മാത്യു കുഴൽനാടൻ എം എൽ എ എതിരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം -ഡി വൈ എഫ് ഐ ഗുണ്ടാ വിളയാട്ടം നടപടി വേണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ

മൂവാറ്റുപുഴ; ചാനൽ പങ്കെടുക്കാൻ മൂവാറ്റുപുഴ ടീബിയിൽ എത്തിയ തന്നെ സി പി എം -ഡി വൈ എഫ് ഐ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുറത്തുകടക്കാൻ കഴിയാത്ത വിധം സംഘർഷമുണ്ടാക്കി എന്നും പോലീസിന്റെ നിശബ്ദത സിപിഎം ഒത്താശയോടെ ആണെന്നും മാത്യു കുഴൽനാടൻ എം എൽ എ.മൂവാറ്റുപുഴയിൽ വൈകിട്ടുണ്ടായ സംഘർത്തിന് ശേഷം പ്രവർത്തകരെയെല്ലാം പറഞ്ഞുവിട്ട ശേഷം ചാനൽ ചർച്ചയിൽ പങ്കെടുക്കാനായി താൻ ടീബിയിലെത്തിയ സമയത്താണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘടിച്ചെത്തുകയും അസഭ്യം പറയുകയും ഉപരോധിയ്ക്കുകയുമായിരുന്നെന്ന് എം എൽ എ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ന് മൂവാറ്റുപുഴയിലുണ്ടായത് സി പി എം -ഡി വൈ എഫ് ഐ പ്രവർത്തകർ ആസൂത്രിതമായി നടത്തിയ ആക്രണമായിരുന്നെന്നും ഭയപ്പെടുത്തി കോൺഗ്രസിന്റെ സംഘടന പ്രവർത്തനത്തെ ആർക്കും തടയാനിവില്ലന്നും എം എൽ എ പറഞ്ഞു.ഇത്തരം പ്രവണതകളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും.സമാധാന പരമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുടെ പാർട്ടി മുന്നോട്ട് നീങ്ങും .എം എൽ എ കൂട്ടിച്ചേർത്തു.

കോൺഗ്രസ്സുകാരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പോലീസ്,സ്വന്തം സേനയിലെ പോലീസുകാരെ ആക്രമിച്ച ഈ പാർട്ടിയിൽപ്പെടുന്നവർക്കെതിരെ എങ്കിലും നടപടിയെടുക്കാൻ തയ്യാറാവണമെന്നും അതിന് ആർജ്ജവം കാണിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി കോൺഗ്രസ് മുന്നോട്ട് വരുമെന്നും എം എൽ എ വ്യക്തമാക്കി.

Related posts

Leave a Comment