുന്ന ദിവസമാണ് ഗഫൂര്‍ ഹാജി മരിച്ചത്.
Kannur
‘കട്ടന്‍ചായയും പരിപ്പുവടയും’ മാറ്റും: ആത്മകഥയ്ക്ക് പുതിയ പേരിടുമെന്ന് ഇ പി ജയരാജന്‍
കണ്ണൂര്‍:’കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്നും അത് തന്നെ പരിഹസിക്കാന്‍ ഡി.സി. ബുക്‌സ് മനപ്പൂര്‍വം നല്‍കിയതാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. പേര് എന്താണെന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ആ പേര് സ്വീകരിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മകഥ എഴുതികൊണ്ടിരിക്കുകയാണ്. ഡിസംബര്‍ വരെയുള്ളത് പൂര്‍ത്തിയായി. ഡിസംബര്‍ വരെയുള്ള ജീവിതമാണ് അതിലുണ്ടാകുക. ബാക്കിയുള്ള ജീവിത ചരിത്രം അടുത്ത ഭാഗത്തുണ്ടാകും. ആത്മകഥക്ക് രണ്ടോ മൂന്നോ ഭാഗം വരെയുണ്ടാകാം. പ്രസാധകരെ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധീകരണത്തിന് അനുമതി തേടി ഒട്ടേറെ പ്രസാധകര്‍ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ അനുമതി തേടിയശേഷം പുസ്തകം പുറത്തിറങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.
സമൂഹമാധ്യമങ്ങളില്‍ ആത്മകഥയെന്ന പേരില്‍ പ്രചരിച്ച ഭാഗങ്ങള്‍ തന്റേതല്ലെന്നും അതിനെതിരെ ഡി.സി ബുക്‌സിനെതിരായ നിയമ നടപടികള്‍ നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ‘കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഇ.പി. ജയരാജന്റെ പേരിലുള്ള ആത്മകഥ പുറത്തുവന്നിരുന്നത്.
-
Kerala4 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login