Connect with us
48 birthday
top banner (1)

Kerala

മാസപ്പടിയില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: സ്പീക്കര്‍ ചെയ്തത് അവകാശ ലംഘനമെന്നും മാത്യു കുഴല്‍നാടന്‍

Avatar

Published

on


തിരുവനന്തപുരം: എഴുതിക്കൊടുത്ത അഴിമതി ആരോപണം ബഡ്ജറ്റിന്റെ പൊതുചര്‍ച്ചയ്ക്കിടെ സഭയില്‍ ഉന്നയിക്കാനുള്ള ശ്രമം സ്പീക്കര്‍ തടഞ്ഞതില്‍ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒരു അംഗത്തിന്റെ അവകാശം നിഷേധിക്കുകയാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ ചെയ്തതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. ജനാധിപത്യം കശാപ്പുചെയ്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിനുവേണ്ടി സ്പീക്കര്‍ തന്റെ നില വിട്ട് പെരുമാറിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മാത്യു കുഴല്‍നാടന്റെ വിമര്‍ശനം.

വീണാ വിജയനോ എക്സാലോജിക് കമ്പനിയോ ഒരു സേവനവും നല്‍കാതെയാണ് പണം സ്വീകരിച്ചതെന്ന് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഒഫ് കമ്പനീസും ഇപ്പോള്‍ എസ് എഫ് ഐ ഒയും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാരും നിഷേധിക്കുന്നില്ല. സിപിഎമ്മും ഇത് നിഷേധിക്കുന്നില്ല. അഴിമതിയാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം.

Advertisement
inner ad

‘ഇത്രയുംകാലം മാസപ്പടി വിവാദത്തില്‍ മാദ്ധ്യമങ്ങളും പൊതുജനവും പ്രതികൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെയായിരുന്നു. എന്നാല്‍ ഇതിലെ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി തന്നെയാണ്. സിഎംആര്‍എല്‍ എന്ന കമ്പനിയുടെ മുഖ്യ വരുമാനം കരിമണല്‍ ആണ്. 2004ല്‍ നാല് ലീസുകള്‍ സിഎംആര്‍എല്ലിന് സര്‍ക്കാര്‍ നല്‍കി. ഇന്ന് ആയിരം കോടിയിലേറെ മൂല്യമുള്ള നാല് ലീസുകളാണിത്. എന്നാല്‍ പൊതുസമൂഹത്തിന്റെ ഉത്തമതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ലീസ് എന്നതിനാല്‍ പത്തുദിവസത്തിനുപിന്നാലെ ഇതിന്റെ തുടര്‍നടപടികള്‍ അന്നത്തെ സര്‍ക്കാര്‍ മരവിപ്പിച്ചു. പിന്നീട് ആ ലീസ് പ്രവര്‍ത്തനരഹിതമായിരുന്നു. ഈ ലീസ് തിരിച്ചുപിടിക്കാന്‍ അന്നുമുതല്‍ സിഎംആര്‍എല്‍ ശ്രമിച്ചിരുന്നു.

പിന്നീടുവന്ന സര്‍ക്കാരുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് ലീസ് നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചു. എകെ ആന്റണി സര്‍ക്കാരിന്റെയും അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും നിലപാട് അതായിരുന്നു. പൊതുമേഖലയില്‍ അല്ലാതെ സ്വകാര്യ വ്യക്തികള്‍ കരിമണല്‍ ഖനനത്തില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന നയം അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

Advertisement
inner ad

ഇതിനിടെ ലീസ് ക്യാന്‍സര്‍ ചെയ്തതിനെതിരെ സിഎംആര്‍എല്‍ ദേശീയ മൈന്‍സ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സിഎംആര്‍എല്ലിന്റെ ആവശ്യം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനയ്ക്ക് ശേഷവും അനുകൂലതീരുമാനം കൈകൊണ്ടില്ല. തുടര്‍ന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയും അവര്‍ക്കനുകൂലമായ ഉത്തരവ് ഉണ്ടാവുകയും ചെയ്തു. അപ്പോഴും സര്‍ക്കാര്‍ ലീസ് അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയെങ്കിലും സിഎംആര്‍എല്ലിന് അനുകൂലമായിരുന്നു നടപടി. പിന്നീട് സംസ്ഥാനം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. സിഎംആര്‍എല്ലിന് ലീസ് അനുവദിക്കാതെ അവസാനംവരെയും അന്നത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോരാടി.

2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇതിനുപിന്നാലെ 20- 12- 2016 മുതല്‍ വീണയ്ക്ക് മാസാമാസം അഞ്ചുലക്ഷം രൂപ സിഎംആര്‍എല്‍ വീണയ്ക്ക് നല്‍കുകയാണ്. ലീസ് തിരിച്ചുപിടിക്കുകയെന്നാണ് സിഎംആര്‍എല്ലിന്റെ ലക്ഷ്യം. അന്നത്തെ പിണറായി വിജയന്‍ സര്‍ക്കാരിനുമുന്നിലും ലീസ് അനുവദിക്കാന്‍ സിഎംആര്‍എല്‍ അപേക്ഷ നല്‍കിയിരുന്നു. 02- 03- 2017 മുതല്‍ അഞ്ചുലക്ഷം കൂടാതെ മൂന്ന് ലക്ഷം രൂപ വീതം വീണ്ടും സിഎംആര്‍എല്‍ നല്‍കി. വന്‍ തുകയ്ക്ക് കരിമണല്‍ പാട്ടത്തിന് സിഎംആര്‍എല്ലിന് സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുമേഖലയില്‍ മാത്രമേ കരിമണല്‍ ഖനനം അനുവദിക്കുകയുള്ളൂവെന്ന് പറയുമ്പോഴും സിഎംആര്‍എല്ലിന് വേണ്ടി ഒരുവരി വാചകം സര്‍ക്കാര്‍ എഴുതിച്ചേര്‍ത്തു’- മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണെന്ന് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ആര്‍.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്നും സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം പറഞ്ഞു.

ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതും ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂര്‍ പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.

Advertisement
inner ad

മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീര്‍ വിവാദത്തിലൂടെ സി.പി.എം ശ്രമിച്ചത്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന സന്ദേശമാണ് എ.ഡി.ജി.പി വഴി മുഖ്യമന്ത്രി ആര്‍.എസ്.എസിന് കൈമാറിയത്. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. വിശ്വാസത്തെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പറഞ്ഞ ബി.ജെ.പിയാണ് ഉത്സവം കലക്കിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കപട നിലപാടുകള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.

പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും മിണ്ടുന്നില്ല. പഴയ സി.പി.എം ആയിരുന്നെങ്കില്‍ ഇങ്ങനെയാണോ പറയുന്നത് തെറ്റാണെന്നു പറയാന്‍ പോലും പറ്റുന്നില്ല. അതാണ് സി.പി.എമ്മിലെ ജീര്‍ണതയുടെ ഏറ്റവും വലിയ അടയാളം.സ്വര്‍ണക്കള്ളക്കടത്തും കൊടകര കുഴല്‍പ്പണ കേസും ആവിയായതു പോലെ ഇപ്പോഴത്തെ ആരോപണങ്ങളിലെ അന്വേഷണങ്ങളും ആവിയായി പോയാല്‍ പ്രതിപക്ഷ അതിനെ നിയമപരമായി നേരിടും. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു തവണ ജയിലിലായി.

Advertisement
inner ad

സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കലും കൊലപാതകങ്ങളും കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ഓണാഘോഷം ഇല്ല :പ്രതീകാത്മക പൂക്കളം മാത്രം

Published

on

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തില്‍ വയനാട്ടിലുണ്ടായ വിവരണാതീതമായ നഷ്ടങ്ങളുടെയും ജീവഹാനിയുടെയും പശ്ചാത്തലത്തില്‍ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പൂക്കള മത്സരവും കലാപരിപാടികളടക്കമുള്ള ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കി. എന്നാല്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ സരസ്, സെക്രട്ടേറിയറ്റ് വനിതാവേദി, സമഷ്ടി എന്നിവയുടെ സഹകരണത്തോടെ 11ന് പ്രതീകാത്മകമായി പൂക്കളമൊരുക്കുന്നു.

Continue Reading

Alappuzha

കടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം

Published

on

കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി.

ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.

Advertisement
inner ad
Continue Reading

Featured